HOME
DETAILS

അവയവദാനത്തിനായി വ്യാജരേഖ: മുഖ്യപ്രതി നജീബ് പിടിയില്‍

  
May 10, 2026 | 6:49 AM

organ-donation-fake-document-scam-kingpin-najeeb-arrested-kerala

കിഴക്കമ്പലം : അവയവദാനത്തിന്റെ മറവില്‍ വ്യാജരേഖകള്‍ ചമച്ച് അവയവക്കച്ചവടം നടത്തിയ സംഭവത്തില്‍ മുഖ്യപ്രതി നജീബ് പിടിയില്‍. ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ നിന്നാണ് പൊലിസ് സംഘം ഇയാളെ കസ്റ്റഡിയിലെടുത്തത്. രഹസ്യവിവരത്തെ തുടര്‍ന്ന് ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്. ഇയാളെ ഇന്ന് തന്നെ വിമാനമാര്‍ഗം കൊച്ചിയിലെത്തിക്കും. 

കേസിന് അന്തര്‍സംസ്ഥാന, രാജ്യാന്തര ബന്ധങ്ങളുണ്ടെന്നും പൊലീസ് സംശയിക്കുന്നു. കേസുമായി ബന്ധപ്പെട്ട് വ്യക്തമായ തെളിവുകള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നജീബിന്റെ ഭാര്യ റഷീദയെ വെള്ളിയാഴച്ച രാത്രി കരിമുകള്‍ പോത്തനാംപറമ്പിലെ ഫ്‌ലാറ്റില്‍ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. കുറച്ചു കാലമായി അവയവ കച്ചവടവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം നടത്തുന്നുണ്ട് എന്നാണ് വിവരം. ആലുവ റൂറല്‍ മേഖല കേന്ദ്രീകരിച്ചാണ് ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നടക്കുന്നതെന്നും പൊലീസിന് വിവരമുണ്ടായിരുന്നു. ഈ അന്വേഷണം ഒടുവില്‍ നജീബിലേക്ക് എത്തുകയായിരുന്നു. 

കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി നജീബും സംഘവും പള്ളിക്കര കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിച്ചിരുന്നത് എന്നാണ് മനസിലാകുന്നത്. ഇവരുടെ ഉടമസ്ഥതയിലുള്ള കല്ലട്ര മെഡിക്കല്‍! ടൂറിസം പ്രൈ. ലിമിറ്റ!ഡ് എന്ന കമ്പനിയുടെ രജിസ്‌ട്രേഡ് ഓഫീസായി കാണിച്ചിരിക്കുന്നത് ആലുവ എടത്തലയില്‍ ആണെങ്കിലും അതൊരു ചെറിയ മുറി മാത്രമാണ്. മാത്രമല്ല, കഴിഞ്ഞ ഫെബ്രുവരി മുതല്‍ ഇത് തുറന്നിട്ടുമില്ല. അവയവദാനം അടക്കം ആശുപത്രികളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചെയ്തു കൊടുക്കുന്ന ഇടനിലക്കാരുടെ റോളാണ് തങ്ങള്‍ എന്ന് ഇവരുടെ വെബ്!സൈറ്റിലും പറയുന്നുണ്ട്.

കഴിഞ്ഞ ദിവസം നടന്ന റെയ്ഡില്‍ അവയവദാനത്തിനായി ചമച്ച വ്യാജരേഖകള്‍ പിടിച്ചെടുത്തിരുന്നു.കമ്പ്യൂട്ടര്‍ സെന്റര്‍ നടത്തിയിരുന്ന മൂന്ന് പേരെ വ്യാഴാഴ്ച അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. നിലവില്‍ വ്യാജരേഖാ ചമയ്ക്കലുമായി ബന്ധപ്പെട്ട വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളതെന്നും ഈ രേഖകള്‍ ഉപയോഗിച്ച് നിയമവിരുദ്ധമായി എത്രത്തോളം അവയവമാറ്റ ശസ്ത്രക്രിയകള്‍ നടന്നുവെന്ന് കണ്ടെത്താന്‍ മെഡിക്കല്‍ തലത്തിലുള്ള പ്രത്യേക അന്വേഷണം ആവശ്യമാണെന്നും പൊലീസ് വ്യക്തമാക്കുന്നുണ്ട്. കുന്നത്തുനാട്, തടിയിട്ട പറമ്പ്, അമ്പലമേട് പൊലീസ് സംയുക്തമായി നടത്തിയ അന്വേഷണമാണ് മെഡിക്കല്‍ ടൂറിസത്തിന്റെ മറവില്‍ നടന്ന വന്‍കിട അവയവക്കടത്ത് ശൃംഖലയെ പുറത്തുകൊണ്ടുവന്നത്. 

അയവയദാതാക്കള്‍ സ്വീകര്‍ത്താക്കളുടെ അടുത്ത ബന്ധുക്കളാണെന്ന് കാണിക്കാന്‍ വ്യാജ ആധാര്‍ കാര്‍ഡുകള്‍, തിരിച്ചറിയല്‍ രേഖകള്‍, ശുപാര്‍ശ കത്തുകള്‍, വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ ഇവര്‍ നിര്‍മ്മിച്ചതായാണ് പൊലീസിന്റെ കണ്ടെത്തല്‍. ഇതിനായി എം.പിമാര്‍, എം.എല്‍.എമാര്‍, ഡോക്ടര്‍മാര്‍, ഉദ്യോഗസ്ഥര്‍, പൊലീസുകാര്‍ തുടങ്ങിയവരുടെയെല്ലാം ലെറ്റര്‍ഹെഡുകളും സീലുകളും ഒപ്പുമെല്ലാം വ്യാജമായി നിര്‍മിച്ചു. അവയവദാനം സ്വമേധയാ ഉള്ളതാണെന്നും പണമിടപാടുകള്‍ നടന്നിട്ടില്ലെന്നും സാക്ഷ്യപ്പെടുത്തി എസ്.പി, ഡി.വൈ.എസ്.പി റാങ്കിലുള്ളവര്‍ നല്‍കുന്ന, അവയവദാനത്തിന് നിര്‍ബന്ധമായ സര്‍ട്ടിഫിക്കറ്റുകളും ഇവര്‍ വ്യാജമായി ഉണ്ടാക്കിയിരുന്നു. ഈ വ്യാജരേഖ ചമയ്ക്കലിനാണ് പള്ളിക്കരയിലെ സണ്‍ കമ്മ്യൂണിക്കേഷന്‍സ് ഉടമകളെയും ,സൈന്‍ എച്ച്ഡി ഡിജിറ്റല്‍ സ്റ്റുഡിയോ ജീവനക്കാരനെയും നേരത്തെ അറസ്റ്റ് ചെയ്തത്. ആസിഫ് എന്നൊരാളും പ്രതിപ്പട്ടികയിലുണ്ട്. കൊല്ലത്തും രണ്ടു പേര്‍ അറസ്റ്റിലായിട്ടുണ്ട്.

 

In a significant breakthrough, the Kerala Police have arrested Najeeb, the prime suspect in a racket involving the creation of forged documents for organ transplantation. The investigation revealed that the accused manipulated legal certificates and identity proofs to bypass the strict regulations governing organ donation.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തുടക്കം ജനപ്രിയം; സൗജന്യ വൈദ്യുതി, സ്ത്രീ സുരക്ഷക്ക് പ്രത്യേക സേന, ലഹരി തടയാനും പട്രോൾ സംഘം...ആദ്യ ഫയലുകളിൽ ഒപ്പിട്ട് വിജയ്  

National
  •  3 hours ago
No Image

ഏരിയാ കമ്മിറ്റിയംഗത്തെ തരംതാഴ്ത്തിയതില്‍ പ്രതിഷേധിച്ച് പാലക്കാട് സി.പി.എമ്മില്‍ കൂട്ടരാജി, പാര്‍ട്ടി വിട്ടത് 24 ഓളം പേര്‍

Kerala
  •  4 hours ago
No Image

'വിശപ്പും ദാരിദ്ര്യവും അറിയുന്ന സാധാരണക്കാരനാണ് ഞാന്‍, നിങ്ങളുടെ 'തമ്പി', തെറ്റ് ചെയ്യില്ല കൂടെയുള്ളവരെ ചെയ്യാന്‍ അനുവദിക്കില്ല, അങ്ങിനെ ഒരു മോഹമുണ്ടെങ്കില്‍ മായ്ച്ചു കളഞ്ഞേക്കൂ...' മുഖ്യമന്ത്രിയായി ചുമതലയേറ്റ വിജയിന്റെ വൈകാരിക പ്രസംഗം

National
  •  4 hours ago
No Image

ജ്യൂസിൽ മയക്കുമരുന്ന് കലർത്തി പീഡനം; ദൃശ്യങ്ങൾ കാട്ടി ബ്ലാക്ക് മെയിലിംഗ്: പത്തനംതിട്ടയിൽ ഓട്ടോ ഡ്രൈവർ പിടിയിൽ

Kerala
  •  5 hours ago
No Image

തമിഴ് മണ്ണിൽ ‘ദളപതി’ യുഗം: ദ്രാവിഡ കോട്ടകൾ തകരുമോ? ബിജെപിയുടെ തന്ത്രങ്ങളും തമിഴ്നാടിന്റെ രാഷ്ട്രീയ ഭാവിയും; In-Depth Story

National
  •  5 hours ago
No Image

തമിഴ്‌നാട്ടില്‍ വിജയ്‌ക്കൊപ്പം സത്യപ്രതിജ്ഞ ചെയ്തത ഒന്‍പത് മന്ത്രിമാര്‍ ഇവരെല്ലാം...

National
  •  6 hours ago
No Image

സ്റ്റാലിന്‍ പറഞ്ഞു സഖ്യ കക്ഷികള്‍ പിന്തുണച്ചു; വിജയ്‌യുടെ  അന്തിമ 'വിജയത്തി'ന് പിന്നില്‍ ഡി.എം.കെയുടെ ഇടപെടലെന്ന് പാര്‍ട്ടി വക്താവ്   

National
  •  6 hours ago
No Image

ബ്രസീലിന്റെ ആശങ്ക, മെസ്സിയുടെ പ്രതീക്ഷ; നെയ്മറുടെ ലോകകപ്പ് സാധ്യതകളെക്കുറിച്ച് അർജന്റീന നായകൻ

Football
  •  6 hours ago
No Image

വെഞ്ഞാറമൂട്ടില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം , ഒരാള്‍ക്ക് പരുക്ക്

Kerala
  •  6 hours ago
No Image

ഫോളോവേഴ്‌സ് ഇല്ലെങ്കിലും ഇനി 'താരമാകാം'; എൽ.പി.എല്ലിലെ വിചിത്ര നിയമം പിൻവലിച്ച് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ്

Cricket
  •  7 hours ago