ആഘോഷ ദിനങ്ങളില്‍ വെളിച്ചത്തിന്റെ മനോഹാരിതയില്‍ ഉദ്യാനറാണി
പാലക്കാട്: ബക്രീദും ഓണാഘോഷം കൊഴുപ്പിക്കാനും ജനങ്ങളെ ആകര്‍ഷിക്കാനും വിവിധ പരിപാടികള്‍ക്ക് പുറമെ ഡാമിനെ ദീപാലങ്കൃതമാക്കി മുഴുവന്‍ ബള്‍ബുകളും തിങ്കളാഴ്ച വരെ മിഴിതുറന്നു. പ്രകാശ രശ്മികള്‍ കൊണ്ട് അന്തരീക്ഷത്തില്‍ ചിത്രം വരയ്ക്കുന്ന പ്രത്യേക ലൈറ്റുകളാണ് ആകര്‍ഷകമാക്കുന്നത്. സെര്‍ച്ച് ലൈറ്റുകള്‍ക്ക് നാല് കിലോ മീറ്റര്‍ ദൂരംവരെ വെളിച്ചം വിതറാന്‍ കഴിയും. 12 ഭീമര്‍ ലൈറ്റുകളാണ് സ്ഥാപിച്ചിരിക്കുന്നത്. ഇതില്‍നിന്ന് 17 നിറങ്ങളുണ്ട്. മലമ്പുഴ ഡാം പവലിയനില്‍ സ്ഥാപിച്ച ലൈറ്റില്‍ നിന്ന് കൊടുമ്പ് വരെ പ്രകാശ രശ്മികള്‍ എത്തുന്നു. രാത്രി വൈകുന്നതുവരെയും ലൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ഇറിഗേഷന്‍ വകുപ്പാണ് ഓണത്തോടനുബന്ധിച്ച് മലമ്പുഴയില്‍ പ്രത്യേക സജ്ജീകരണങ്ങള്‍ ഒരുക്കിയത്. ടൂറിസം പ്രമോഷന് കൗണ്‍സിലിന്റെ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ഓണാഘോഷത്തോടനുബന്ധിച്ച് ചൊവ്വാഴ്ച മുതല്‍ വെള്ളിയാഴ്ച വരെ മലമ്പുഴയില്‍ വിവിധ കലാപരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."