HOME
DETAILS

പാചകവാതക സബ്‌സിഡി ഇനി ലഭിക്കില്ല, നിങ്ങള്‍ക്ക് എസ്.എം.എസ് ലഭിച്ചോ? വിശദാംശങ്ങള്‍ ഇങ്ങനെ..

  
May 11, 2026 | 9:35 AM

lpg-subsidy-discontinued-sms-alert-details-explained

വാര്‍ഷിക വരുമാനം പത്തുലക്ഷം രൂപയില്‍ കൂടുതലുള്ളവരുടെ പാചകവാതക സബ്‌സിഡി ഉടന്‍തന്നെ പിന്‍വലിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. പൊതുമേഖലാ എണ്ണക്കമ്പനികള്‍ ഉപഭോക്തക്കള്‍ക്ക് ഇതുസംബന്ധിച്ച് എസ്.എം.എസ് അയച്ചുതുടങ്ങി. 

അതേസമയം, കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശ പ്രകാരമാണ് സന്ദേശങ്ങള്‍ അയക്കുന്നതെന്നും മറ്റ് നിര്‍ദ്ദേശങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നുമാണ് എണ്ണക്കമ്പനികള്‍ നല്‍കുന്ന വിശദീകരണം.

നേരത്തെ 400 രൂപയുണ്ടായിരുന്ന സബ്‌സിഡി തുക ലോക്ഡൗണ്‍ കാലത്താണ് കുറച്ചത്. 24.50 രൂപയാണ് ഇപ്പോള്‍ സബ്‌സിഡിയായി നല്‍കുന്നത്. ഇത് വരുമാനത്തിനനുസരിച്ച് നിജപ്പെടുത്താനാണ് ഒരുങ്ങുന്നത്. പുതുക്കിയ നിബന്ധനപ്രകാരം കുടുംബത്തിന്റെ വരുമാനം പത്ത് ലക്ഷത്തിന് മുകളിലാണെങ്കില്‍ സബ്‌സിഡി നല്‍കില്ല.

ഇതില്‍ പരാതിയുള്ളവര്‍ക്ക് ടോള്‍ ഫ്രീ നമ്പര്‍ മുഖേനയോ വെബ്‌സൈറ്റ് വഴിയോ 7 ദിവസത്തിനകം പരാതി അറിയിക്കാം. അല്ലാത്തവര്‍ ഇത് അംഗീകരിച്ചതായി കണക്കാക്കുമെന്നാണ് എണ്ണക്കമ്പനികളുടെ സന്ദേശത്തില്‍ പറയുന്നത്. പരാതികള്‍ ബോധിപ്പിക്കാനുള്ള ഒരു ടോള്‍ഫ്രീ നമ്പറും സന്ദേശത്തിനൊപ്പം കമ്പനികള്‍ നല്‍കുന്നുണ്ട്. 

അതേസമയം, തുച്ഛമായ സബ്‌സിഡി തുക അനുവദിക്കുന്നതിനായി ആദായനികുതി വിവരങ്ങള്‍ ഉള്‍പ്പടെ പരിശോധിച്ച എണ്ണകമ്പനികളുടെ നടപടി അംഗീകരിക്കാനാവില്ലെന്ന വിമര്‍ശനവും ഇതിനോടകം ഉയര്‍ന്നിട്ടുണ്ട്. വ്യക്തികളുടെ ആദായനികുതി വിവരങ്ങള്‍ പരിശോധിക്കുന്നത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന് ഉപഭോക്തൃ സംരക്ഷണ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നത്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈയിൽ സൈക്കിൾ അപകടത്തിൽപ്പെട്ട് പെൺകുട്ടിക്ക് ഗുരുതര പരുക്ക്; ജാഗ്രതാനിർദ്ദേശവുമായി പൊലിസ്

uae
  •  2 hours ago
No Image

മുഖ്യമന്ത്രി ആര്? പ്രഖ്യാപനം 48 മണിക്കൂറിനകം ഉണ്ടാകുമെന്ന് കെ. മുരളീധരൻ

Kerala
  •  2 hours ago
No Image

സൂപ്പർമാർക്കറ്റിലെ വില കണ്ട് കണ്ണ് തള്ളണ്ട; ലാഭം എവിടെയാണെന്ന് ഇനി എഐ പറഞ്ഞുതരും

uae
  •  2 hours ago
No Image

സൗഹൃദ സന്ദർശനം? മുൻമുഖ്യമന്ത്രി എംകെ സ്റ്റാലിനെ സന്ദർശിച്ച് വിജയ്; ആലിംഗനം ചെയ്തും ഷാൾ അണിയിച്ചും സ്വീകരണം

National
  •  3 hours ago
No Image

ആലുവയില്‍ ബസും ലോറിയും കൂട്ടിയിടിച്ച് 31 പേര്‍ക്ക് പരുക്ക്; ഒരാളുടെ നില ഗുരുതരം

Kerala
  •  3 hours ago
No Image

ലോകത്തിലെ ഏറ്റവും മികച്ച ജോലിസ്ഥലം; ആഗോള പട്ടികയിൽ ഇടംപിടിച്ച് ദുബൈ എയർപോർട്ട്സ്

uae
  •  3 hours ago
No Image

വേനൽക്കാല ഓഫറുമായി ഇത്തിഹാദ് എയർവേയ്സ്; 40-ലധികം രാജ്യങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്കിൽ 30% വരെ വൻ ഇളവ് | etihad airways summer sale

uae
  •  4 hours ago
No Image

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം; കേരളത്തിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത

Kerala
  •  4 hours ago
No Image

മുഖ്യമന്ത്രി ചര്‍ച്ചകള്‍ നീളുന്നു;  കെ.പി.സി.സി മുന്‍ അധ്യക്ഷന്മാരെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ച് ഹൈക്കമാന്‍ഡ്

Kerala
  •  4 hours ago
No Image

ടോള്‍പ്ലാസയിലെ യു.പി.ഐ ഇടപാട് തെളിവായി; സുവേന്ദു അധികാരിയുടെ പി.എയുടെ കൊലപാതകത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍

National
  •  4 hours ago