HOME
DETAILS

തന്ത്രം പിഴച്ച് ബി.ജെ.പി; പൊളിഞ്ഞത് ഗവര്‍ണറുടെ 'രാഷ്ട്രപതി ഭരണം'

  
May 10, 2026 | 1:54 AM

BJPs strategy went wrong Governors Presidents Rule collapsed

ചെന്നൈ: ഏറ്റവും വലിയ ഒറ്റകക്ഷിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കുകയെന്ന കീഴ്വഴക്കം കാറ്റില്‍പ്പറത്തി തമിഴ്‌നാട്ടില്‍ രാഷ്ട്രീയ അനിശ്ചിതത്വത്തിന് കളമൊരുക്കിയ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ക്ക് ഒടുവില്‍ കനത്ത തിരിച്ചടി. 

120 പിന്തുണയുമായി വിജയ് സത്യപ്രതിജ്ഞയ്‌ക്കൊരുങ്ങുമ്പോള്‍ ജനവിധി അട്ടിമറിച്ച് രാഷ്ട്രപതി ഭരണത്തിനുള്ള അണിയറ നീക്കങ്ങളാണ് പൊളിഞ്ഞുവീണത്. കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും വി.സി.കെയും മുസ്‍ലിംലീഗും അവസരോചിതമായി നടത്തിയ കരുനീക്കമാണ് ഗവര്‍ണറുടെ രാഷ്ട്രപതി ഭരണമെന്ന പദ്ധതി പൊളിച്ചത്.

108 സീറ്റുനേടി ഏറ്റവും വലിയ ഒറ്റകക്ഷിയായ തമിഴ വെട്രി കഴകത്തെ സര്‍ക്കാരുണ്ടാക്കുന്നതില്‍ നിന്ന് ഗവര്‍ണര്‍ വിലക്കിയത് കേവലഭൂരിപക്ഷം ബോധ്യപ്പെടുത്തുന്ന പട്ടിക നല്‍കിയില്ലെന്ന കാരണം പറഞ്ഞായിരുന്നു. അഞ്ചു ദിവസത്തിനിടെ നാലുവട്ടം ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയിട്ടും ടി.വി.കെ നേതാവ് വിജയ്ക്ക് മുന്നില്‍ കേവല ഭൂരിപക്ഷമെന്ന ഉപാധിയാണ് ഗവര്‍ണര്‍ വച്ചത്. സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത ശേഷം നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കുക എന്ന ദീര്‍ഘകാലമായുള്ള കീഴ്വഴക്കം പിന്തുടരണമെന്ന് നിയമവിദഗ്ധരും മുന്‍ ഗവര്‍ണര്‍മാരും വിവിധ രാഷ്ട്രീയ പാര്‍ട്ടികളും ഒരേ സ്വരത്തില്‍ ആവശ്യപ്പെട്ടിട്ടും ആര്‍ലേക്കര്‍ തന്റെ നിലപാട് മാറ്റിയില്ല. മെയ് 10ന് നിലവിലെ സര്‍ക്കാരിന്റെ കാലാവധി അവസാനിക്കുന്നതോടെ ഒരു പാര്‍ട്ടിക്കും സര്‍ക്കാരുണ്ടാക്കാനായില്ലെന്ന കാരണം നിരത്തി തമിഴ്‌നാട്ടില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുകയായിരുന്നു ഗവര്‍ണറുടെ ലക്ഷ്യം. 

108(107) സീറ്റില്‍ ജയിച്ച ടി.വി.കെയെ 5 അംഗങ്ങളുള്ള കോണ്‍ഗ്രസ് പിന്തുണയ്ക്കുമെന്ന പ്രഖ്യാപിച്ചെങ്കിലും കേവല ഭൂരിപക്ഷമായ 118 പേരുടെ പട്ടിക ഹാജരാക്കണമെന്ന പിടിവാശിയിലായിരുന്നു ഗവര്‍ണര്‍. 

ഗവര്‍ണര്‍ നിലപാടില്‍ ഉറച്ചുനിന്നതോടെ സമാന്തരമായി എ.ഐ.എ.ഡി.എം.കെയും ഡി.എം.കെയും കരുനീക്കങ്ങള്‍ ശക്തമാക്കി. എന്നാല്‍, തങ്ങളുടെ സഖ്യകക്ഷിയായ എ.ഐ.എ.ഡി.എം.കെയുടെ നിലപാടുമാറ്റത്തില്‍ പോലും ബി.ജെ.പി തന്ത്രപരമായ മൗനം പുലര്‍ത്തുകയായിരുന്നു. അനിശ്ചിതത്വം നീളുന്നത് വഴി വിവിധ പാര്‍ട്ടികളില്‍ നിന്നുള്ള കൊഴിഞ്ഞുപോക്കും കൂറുമാറ്റവും ബി.ജെ.പി കണക്കുകൂട്ടിയിരുന്നു. രാഷ്ട്രീയ അസ്ഥിരതയില്‍ തങ്ങളുടെ അജണ്ട നടപ്പിലാക്കാനാകുമെന്നാണ് ബി.ജെ.പി കരുതിയത്. 

ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാതെ വന്നാല്‍ രാഷ്ട്രപതി ഭരണത്തിനു കളമൊരുക്കുകയായിരുന്നു ബി.ജെ.പിയുടെ ലക്ഷ്യം. എന്നാല്‍, ഗവര്‍ണറും ബി.ജെ.പിയും കണക്കുകൂട്ടിയതിന് വിപരീതമായി ഇടതുപാര്‍ട്ടികളും വി.സി.കെയും മുസ്‍ലിം ലീഗും വിജയെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചതോടെ ലോക്ഭവന്റെ കണക്കുകൂട്ടല്‍ പാളുകയായിരുന്നു. ബി.ജെ.പിയുടെ കടന്നുകയറ്റം തടയുന്നതോടൊപ്പം ലോക്ഭവനെ ഉപയോഗിച്ച് ജനാധിപത്യത്തെയും ഭരണഘടനയെയും ദുര്‍ബലമാക്കാനുള്ള നീക്കം അനുവദിക്കില്ലെന്ന നിലപാടാണ് ഈ പാര്‍ട്ടികള്‍ സ്വീകരിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരള ബജറ്റ് 2026: എം.ടിക്ക് ആദരമായി കോഴിക്കോട്ട് കൾച്ചറൽ പാർക്ക്; സിനിമയ്ക്ക് നൂറു കോടി, കൊച്ചിയിൽ ഫിലിം സിറ്റി നിർമ്മിക്കും

Kerala
  •  6 days ago
No Image

റബ്ബറിന് 250 രൂപ താങ്ങുവില; ലൈറ്റ് മെട്രോയും 25 ലക്ഷത്തിന്റെ ഇന്‍ഷുറന്‍സും സൗജന്യ യാത്രയും; ജനപ്രിയ പ്രഖ്യാപനങ്ങളുമായി യുഡിഎഫ് ബജറ്റ്

Kerala
  •  6 days ago
No Image

മലബാറിന് കായിക കുതിപ്പ്; അന്താരാഷ്ട്ര നിലവാരത്തിൽ ഫുട്ബോൾ സ്റ്റേഡിയത്തിനായി ബജറ്റിൽ 50 കോടി രൂപ വകയിരുത്തി

Kerala
  •  6 days ago
No Image

കേരളം ആഗോള വിദ്യാഭ്യാസ ആരോഗ്യ ഹബ്ബാകും; വയോജന ക്ഷേമത്തിനും വ്യോമയാന വികസനത്തിനും ബജറ്റില്‍ വന്‍ തുക

Kerala
  •  6 days ago
No Image

വ്യോമയാന ലോജിസ്റ്റിക്‌സ് ഹബ്ബുകളും MSME പാക്കേജും; ബജറ്റില്‍ വന്‍ വികസന പ്രഖ്യാപനങ്ങളുമായി യുഡിഎഫ് സര്‍ക്കാര്‍

Kerala
  •  6 days ago
No Image

കേരള ബജറ്റ് 2026: കേരളത്തിന്റെ മുഖച്ഛായ മാറ്റാൻ 'മിഷൻ സമുദ്ര'; ആദ്യ ബജറ്റിൽ 400 കോടി രൂപ വകയിരുത്തി വി.ഡി സതീശൻ സർക്കാർ

Kerala
  •  6 days ago
No Image

നവകേരള നിര്‍മ്മിതി ലക്ഷ്യം; സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റ് നിയമസഭയില്‍

Kerala
  •  6 days ago
No Image

ചക്കയുടെ ‘പവർ’ കാട്ടാൻ ജാക്ക്ഫ്രൂട്ട് പ്രമോഷൻ കൗൺസിൽ; നിയമസഭാംഗങ്ങൾക്ക് ഇനി ‘ചക്ക സൽക്കാരം’

Kerala
  •  6 days ago
No Image

40 കഴിഞ്ഞവര്‍ക്ക് വര്‍ഷത്തില്‍ ഒരിക്കല്‍ സൗജന്യ മെഡിക്കല്‍ പരിശോധന

Kerala
  •  6 days ago
No Image

ഗണേഷ്കുമാറിന്റെ ലൈസൻസിൽ പേരിനൊപ്പം എം.എൽ.എയും; മേൽവിലാസം സെക്രട്ടേറിയറ്റ്, കത്തയച്ചാൽ കിട്ടുക മന്ത്രി സി.പി ജോണിന്

Kerala
  •  6 days ago