HOME
DETAILS

മൃതദേഹങ്ങളിൽ നിന്ന് വസ്ത്രങ്ങൾ മോഷ്ടിച്ച് 'പുത്തൻ' എന്ന പേരിൽ വിൽപന; ഇൻഡോറിൽ വൻ മാഫിയ സംഘം പിടിയിൽ

  
May 09, 2026 | 4:03 PM

dead body clothing scam unearthed in indore mafia gang arrested for selling stolen funeral clothes as new

ഇൻഡോർ: മരിച്ചവർക്ക് അന്ത്യയാത്രയിൽ പുതപ്പിക്കുന്ന വസ്ത്രങ്ങൾ മോഷ്ടിച്ച് വിപണിയിലെത്തിക്കുന്ന വൻ റാക്കറ്റിനെക്കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. മധ്യപ്രദേശിലെ ഇൻഡോർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഈ മാഫിയ സംഘം, ശ്മശാനങ്ങളിൽ നിന്ന് മോഷ്ടിക്കുന്ന വസ്ത്രങ്ങൾ അലക്കി ഇസ്തിരിയിട്ട് പുതിയതെന്ന വ്യാജേനയാണ് വിൽക്കുന്നത്. ഇൻഡോർ മുതൽ ഗുജറാത്തിലെ അഹമ്മദാബാദ് വരെ വ്യാപിച്ചു കിടക്കുന്ന വലിയൊരു ശൃംഖലയാണ് ഇതിന് പിന്നിലെന്ന് വെളിപ്പെട്ടിരിക്കുന്നു.

ദൈനിക് ഭാസ്‌കർ സ്റ്റിംഗ് ഓപ്പറേഷനിലൂടെ പുറത്തുവന്ന വിവരങ്ങൾ

പ്രമുഖ മാധ്യമമായ ദൈനിക് ഭാസ്‌കർ നടത്തിയ സ്റ്റിംഗ് ഓപ്പറേഷനിലൂടെയാണ് ഈ ക്രൂരമായ തട്ടിപ്പ് പുറംലോകമറിഞ്ഞത്. ഹൈന്ദവ ആചാരപ്രകാരം മൃതദേഹങ്ങളിൽ സമർപ്പിക്കുന്ന കോടി വസ്ത്രങ്ങളും മറ്റ് വിലപിടിപ്പുള്ള തുണിത്തരങ്ങളുമാണ് ഇവർ ലക്ഷ്യമിടുന്നത്. ശ്മശാന ജീവനക്കാരും ഏജന്റുമാരും അടങ്ങുന്ന സംഘം ഒത്തുകളിച്ചാണ് ഈ വസ്ത്രങ്ങൾ കടത്തുന്നത്.

മൃതദേഹത്തിൽ നിന്ന് വിപണിയിലേക്ക്; പ്രവർത്തന രീതി ഇങ്ങനെ:

സംസ്കാര ചടങ്ങുകൾക്ക് ശേഷം മൃതദേഹത്തിനൊപ്പം ഉപേക്ഷിക്കുന്നതോ മൃതദേഹത്തിൽ ചാർത്തിയതോ ആയ വസ്ത്രങ്ങൾ ശ്മശാന ജീവനക്കാർ ശേഖരിക്കുന്നു.ശേഖരിക്കുന്ന വസ്ത്രങ്ങൾ ഏജന്റുമാർക്ക് ശ്മശാനത്തിൽ വെച്ച് തന്നെ നിസ്സാര വിലയ്ക്ക് ലേലം ചെയ്ത് നൽകുന്നു.ഏജന്റുമാർ ഈ വസ്ത്രങ്ങൾ കഴുകി വൃത്തിയാക്കി പുതിയ പാക്കിംഗിലാക്കി വിപണിയിലെത്തിക്കുന്നു. വലിയ ലാഭത്തിനാണ് ഇവ കടകളിൽ വിൽക്കുന്നത്.

വില്പന നിരക്ക് ഇങ്ങനെ (ലേലത്തിൽ നൽകുന്നത്):

ശ്മശാനങ്ങളിൽ ഏജന്റുമാർക്ക് നൽകുന്ന വസ്ത്രങ്ങളുടെ നിരക്ക് കേട്ടാൽ ആരും അമ്പരക്കും:

  • ഷാൾ: വലിപ്പമനുസരിച്ച് 20 മുതൽ 40 രൂപ വരെ.
  • ഷർട്ട് - പാന്റ്: 50 രൂപ.
  • കുർത്ത പൈജാമ: 45 രൂപ.
  • സാരികൾ: ലെയ്‌സ് ഇല്ലാത്തവ 70 രൂപയ്ക്കും ലെയ്‌സുള്ളവ 80 രൂപയ്ക്കും.

ഇവിടെ നിന്ന് വാങ്ങുന്ന വസ്ത്രങ്ങൾ ഇസ്തിരിയിട്ട് നാലിരട്ടി വിലയ്ക്കാണ് വിപണിയിൽ സാധാരണക്കാർക്ക് വിൽക്കുന്നത്.

സമൂഹമാധ്യമങ്ങളിൽ കടുത്ത പ്രതിഷേധം

വാർത്ത പുറത്തുവന്നതോടെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയരുന്നത്. പൊലിസും സർക്കാരും ഇത്തരം മാഫിയകൾക്കെതിരെ കണ്ണടയ്ക്കുകയാണെന്ന് ആക്ഷേപമുണ്ട്. മരിച്ചവരോട് പോലും ആദരവ് കാണിക്കാത്ത ഇത്തരം സംഘങ്ങൾക്കെതിരെ കർശന നടപടി വേണമെന്നാണ് ജനങ്ങളുടെ ആവശ്യം. മാസംതോറും ലക്ഷക്കണക്കിന് രൂപയാണ് ഈ 'മൃതദേഹ വസ്ത്ര വിപണി'യിലൂടെ ഇവർ സമ്പാദിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷത്തിന്റെ ആരോഗ്യ പരിരക്ഷ; 'ഉമ്മൻചാണ്ടി ഇൻഷുറൻസ് പദ്ധതി' പ്രഖ്യാപിച്ച് മുഖ്യമന്ത്രി

Kerala
  •  5 days ago
No Image

അബൂദബിയിൽ വാടക വർദ്ധനവ് മരവിപ്പിച്ചു; താമസക്കാർക്ക് ആശ്വാസം

uae
  •  5 days ago
No Image

കേരള ബജറ്റ് 2026: എം.ടിക്ക് ആദരമായി കോഴിക്കോട്ട് കൾച്ചറൽ പാർക്ക്; സിനിമയ്ക്ക് നൂറു കോടി, കൊച്ചിയിൽ ഫിലിം സിറ്റി നിർമ്മിക്കും

Kerala
  •  5 days ago
No Image

റബ്ബറിന് 250 രൂപ താങ്ങുവില; ലൈറ്റ് മെട്രോയും 25 ലക്ഷത്തിന്റെ ഇന്‍ഷുറന്‍സും സൗജന്യ യാത്രയും; ജനപ്രിയ പ്രഖ്യാപനങ്ങളുമായി യുഡിഎഫ് ബജറ്റ്

Kerala
  •  5 days ago
No Image

മലബാറിന് കായിക കുതിപ്പ്; അന്താരാഷ്ട്ര നിലവാരത്തിൽ ഫുട്ബോൾ സ്റ്റേഡിയത്തിനായി ബജറ്റിൽ 50 കോടി രൂപ വകയിരുത്തി

Kerala
  •  5 days ago
No Image

കേരളം ആഗോള വിദ്യാഭ്യാസ ആരോഗ്യ ഹബ്ബാകും; വയോജന ക്ഷേമത്തിനും വ്യോമയാന വികസനത്തിനും ബജറ്റില്‍ വന്‍ തുക

Kerala
  •  5 days ago
No Image

വ്യോമയാന ലോജിസ്റ്റിക്‌സ് ഹബ്ബുകളും MSME പാക്കേജും; ബജറ്റില്‍ വന്‍ വികസന പ്രഖ്യാപനങ്ങളുമായി യുഡിഎഫ് സര്‍ക്കാര്‍

Kerala
  •  5 days ago
No Image

കേരള ബജറ്റ് 2026: കേരളത്തിന്റെ മുഖച്ഛായ മാറ്റാൻ 'മിഷൻ സമുദ്ര'; ആദ്യ ബജറ്റിൽ 400 കോടി രൂപ വകയിരുത്തി വി.ഡി സതീശൻ സർക്കാർ

Kerala
  •  5 days ago
No Image

നവകേരള നിര്‍മ്മിതി ലക്ഷ്യം; സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റ് നിയമസഭയില്‍

Kerala
  •  5 days ago
No Image

ചക്കയുടെ ‘പവർ’ കാട്ടാൻ ജാക്ക്ഫ്രൂട്ട് പ്രമോഷൻ കൗൺസിൽ; നിയമസഭാംഗങ്ങൾക്ക് ഇനി ‘ചക്ക സൽക്കാരം’

Kerala
  •  5 days ago