HOME
DETAILS

കണ്ണൂരിൽ ഐജി ഓഫീസിന് മുന്നിൽ നിർത്തിയിട്ട പൊലിസ് ജീപ്പ് മോഷ്ടിച്ചു; പെട്രോളടിച്ച് തട്ടുകടയിൽ ചായ കുടിച്ചിരിക്കെ കള്ളനെ പൊലിസ് പിടികൂടി

  
Web Desk
May 09, 2026 | 7:57 AM

police jeep stolen from in front of ig office in kannur

കണ്ണൂർ: നഗരമധ്യത്തിൽ അതീവ സുരക്ഷാ മേഖലയിൽ നിന്ന് പൊലിസ് ജീപ്പ് മോഷണ പോയി. കണ്ണൂർ റേഞ്ച് ഐജി ഓഫീസിന് സമീപം നിർത്തിയിട്ടിരുന്ന സൈബർ സെല്ലിന്റെ ജീപ്പാണ് ഇന്നലെ അർധരാത്രിയോടെ കവർന്നത്. സംഭവത്തിൽ തൃശൂർ ഗുരുവായൂർ സ്വദേശി ഹംസത്തിനെ പൊലിസ് അറസ്റ്റ് ചെയ്തു.

സിനിമാ സ്റ്റൈലിലായിരുന്നു ഹംസത്തിന്റെ നീക്കങ്ങൾ. ജീപ്പുമായി കടന്നുകളഞ്ഞ പ്രതി നേരെ പോയത് മുനീശ്വരൻ കോവിലിന് സമീപത്തെ പെട്രോൾ പമ്പിലേക്കായിരുന്നു. അവിടെ നിന്ന് ഇന്ധനം നിറച്ച ശേഷം തൊട്ടടുത്തുള്ള തട്ടുകടയിലെത്തി ചായയും കുടിച്ചു. എന്നാൽ പൊലിസുകാരനല്ലാത്ത ഒരാൾ പൊലിസ് വണ്ടിയിലെത്തി ചായ കുടിക്കുന്നത് കണ്ട കടയിലെ ജീവനക്കാർക്ക് സംശയം തോന്നി. തുടർന്ന് നാട്ടുകാർ ഇയാളെ തടഞ്ഞുവെക്കുകയും ടൗൺ പൊലിസിൽ വിവരമറിയിക്കുകയുമായിരുന്നു. പൊലിസ് ഉടൻ സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു.

അതേസമയം ഗുരുവായൂർ അരിയന്നൂരിൽ ഡോക്ടറുടെ വീട്ടിൽ വൻ മോഷണം. ഡോക്ടർ അബൂബക്കറിന്റെ വീട്ടിൽ നിന്ന് 10 പവനോളം വരുന്ന സ്വർണാഭരണങ്ങളാണ് മോഷ്ടാവ് കവർന്നത്. വീടിന്റെ വാതിൽ തകർത്താണ് മോഷ്ടാവ് അകത്തുകടന്നതെന്നാണ് സൂചന.

മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലിസിന് ലഭിച്ചിട്ടുണ്ട്. ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പ്രതിക്കായി അന്വേഷണം ഊർജിതമാക്കി. പ്രദേശത്ത് അടുത്ത കാലത്തായി മോഷണശ്രമങ്ങൾ വർധിക്കുന്നതിൽ നാട്ടുകാർ ആശങ്കയിലാണ്. സംഭവത്തിൽ ഗുരുവായൂർ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

 

In a daring incident in Kannur, a man was arrested for stealing a police jeep parked near the IG office. After driving off with the Cyber Cell vehicle at midnight, the suspect refueled at a petrol pump and stopped at a wayside eatery for tea. His suspicious behavior caught the attention of the staff, who alerted the locals and the police, leading to his immediate capture.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മെക്‌സിക്കന്‍ വേവ്

Football
  •  14 days ago
No Image

2026 ലോകകപ്പ് ചരിത്രത്തിലെ ആദ്യ ഗോൾ മെക്‌സിക്കോയ്ക്ക്

Football
  •  14 days ago
No Image

സംഗീതനിശയിലാഴ്ന്ന് ഉദ്ഘാടനച്ചടങ്ങ്

Football
  •  14 days ago
No Image

ഇസ്താംബൂളിൽ നിന്ന് അഞ്ച് രാജ്യങ്ങൾ വഴി ഒമാനിലേക്ക് റെയിൽവേ; ചരിത്രപ്രസിദ്ധമായ ഹിജാസ് റെയിൽവേയെ പുനരുജ്ജീവിപ്പിക്കുന്ന വൻ പദ്ധതിക്ക് ഒപ്പ് വെച്ച് സഊദി അറേബ്യ

Saudi-arabia
  •  14 days ago
No Image

അവസാനനൃത്തം ആര്‍ക്ക് ? മെസ്സിക്കോ, റോണോയ്‌ക്കോ... യുവക്കരുത്തരും പട്ടികയില്‍ 

Football
  •  14 days ago
No Image

ആ കറുത്ത ചരിത്രം നമ്മൾ തിരുത്തും; 94 വർഷത്തെ ശാപം തകർക്കാൻ മെക്സിക്കോ ലോകകപ്പ് ഉദ്ഘാടന മത്സരത്തിനിങ്ങുന്നു

Football
  •  14 days ago
No Image

പാലക്കാട് ജില്ലാ ജയിലിനുള്ളിൽ കൈയാങ്കളി; ജാമ്യം ലഭിച്ച യുവതിയെ ഇറക്കാനെത്തിയ വനിതാ അഭിഭാഷകയ്ക്ക് മർദ്ദനമേറ്റെന്ന് പരാതി

Kerala
  •  14 days ago
No Image

ഖാർഗ് ദ്വീപ് തകർക്കുമെന്ന് ട്രംപ്; പശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്പിരി കൊള്ളുന്നു, കടുത്ത പ്രത്യാഘാതമുണ്ടാകുമെന്ന് ഇറാന്റെ മുന്നറിയിപ്പ്

International
  •  14 days ago
No Image

യുഎഇയിൽ സ്കൂൾ പരീക്ഷകൾക്ക് മുന്നോടിയായി കർശന നിയന്ത്രണം; ആഘോഷങ്ങൾക്ക് വിലക്ക്

uae
  •  14 days ago
No Image

അപൂർവങ്ങളിൽ അപൂർവം ഈ 'മെസി മാജിക്'; ഈ ചരിത്ര റെക്കോർഡിൽ 13 ഇതിഹാസങ്ങൾ മാത്രം!

Football
  •  14 days ago