HOME
DETAILS

എസ്.ഡി.പി.ഐ വോട്ടുകളിൽ ഗണ്യമായ കുറവ്

  
May 10, 2026 | 1:40 AM

Significant decline in SDPI votes

മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിൽ എസ്.ഡി.പി.ഐ വോട്ടുകളിൽ ഗണ്യമായ കുറവ്. 36 മണ്ഡലങ്ങളിൽ മത്സരിച്ച പാർട്ടിക്ക് കഴിഞ്ഞതവണത്തേക്കാൾ 17394 വോട്ടുകളുടെ കുറവാണ് ഇത്തവണയുണ്ടായത്. 2021ൽ 40 സീറ്റിൽ മത്സരിച്ച എസ്.ഡി.പി.ഐ 75,566 വോട്ടുകൾ നേടിയിരുന്നു. എന്നാൽ, ഇത്തവണ 36 മണ്ഡലങ്ങളിൽ നിന്നായി ആകെ 58172 വോട്ടുകൾ മാത്രമാണ് നേടാനായത്. 2021ൽ ശരാശരി ഒരു മണ്ഡലത്തിൽ 1889 വോട്ടുകൾ ലഭിച്ചിരുന്നത് 2026 ലെത്തിയപ്പോൾ 1615 ആയി ചുരുങ്ങി.

കഴിഞ്ഞതവണ മത്സരിച്ച 23 സീറ്റുകൾ ഒഴിവാക്കി പകരം മറ്റ് 19 സീറ്റുകളിലാണ് ഇത്തവണ എസ്.ഡി.പി.ഐ മത്സരിച്ചത്. ഇവയിൽ നിന്ന് ആകെ 32623 വോട്ടുകൾ ലഭിച്ചു. ഇതോടൊപ്പം കഴിഞ്ഞതവണത്തെ 17 സീറ്റുകളിൽ ഇത്തവണയും ജനവിധി തേടി. ഈ 17 സീറ്റുകളിൽ അഞ്ചിടത്തൊഴികെ ബാക്കിയെല്ലായിടത്തും വോട്ടുകൾ കുറഞ്ഞു. 17 ഇടത്ത് നിന്നായി ആകെ 25549 വോട്ടുകൾ ലഭിച്ചു. തവനൂരിൽ 274 വോട്ടുകളും തൃത്താലയിൽ 164 വോട്ടുകളും വർധിച്ചു. ഷൊർണൂർ- 12, ചേലക്കര- 84, കരുനാഗപ്പള്ളി - 190 എന്നിങ്ങനെയും വർധനവുണ്ടായി. അതേസമയം, ബാക്കിയുള്ള മട്ടന്നൂർ, വടകര, പൊന്നാനി, പട്ടാമ്പി, ഗുരുവായൂർ, മണലൂർ, കളമശ്ശേരി, കോതമംഗലം, ചങ്ങനാശ്ശേരി, ചടയമംഗലം, നെടുമങ്ങാട്, കൈപ്പമംഗലം എന്നീ 12 മണ്ഡലങ്ങളിൽ നിന്ന് മാത്രം 9495 വോട്ടുകൾ നഷ്ടപ്പെട്ടു. 2021ൽ ഈ മണ്ഡലങ്ങളിൽ നിന്ന് മാത്രമായി 27583 വോട്ടുകളാണ് ആകെ ലഭിച്ചിരുന്നത്. ഇത് 2026 ലെത്തിയപ്പോൾ 18088 ആയി ചുരുങ്ങി.

ഇത്തവണ ആകെ മത്സരിച്ച 36 സീറ്റുകളിൽ 12 ഇടത്തും ആയിരത്തിൽ താഴെ വോട്ടുകൾ മാത്രമാണ് പാർട്ടിക്ക് ലഭിച്ചത്. ഏറ്റവും കുറവ് വോട്ടുകൾ ലഭിച്ചത് ഇരിക്കൂറിലാണ്. ആകെ 417 വോട്ടുകളാണ് മണ്ഡലത്തിൽ ലഭിച്ചത്. ഏറ്റവും കൂടുതൽ വോട്ടുകൾ ലഭിച്ചത് മലപ്പുറം മണ്ഡലത്തിലാണ്. 5124 വോട്ടുകൾ. കേഡർ സ്വഭാവമുള്ള പാർട്ടിയെന്ന് അവകാശവാദമുന്നയിക്കുമ്പോളും പാർട്ടി വോട്ടുകളിലുണ്ടായ കുറവ് നേതൃത്വത്തിൽ ആശങ്കയുണ്ടാക്കുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎസ് - ഇറാൻ സമാധാന കരാർ തൊഴിൽ മേഖലയ്ക്ക് ആശ്വാസം; യുഎഇയിൽ പുതിയ തൊഴിലവസരങ്ങൾക്ക് വഴിതെളിയുന്നു

uae
  •  6 days ago
No Image

പി.എം ശ്രീ; യു ടേൺ അടിച്ച് സർക്കാർ; കേരളത്തിന് മാത്രം ഇളവ് നൽകാൻ സാധ്യത കുറവ്

Kerala
  •  6 days ago
No Image

യു.ഡി.എഫ് സർക്കാരിന്റെ കന്നി ബജറ്റ് നാളെ; ജനപ്രിയമാകുമോ? പ്രതീക്ഷയിൽ കേരളം

Kerala
  •  6 days ago
No Image

ലബനാനിൽ ആക്രമണം തുടർന്ന് ഇസ്റാഈൽ; ഇറാൻ- യു.എസ് സമാധാന ചർച്ചകൾ നാളെ തുടങ്ങും

Kerala
  •  6 days ago
No Image

മഴ തുടരും; ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  6 days ago
No Image

നീറ്റ് യു.ജി പുനഃപരീക്ഷക്ക് സ്റ്റേ ഇല്ല; ഹരജികൾ പരിഗണിക്കുന്നത് സുപ്രിം കോടതി ജൂലൈയിലേക്ക് മാറ്റി

National
  •  7 days ago
No Image

'സെക്രട്ടേറിയറ്റ് പിരിച്ചുവിടണം'; ബിനോയ് വിശ്വത്തിന്റേത് അപക്വമായ പെരുമാറ്റമെന്ന് സി.പി.ഐ സംസ്ഥാന കൗൺസിൽ

Kerala
  •  7 days ago
No Image

മുൻ സ്പാനിഷ് പ്രധാനമന്ത്രി സാപറ്റേറോയ്‌ക്കെതിരെ അഴിമതി അന്വേഷണം; സ്പെയിനിൽ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷം

International
  •  7 days ago
No Image

വനിതാ ടി20 ലോകകപ്പിൽ തകർത്തടിച്ച് മന്ദാനയും ഷഫാലിയും; ഡച്ച് പടയ്‌ക്കെതിരേ ഇന്ത്യക്ക് വമ്പൻ ജയം

Cricket
  •  7 days ago
No Image

ഗില്ലിനും ഇഷാൻ കിഷനും സെഞ്ചുറി; അഫ്ഗാനെതിരേ പരമ്പര സ്വന്തമാക്കി ഇന്ത്യ

Cricket
  •  7 days ago

No Image

പി.എസ്.സിയുടെ പുതിയ പരിഷ്കാരം തിരിച്ചടിയായി; ഒരു മിനിറ്റ് വൈകിയതിന് സീനിയർ ഡെപ്യൂട്ടി തഹസിൽദാർമാരെ പരീക്ഷയ്ക്കിരുത്തിയില്ല

Kerala
  •  7 days ago
No Image

വീട്ടിൽ നിന്നും കൊണ്ടുവരുന്ന ഭക്ഷണം റസ്റ്റോറന്റിൽ ഇരുന്ന് കഴിക്കാനാകില്ല; 'നിയമങ്ങൾ അംഗീകരിക്കാൻ കഴിയില്ലെങ്കിൽ ഇറങ്ങിപ്പോകാം' നിർണായക വിധിയുമായി ഉപഭോക്തൃ കോടതി

National
  •  7 days ago
No Image

ദുബൈ - ഷാർജ റൂട്ടുകളിൽ കനത്ത ഗതാഗതക്കുരുക്ക്; പ്രധാന റോഡുകളിൽ ​ഗതാ​ഗതം മന്ദഗതിയിൽ

uae
  •  7 days ago
No Image

രാമക്ഷേത്രത്തിലെ സംഭാവന പെട്ടികളിൽ നിന്ന് പണം കാണാതായ സംഭവം: ജുഡീഷ്യൽ അന്വേഷണം വേണം; ബിജെപിക്കും ആർഎസ്എസിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി യു.പി കോൺ​ഗ്രസ്

National
  •  7 days ago