HOME
DETAILS

'ട്രൂത്ത്' സോഷ്യലിലൂടെ ട്രംപിന്റെ വമ്പൻ പ്രഖ്യാപനം: എന്റെ അഭ്യർത്ഥന അവർ സ്വീകരിച്ചു; റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ മൂന്ന് ദിവസത്തെ താൽക്കാലിക വെടിനിർത്തൽ

  
May 09, 2026 | 7:06 AM

trump announces temporary ceasefire in russia-ukraine war

വാഷിംഗ്ടൺ: റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ നിർണ്ണായക വഴിത്തിരിവ്. മൂന്ന് ദിവസത്തെ താൽക്കാലിക വെടിനിർത്തലിന് ഇരുരാജ്യങ്ങളും സമ്മതിച്ചതായി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. തൻ്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ 'ട്രൂത്ത് സോഷ്യൽ' വഴിയാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. ശനിയാഴ്ച മുതൽ തിങ്കളാഴ്ച വരെയാണ് വെടിനിർത്തർ പ്രഖ്യാപിച്ചിരിക്കുന്നത്. അമേരിക്കയുടെ മധ്യസ്ഥതയിൽ നടക്കുന്ന സമാധാന ചർച്ചകളുടെ ആദ്യപടിയാണ് ഈ തീരുമാനമെന്ന് യുക്രെയ്ൻ പ്രസിഡൻ്റ് വോളോഡിമിർ സെലെൻസ്‌കിയും വ്യക്തമാക്കി.

രണ്ടാം ലോകമഹായുദ്ധത്തിൽ നാസി ജർമ്മനിക്കെതിരായ വിജയം ആഘോഷിക്കുന്ന 'വിജയദിനത്തിന്റെ' (Victory Day) പശ്ചാത്തലത്തിലാണ് ഈ താൽക്കാലിക വെടിനിർത്തൽ. ഈ കാലയളവിൽ ഇരുരാജ്യങ്ങളും 1,000 തടവുകാരെ വീതം പരസ്പരം കൈമാറും. റഷ്യ നേരത്തെ പ്രഖ്യാപിച്ച രണ്ട് ദിവസത്തെ വെടിനിർത്തൽ, ട്രംപിൻ്റെ ഇടപെടലോടെ മൂന്ന് ദിവസത്തെ ഔദ്യോഗിക കരാറായി മാറുകയായിരുന്നു. അതേസമയം, തൻ്റെ നേരിട്ടുള്ള അഭ്യർത്ഥന മാനിച്ചാണ് ഇരുരാജ്യങ്ങളും ഈ തീരുമാനമെടുത്തതെന്നാണ് ട്രംപിന്റെ അവകാശവാദം. 

U.S. President Donald Trump has announced that Russia and Ukraine have agreed to a temporary three-day ceasefire in the ongoing war. The announcement was made through his social media platform, Truth Social. The ceasefire is scheduled to take effect from Saturday through Monday. Volodymyr Zelenskyy stated that the move marks the first step in peace negotiations being mediated by the United States.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മെക്‌സിക്കന്‍ വേവ്

Football
  •  14 days ago
No Image

2026 ലോകകപ്പ് ചരിത്രത്തിലെ ആദ്യ ഗോൾ മെക്‌സിക്കോയ്ക്ക്

Football
  •  14 days ago
No Image

സംഗീതനിശയിലാഴ്ന്ന് ഉദ്ഘാടനച്ചടങ്ങ്

Football
  •  14 days ago
No Image

ഇസ്താംബൂളിൽ നിന്ന് അഞ്ച് രാജ്യങ്ങൾ വഴി ഒമാനിലേക്ക് റെയിൽവേ; ചരിത്രപ്രസിദ്ധമായ ഹിജാസ് റെയിൽവേയെ പുനരുജ്ജീവിപ്പിക്കുന്ന വൻ പദ്ധതിക്ക് ഒപ്പ് വെച്ച് സഊദി അറേബ്യ

Saudi-arabia
  •  14 days ago
No Image

അവസാനനൃത്തം ആര്‍ക്ക് ? മെസ്സിക്കോ, റോണോയ്‌ക്കോ... യുവക്കരുത്തരും പട്ടികയില്‍ 

Football
  •  14 days ago
No Image

ആ കറുത്ത ചരിത്രം നമ്മൾ തിരുത്തും; 94 വർഷത്തെ ശാപം തകർക്കാൻ മെക്സിക്കോ ലോകകപ്പ് ഉദ്ഘാടന മത്സരത്തിനിങ്ങുന്നു

Football
  •  14 days ago
No Image

പാലക്കാട് ജില്ലാ ജയിലിനുള്ളിൽ കൈയാങ്കളി; ജാമ്യം ലഭിച്ച യുവതിയെ ഇറക്കാനെത്തിയ വനിതാ അഭിഭാഷകയ്ക്ക് മർദ്ദനമേറ്റെന്ന് പരാതി

Kerala
  •  14 days ago
No Image

ഖാർഗ് ദ്വീപ് തകർക്കുമെന്ന് ട്രംപ്; പശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്പിരി കൊള്ളുന്നു, കടുത്ത പ്രത്യാഘാതമുണ്ടാകുമെന്ന് ഇറാന്റെ മുന്നറിയിപ്പ്

International
  •  14 days ago
No Image

യുഎഇയിൽ സ്കൂൾ പരീക്ഷകൾക്ക് മുന്നോടിയായി കർശന നിയന്ത്രണം; ആഘോഷങ്ങൾക്ക് വിലക്ക്

uae
  •  14 days ago
No Image

അപൂർവങ്ങളിൽ അപൂർവം ഈ 'മെസി മാജിക്'; ഈ ചരിത്ര റെക്കോർഡിൽ 13 ഇതിഹാസങ്ങൾ മാത്രം!

Football
  •  14 days ago