'കെ.പി.സി.സി. പ്രസിഡന്റ് സ്ഥാനം ഒഴിയണം, പാര്‍ട്ടിക്ക് വേണ്ടത് മുഴുവന്‍ സമയ അധ്യക്ഷനെ' സണ്ണി ജോസഫ് മാറണമെന്നാവശ്യപ്പെട്ട് ഡി.സി.സി ഓഫിസിന് മുന്നില്‍ ഫ്ലക്‌സ്
കോഴിക്കോട്: സണ്ണി ജോസഫ് കെ.പി.സി.സി. പ്രസിഡന്റ് സ്ഥാനം ഒഴിയണം എന്നാവശ്യപ്പെട്ട് ഡി.സി.സി. ഓഫിസിന് മുന്നില്‍ ഫ്ലക്‌സ്. കോണ്‍ഗ്രസിന് കോണ്‍ഗ്രസിന് വേണ്ടത് മുഴുവന്‍ സമയ പ്രസിഡന്റിനെയാണെന്ന് ഫ്ലക്‌സില്‍ പറയുന്നു. കോഴിക്കോട് ഡി.സി.സി. ഓഫിസിന് മുന്നിലാണ് ഫ്ലക്‌സ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കോണ്‍ഗ്രസില്‍ ഒരാള്‍ക്ക് ഒരു പദവി. എം.പി.യും എം.എല്‍.എ.മാരും മണ്ഡലത്തിലെ കാര്യങ്ങള്‍ നോക്കട്ടെ- എന്നും ഫ്ലക്‌സില്‍ എഴുതിയിട്ടുണ്ട്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എന്ന പേരിലാണ് ല്‍ ഫ്ലക്‌സ്
മന്ത്രിയായതിന് പിന്നാലെ സണ്ണി ജോസഫിന് പാര്‍ട്ടിയെ മുന്നോട്ട് കൊണ്ടുപോകാനാകുന്നില്ലെന്ന് നേരത്തേ തന്നെ വിമര്‍ശനമുയര്‍ന്നിരുന്നു. അതേസമയം, സണ്ണി ജോസഫിനെ മാറ്റുന്നത് സംബന്ധിച്ച് ഇതുവരെയും ഹൈക്കമാന്‍ഡ് തീരുമാനം എടുത്തിട്ടില്ലെന്നാണ് സൂചന. അതിനിടെ, പുതിയ കെ.പി.സി.സി. പ്രസിഡന്റിനെ ഉടന്‍ പ്രഖ്യാപിക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്തു വരുന്നുണ്ട്. കൊടിക്കുന്നില്‍ സുരേഷ് എം.പി.യെ പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മുഖ്യമന്ത്രി വി.ഡി. സതീശന്റെ പിന്തുണയും കൊടിക്കുന്നിലിനാണെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. മുതിര്‍ന്ന നേതാക്കളായ എ.കെ. ആന്റണി, വി.എം. സുധീരന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, ശശി തരൂര്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ളവരുടെ പിന്തുണ കൊടിക്കുന്നില്‍ സുരേഷിന് ഉണ്ടെന്നും സൂചനയുണ്ട്.
അടൂര്‍ പ്രകാശ്, ബെന്നി ബെഹന്നാന്‍, ജോസഫ് വാഴക്കന്‍ എന്നിവരും അധ്യക്ഷസ്ഥാനത്തേക്കുള്ളവരുടെ പട്ടികയിലുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. നിലവിലെ കെ.പി.സി.സി. പ്രസിഡന്റായ സണ്ണി ജോസഫ്, വര്‍ക്കിങ് പ്രസിഡന്റുമാരായ എ.പി. അനില്‍കുമാര്‍, പി.സി. വിഷ്ണുനാഥ് എന്നിവര്‍ മന്ത്രിമാരായതിനെ തുടര്‍ന്നാണ് കെ.പി.സി.സി. പ്രസിഡന്റ് സ്ഥാനത്തേക്ക് പുതിയ ആളുകളെ പരിഗണിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റിനേയും മാറ്റാന്‍ സാധ്യതയുണ്ട്. ഒ.ജെ. ജനീഷ് മന്ത്രിയായതിനെ തുടര്‍ന്നാണിത്.
a flex board demanding the resignation of kpcc president sunny joseph appeared in front of the dcc office, calling for a full-time leadership in the congress party in kerala.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."