ഖത്തറിലെ റാസ് ലഫാൻ വ്യവസായ മേഖലയിലെ ഫാക്ടറിയിൽ വൻ സ്ഫോടനം; ആർക്കും പരിക്കില്ല
ദോഹ: ഖത്തറിലെ റാസ് ലഫാൻ വ്യവസായ മേഖലയിലുള്ള ഒരു ഫാക്ടറിയിൽ സാങ്കേതിക തകരാറിനെ തുടർന്ന് വൻ സ്ഫോടനം. ഓപ്പറേഷനിടെയുണ്ടായ സാങ്കേതിക തകരാറാണ് സ്ഫോടനത്തിന് കാരണമായതെന്ന് അധികൃതർ അറിയിച്ചു.
സംഭവസ്ഥലത്തെത്തിയ സിവിൽ ഡിഫൻസ് സംഘം അടിയന്തര സുരക്ഷാ നടപടികൾ സ്വീകരിച്ചു. അപകടത്തിൽ ചിലർക്ക് പരിക്കേറ്റതായി അധികൃതർ സ്ഥിരീകരിച്ചു. എന്നാൽ, വിഷവാതകങ്ങളോ അപകടകരമായ മറ്റ് പദാർത്ഥങ്ങളോ ചോർന്നതായി കണ്ടെത്തിയിട്ടില്ലെന്നും, പൊതുജനങ്ങൾക്ക് യാതൊരുവിധ ഭീഷണിയുമില്ലെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്നും മന്ത്രാലയം വ്യക്തമാക്കി.
English summary : A major explosion occurred at a factory in the Ras Laffan Industrial City in Qatar due to a technical failure during operations. Civil Defense teams were immediately dispatched to the site to secure the area. Authorities confirmed that some individuals sustained injuries; however, they have officially stated that there have been no gas leaks or releases of hazardous materials, and there is no ongoing threat to public safety.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."