HOME
DETAILS

നിര്‍ദ്ദേശങ്ങളല്ല, ഭരണപരാജയത്തിന്റെ തെളിവ്; മോദിയുടെ ആഹ്വാനങ്ങള്‍ക്കെതിരെ രാഹുല്‍ഗാന്ധി

  
May 11, 2026 | 6:51 AM

rahul-gandhi-criticizes-pm-modi-governance-failure-vs-instructions

ന്യൂഡല്‍ഹി: ജനങ്ങളോടുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുട അഭ്യര്‍ഥന വെറും നിര്‍ദ്ദേശങ്ങളല്ലെന്നും പരാജയത്തിന്റെ തെളിവുകളാണെന്നും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി.ഭരണ പരാജയത്തിന്റെ ഉത്തരവാദിത്തം ജനങ്ങളുടെ മേല്‍ കെട്ടിവയ്ക്കാന്‍ നോക്കുകയാണ്. എന്തു വാങ്ങണം, എവിടെ പോകരുത് എന്നൊക്കെ ഉപദേശിക്കുന്നത് വീഴ്ച മറയ്ക്കാനെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

''ഇന്നലെ മോദി പൊതുജനങ്ങളോട് ത്യാഗങ്ങള്‍ ചെയ്യാന്‍ ആഹ്വാനം ചെയ്തു: സ്വര്‍ണ്ണം വാങ്ങരുത്, വിദേശ യാത്ര ചെയ്യരുത്, പെട്രോളിന്റെ ഉപയോഗം കുറയ്ക്കുക, വളവും പാചക എണ്ണയും കുറയ്ക്കുക, മെട്രോയില്‍ യാത്ര ചെയ്യുക, വീട്ടില്‍ നിന്ന് ജോലി ചെയ്യുക എന്നിവയാണവ..

ഇവ ഉപദേശങ്ങളല്ല... പരാജയത്തിന്റെ തെളിവാണ്.

12 വര്‍ഷത്തിനുള്ളില്‍, അദ്ദേഹം രാജ്യത്തെ ഈ ഒരു അവസ്ഥയിലേക്കാണ് എത്തിച്ചിരിക്കുന്നത്, പൊതുജനങ്ങളോട് എന്ത് വാങ്ങണം, എന്ത് വാങ്ങരുത്, എവിടേക്ക് പോകണം, എവിടേക്ക് പോകരുത് എന്ന് പറയേണ്ടി വന്നു. ഓരോ തവണയും, ഉത്തരവാദിത്തത്തില്‍ നിന്ന് രക്ഷപ്പെടാന്‍ അദ്ദേഹം ജനങ്ങളുടെ മേല്‍ നിയന്ത്രണങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നു.''- രാഹുല്‍ എക്‌സില്‍ കുറിച്ചു. 

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ ജനങ്ങളോട്  കര്‍ശന നിയന്ത്രണങ്ങളേര്‍പ്പെടുത്താനാണ് പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരിക്കുന്നത്. ഇന്ധന ഉപയോഗത്തില്‍ പരമാവധി നിയന്ത്രണം വേണമെന്നും കൊവിഡ് കാലത്തെ പോലെ സ്വയം നിയന്ത്രിക്കണമെന്നും മോദി പറഞ്ഞു. പൊതുഗതാഗത സൗകര്യങ്ങള്‍ കൂടുതലായി പ്രയോജനപ്പെടുത്തണമെന്നും പ്രധാനമന്ത്രി ഹൈദരാബാദില്‍ പറഞ്ഞു. ആഗോള സാമ്പത്തിക തടസങ്ങള്‍, വിതരണ ശൃംഖലയിലെ വെല്ലുവിളികള്‍, അന്താരാഷ്ട്ര സംഘര്‍ഷങ്ങള്‍ മൂലമുണ്ടാകുന്ന വിലക്കയറ്റം എന്നിവ നേരിടാന്‍ ഇന്ത്യയെ സഹായിക്കുന്നതിന് കൂട്ടായ പങ്കാളിത്തം വേണമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. 

രാജ്യത്തെ ഈ പ്രതിസന്ധി ഘട്ടത്തില്‍ സഹായിക്കാനായി വിദേശ ഉല്‍പന്നങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാനും അതിലൂടെ വിദേശ കറന്‍സികളോടുള്ള അമിതമായ ആശ്രയത്വം കുറയ്ക്കാനുമാണ് പ്രധാനമന്ത്രി നിര്‍ദേശിച്ചത്. വര്‍ക്ക് ഫ്രം ഹോം ഉള്‍പ്പെടെ കൊവിഡ് കാലത്തേതിന് സമാനമായ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നത് ഇപ്പോള്‍ ഗുണം ചെയ്യുമെന്നും മോദി ചൂണ്ടിക്കാട്ടി.

മെട്രോ ലഭ്യമായ ഇടത്തെല്ലാം പരമാവധി മെട്രോയില്‍ യാത്ര ചെയ്യണം. യാത്രയ്ക്കായി പരമാവധി കാര്‍ പൂളിങ് സൗകര്യം പ്രയോജനപ്പെടുത്തണം. ചരക്ക് നീക്കത്തിനായി റെയില്‍വേ സൗകര്യം പ്രയോജനപ്പെടുത്തുക. ഒരു വര്‍ഷത്തേക്ക് വിദേശ യാത്രകള്‍ മാറ്റിവയ്ക്കുകയും ആഘോഷവേളകളില്‍ സ്വര്‍ണം വാങ്ങാതിരിക്കുകയും ചെയ്യുക. പാചക എണ്ണയുടെ ഉപയോഗം 10 ശതമാനം കുറയ്ക്കുക  പ്രധാനമന്ത്രി അഭ്യര്‍ഥിച്ചു. ഉപയോഗിക്കുന്ന വിദേശ ഉല്‍പന്നങ്ങളുടെ ലിസ്റ്റ് ഉണ്ടാക്കി വയ്ക്കാനും അതിലൂടെ വിദേശ വസ്തുക്കളുടെ ആശ്രയത്വം എത്ര മാത്രമുണ്ടെന്ന് തിരിച്ചറിയൂവെന്നും പ്രധാനമന്ത്രി പറഞ്ഞു. മേഡ് ഇന്‍ ഇന്ത്യ ഉല്‍പന്നങ്ങള്‍ ഉപയോഗിക്കാനും പ്രധാനമന്ത്രി നിര്‍ദേശിച്ചു.

 

 

In a sharp critique of the Prime Minister, Congress leader Rahul Gandhi stated that PM Modi’s recent public exhortations and instructions are not signs of leadership, but rather clear evidence of his government's failure.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മാസപ്പടി കേസ്: പിണറായി വിജയന്റെ മകള്‍ ടി. വീണയെ ഇ.ഡി എട്ടര മണിക്കൂര്‍ ചോദ്യം ചെയ്തു

Kerala
  •  12 days ago
No Image

പി.എം ശ്രീ പദ്ധതിയുമായി മുന്നോട്ട് പോകാന്‍ യു.ഡി.എഫ് സര്‍ക്കാര്‍; മുന്‍ സര്‍ക്കാര്‍ ഒപ്പുവെച്ചതിനാല്‍ പിന്മാറ്റം അസാധ്യമെന്ന് മുഖ്യമന്ത്രി

Kerala
  •  12 days ago
No Image

ഇറാന്‍-യു.എസ് കരാര്‍: എണ്ണവില കുറയുന്നു; വിതരണ ശൃംഖല പൂര്‍വസ്ഥിതിയിലാകാന്‍ മാസങ്ങള്‍ എടുക്കും

International
  •  12 days ago
No Image

പി.എം ശ്രീ; ഒരു പൈസ പോലും എല്‍ഡിഎഫ് സര്‍ക്കാര്‍ വാങ്ങിയിട്ടില്ല; വി ശിവന്‍കുട്ടി 

Kerala
  •  12 days ago
No Image

പി.എം ശ്രീ; സമിതി റിപ്പോര്‍ട്ട് വന്നിട്ട് പ്രതികരണം; ജിഫ്‌രി തങ്ങള്‍

Kerala
  •  12 days ago
No Image

ഹെബ്രോണിലെ ഇസ്‌റാഈല്‍ അധിനിവേശത്തിനെതിരേ മുസ്ലിം രാജ്യങ്ങള്‍

qatar
  •  12 days ago
No Image

യുഎസ് - ഇറാൻ സമാധാന കരാർ തൊഴിൽ മേഖലയ്ക്ക് ആശ്വാസം; യുഎഇയിൽ പുതിയ തൊഴിലവസരങ്ങൾക്ക് വഴിതെളിയുന്നു

uae
  •  12 days ago
No Image

പി.എം ശ്രീ; യു ടേൺ അടിച്ച് സർക്കാർ; കേരളത്തിന് മാത്രം ഇളവ് നൽകാൻ സാധ്യത കുറവ്

Kerala
  •  12 days ago
No Image

യു.ഡി.എഫ് സർക്കാരിന്റെ കന്നി ബജറ്റ് നാളെ; ജനപ്രിയമാകുമോ? പ്രതീക്ഷയിൽ കേരളം

Kerala
  •  12 days ago
No Image

ലബനാനിൽ ആക്രമണം തുടർന്ന് ഇസ്റാഈൽ; ഇറാൻ- യു.എസ് സമാധാന ചർച്ചകൾ നാളെ തുടങ്ങും

International
  •  12 days ago