HOME
DETAILS

സ്പായില്‍ യുവതിയെ പീഡിപ്പിച്ചെന്ന് പരാതി; സി.പി.എം നേതാവ് അറസ്റ്റില്‍

  
May 09, 2026 | 6:41 AM

cpm-leader-arrested-kazhakootam-spa-sexual-assault-case-thiruvananthapuram

കഴക്കൂട്ടം : കഴക്കൂട്ടത്ത് ജോലി തേടിയെത്തിയ ഇരുപത്തിമൂന്നുകാരിയെ സ്പായില്‍ വെച്ച് പീഡിപ്പിച സി.പി.എം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍. കഴക്കൂട്ടം മേനംകുളം കല്‍പ്പന ബ്രാഞ്ച് സെക്രട്ടറി റിബ്‌സണ്‍ (32) ആണ് കഴക്കൂട്ടം പൊലിസിന്റെ പിടിയിലായത്. പാലക്കാട് സ്വദേശിനിയായ യുവതിയെ ഫ്രണ്ട് ഓഫിസ് എക്‌സിക്യൂട്ടീവ് ആയി ജോലി നല്‍കാമെന്ന് വിശ്വസിപ്പിച്ച് സുഹൃത്തായ ആലപ്പുഴ സ്വദേശിനിയാണ് 23കാരിയെ തിരുവനന്തപുരത്ത് എത്തിച്ചത്.

എന്നാല്‍ അവിടെയെത്തിയ യുവതിയെ അനുനയിപ്പിച്ച് സ്പായിലേക്ക് കൊണ്ടുപോവുകയും തുടര്‍ന്ന് ഇടപാടുകാരനായ റിബ്‌സണെ വിളിച്ചുവരുത്തുകയുമായിരുന്നു. യുവതിയെ മുറിക്കുള്ളില്‍ വെച്ച് പ്രതി ക്രൂരമായി പീഡിപ്പിക്കുകയും, ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തതായി കഴക്കൂട്ടം പൊലിസ് പറയുന്നു. 

പ്രതികളില്‍ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ട യുവതി ബന്ധുവീട്ടില്‍ അഭയം തേടുകയും ഭര്‍ത്താവിനെ വിവരമറിയിച്ച ശേഷം പൊലിസില്‍ പരാതി നല്‍കുകയുമായിരുന്നു. സംഭവം നടന്ന പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള തെളിവുകള്‍ പരിശോധിച്ചാണ് പൊലിസ് പ്രതി റിബ്‌സണെ അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ സ്പാ നടത്തിപ്പുകാരിയും ഇടനിലക്കാരിയായ മറ്റൊരു യുവതിയും ഉള്‍പ്പെടെ രണ്ടുപേര്‍ കൂടി പ്രതികളാണ്. ഇവര്‍ക്കായി പൊലിസ് തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. ഇതില്‍ ഒരാള്‍ ആലപ്പുഴയില്‍ നിന്നും കഴക്കൂട്ടം പൊലിസിന്റെ പിടിയിലായതായാണ് സൂചന

 

 

A CPM branch secretary has been arrested in Kazhakootam for the alleged sexual assault of a young woman at a spa. Read the details of the job-trap case and the ongoing investigation.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബ്രിട്ടീഷ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ രാജിക്കെന്ന് റിപ്പോര്‍ട്ട്; നിഷേധിച്ച് സര്‍ക്കാര്‍ വൃത്തങ്ങള്‍

International
  •  4 days ago
No Image

തൃശൂരില്‍ വാടകവീട്ടില്‍ അനാശ്യാസ കേന്ദ്രം; പണം നല്‍കാത്തതിനെച്ചൊല്ലി തര്‍ക്കം; യുവാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി

Kerala
  •  4 days ago
No Image

മാസപ്പടി കേസ്: വീണ വീണ്ടും ചോദ്യമുനയില്‍; ഇ.ഡി നോട്ടിസ്, ഈ മാസം 29ന് ഹാജരാകണം

Kerala
  •  4 days ago
No Image

അശ്ലീല ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു; യൂട്യൂബര്‍ തൊപ്പിക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  4 days ago
No Image

ഇറാന്‍- യു.എസ് ചര്‍ച്ച ഇന്ന് സ്വിറ്റ്‌സര്‍ലന്‍ഡില്‍; നേതാക്കള്‍ സുറിച്ചിലെത്തി

International
  •  4 days ago
No Image

മമതക്ക് പണികൊടുത്ത് വിമതർ; തൃണമൂലിന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു; 440 കോടിയുടെ നിക്ഷേപത്തിൽ അന്വേഷണം

National
  •  4 days ago
No Image

കുതിച്ചുയർന്ന് കോഴിമുട്ട വില; സർവകാല റെക്കോർഡിലേക്ക് 

Kerala
  •  4 days ago
No Image

'കെ.പി.സി.സി. പ്രസിഡന്റ് സ്ഥാനം ഒഴിയണം, പാര്‍ട്ടിക്ക് വേണ്ടത് മുഴുവന്‍ സമയ അധ്യക്ഷനെ'  സണ്ണി ജോസഫ് മാറണമെന്നാവശ്യപ്പെട്ട് ഡി.സി.സി ഓഫിസിന് മുന്നില്‍ ഫ്ലക്‌സ്

Kerala
  •  4 days ago
No Image

ജനസംഖ്യാ കണക്കെടുപ്പ്; ആദ്യഘട്ടത്തിൽ പ്രവാസികൾ ഉൾപ്പെടില്ല

Kerala
  •  4 days ago
No Image

വീര്യം കുറഞ്ഞ മദ്യവിൽപന  ആരംഭിക്കാനുള്ള നീക്കം വിവാദത്തിൽ

Kerala
  •  4 days ago