HOME
DETAILS

വിമാനങ്ങള്‍ റദ്ദാക്കിയും റീഫണ്ട് വൈകിപ്പിച്ചും കുവൈത്ത് എയര്‍വേയ്‌സ്; ദുരിതത്തിലായി യാത്രക്കാര്‍; വ്യാപക പരാതി

  
May 10, 2026 | 4:24 AM

Kuwait Airways Flight Cancellations and Delayed Refunds Leave Passengers in Distress

കുവൈത്ത് സിറ്റി: മെയ്, ജൂണ്‍ മാസങ്ങളിലെ കുവൈത്ത് എയര്‍വേയ്‌സിന്റെ നിരവധി സര്‍വിസുകള്‍ റദ്ദാക്കിയത് യാത്രക്കാരെ കടുത്ത പ്രതിസന്ധിയിലാക്കി. മുന്നറിയിപ്പില്ലാതെ സര്‍വിസുകള്‍ റദ്ദാക്കുന്നതിന് പുറമെ ഉയര്‍ന്ന നിരക്ക് നല്‍കി പുതിയ ടിക്കറ്റുകള്‍ എടുക്കേണ്ടി വരുന്നത് യാത്രക്കാര്‍ക്ക് വന്‍ സാമ്പത്തിക ബാധ്യതയും സൃഷ്ടിക്കുകയാണ്. കൊവിഡിന് മുന്‍പുള്ള സമയത്തേക്കാള്‍ വലിയ നിരക്ക് വര്‍ധനവാണ് നിലവില്‍ വിമാന ടിക്കറ്റുകള്‍ക്കുള്ളത്.
വിമാനം റദ്ദാക്കുന്നത് ടിക്കറ്റ് തുകയിലെ നഷ്ടം മാത്രമല്ല ഉണ്ടാക്കുന്നതെന്നും, റീഫണ്ട് ലഭിക്കാത്ത ഹോട്ടല്‍ ബുക്കിങ്ങുകളും മറ്റ് യാത്രാ ഷെഡ്യൂളുകളും തകിടം മറിയുന്നത് കാരണം വന്‍ നഷ്ടമാണ് സംഭവിക്കുന്നതെന്നും യാത്രക്കാര്‍ പരാതി പറയുന്നു. കണക്ടിങ് വിമാനങ്ങളെയും മറ്റ് യാത്രകളെയും ഇത് സാരമായി ബാധിക്കുന്നു. 
അവധിക്കാല തിരക്കുകള്‍ കാരണം മറ്റ് വിമാനങ്ങളില്‍ സീറ്റ് ലഭ്യത കുറഞ്ഞതും പ്രതിസന്ധി രൂക്ഷമാക്കുന്നു. അതിനാല്‍ ഉയര്‍ന്ന നിരക്ക് നല്‍കിയോ, കൂടുതല്‍ സമയമെടുക്കുന്ന മറ്റ് റൂട്ടുകളിലൂടെയോ യാത്ര ചെയ്യാന്‍ യാത്രക്കാര്‍ നിര്‍ബന്ധിതരാവുകയാണ്. അടിയന്തര സാഹചര്യങ്ങളില്‍ കൃത്യമായ വിവരങ്ങള്‍ യാത്രക്കാര്‍ക്ക് നല്‍കാനും, കൂടുതല്‍ കാര്യക്ഷമമായ റീഫണ്ട് സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താനും എയര്‍ലൈന്‍ അധികൃതര്‍ തയ്യാറാകണമെന്ന് യാത്രക്കാര്‍ ആവശ്യപ്പെട്ടു.
കുവൈത്ത് വ്യോമപാത താല്‍ക്കാലികമായി അടച്ചതിനെ തുടര്‍ന്ന് സര്‍വിസുകള്‍ റദ്ദാക്കിയപ്പോള്‍ ടിക്കറ്റ് റീഫണ്ടിനായി അപേക്ഷിച്ച പലര്‍ക്കും ഒരു മാസം കഴിഞ്ഞിട്ടും പണം തിരികെ ലഭിച്ചിട്ടില്ല. കുവൈത്ത് എയര്‍വേയ്‌സ് അധികൃതരുമായി നിരന്തരം ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും ഫലമുണ്ടായില്ല. 171 എന്ന കസ്റ്റമര്‍ സര്‍വിസ് ഹെല്‍പ്പ് ലൈന്‍ നമ്പറില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചാല്‍ ഏറെ നേരം കാത്തിരിക്കേണ്ടി വരുന്നതല്ലാതെ പലപ്പോഴും കൃത്യമായ മറുപടി ലഭിക്കുന്നില്ലെന്നും യാത്രക്കാര്‍ പരാതിപ്പെടുന്നു.
അതേസമയം, മേഖലയിലെ അപ്രതീക്ഷിതമായ ആവശ്യകതകളും വ്യതിയാനങ്ങളുമാണ് വിമാന സര്‍വിസുകളുടെ സമയക്രമത്തില്‍ പെട്ടെന്നുള്ള മാറ്റങ്ങള്‍ വരുത്താന്‍ കാരണമെന്നാണ് വ്യോമയാന രംഗത്തുള്ളവര്‍ ചൂണ്ടിക്കാട്ടുന്നത്. വിമാനങ്ങള്‍ വൈകുന്നതും റദ്ദാക്കുന്നതും യാത്രക്കാരുടെ ഹോട്ടല്‍, ഗതാഗത ബുക്കിങ്ങുകളെയാണ് ഏറ്റവും പ്രതികൂലമായി ബാധിക്കുന്നത്.

English Summary: Kuwait Airways has abruptly canceled multiple flights scheduled for May and June. Passengers are being forced to book alternative flights at exorbitant rates, which are currently higher than pre-COVID prices. Beyond the cost of the flights, passengers are facing severe financial setbacks due to non-refundable hotel bookings and disrupted connecting flights, as reported by Al-Qabas. Many passengers who applied for refunds over a month ago—following earlier airspace closures—have yet to receive their money. Attempts to contact the customer service helpline (171) result in long wait times and unhelpful responses.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരള ബജറ്റ് 2026: എം.ടിക്ക് ആദരമായി കോഴിക്കോട്ട് കൾച്ചറൽ പാർക്ക്; സിനിമയ്ക്ക് നൂറു കോടി, കൊച്ചിയിൽ ഫിലിം സിറ്റി നിർമ്മിക്കും

Kerala
  •  5 days ago
No Image

റബ്ബറിന് 250 രൂപ താങ്ങുവില; ലൈറ്റ് മെട്രോയും 25 ലക്ഷത്തിന്റെ ഇന്‍ഷുറന്‍സും സൗജന്യ യാത്രയും; ജനപ്രിയ പ്രഖ്യാപനങ്ങളുമായി യുഡിഎഫ് ബജറ്റ്

Kerala
  •  5 days ago
No Image

മലബാറിന് കായിക കുതിപ്പ്; അന്താരാഷ്ട്ര നിലവാരത്തിൽ ഫുട്ബോൾ സ്റ്റേഡിയത്തിനായി ബജറ്റിൽ 50 കോടി രൂപ വകയിരുത്തി

Kerala
  •  5 days ago
No Image

കേരളം ആഗോള വിദ്യാഭ്യാസ ആരോഗ്യ ഹബ്ബാകും; വയോജന ക്ഷേമത്തിനും വ്യോമയാന വികസനത്തിനും ബജറ്റില്‍ വന്‍ തുക

Kerala
  •  5 days ago
No Image

വ്യോമയാന ലോജിസ്റ്റിക്‌സ് ഹബ്ബുകളും MSME പാക്കേജും; ബജറ്റില്‍ വന്‍ വികസന പ്രഖ്യാപനങ്ങളുമായി യുഡിഎഫ് സര്‍ക്കാര്‍

Kerala
  •  5 days ago
No Image

കേരള ബജറ്റ് 2026: കേരളത്തിന്റെ മുഖച്ഛായ മാറ്റാൻ 'മിഷൻ സമുദ്ര'; ആദ്യ ബജറ്റിൽ 400 കോടി രൂപ വകയിരുത്തി വി.ഡി സതീശൻ സർക്കാർ

Kerala
  •  5 days ago
No Image

നവകേരള നിര്‍മ്മിതി ലക്ഷ്യം; സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റ് നിയമസഭയില്‍

Kerala
  •  5 days ago
No Image

ചക്കയുടെ ‘പവർ’ കാട്ടാൻ ജാക്ക്ഫ്രൂട്ട് പ്രമോഷൻ കൗൺസിൽ; നിയമസഭാംഗങ്ങൾക്ക് ഇനി ‘ചക്ക സൽക്കാരം’

Kerala
  •  5 days ago
No Image

40 കഴിഞ്ഞവര്‍ക്ക് വര്‍ഷത്തില്‍ ഒരിക്കല്‍ സൗജന്യ മെഡിക്കല്‍ പരിശോധന

Kerala
  •  5 days ago
No Image

ഗണേഷ്കുമാറിന്റെ ലൈസൻസിൽ പേരിനൊപ്പം എം.എൽ.എയും; മേൽവിലാസം സെക്രട്ടേറിയറ്റ്, കത്തയച്ചാൽ കിട്ടുക മന്ത്രി സി.പി ജോണിന്

Kerala
  •  5 days ago