HOME
DETAILS

ടോള്‍പ്ലാസയിലെ യു.പി.ഐ ഇടപാട് തെളിവായി; സുവേന്ദു അധികാരിയുടെ പി.എയുടെ കൊലപാതകത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍

  
May 11, 2026 | 10:25 AM

suvendu-adhikari-pa-murder-case-arrests-upi-transaction-evidence

കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പഴ്‌സണല്‍ അസിസ്റ്റന്റും അടുത്ത സഹായിയുമായ ചന്ദ്രനാഥ് രഥിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന് പേര്‍ അറസ്റ്റില്‍. വിശാല്‍ ശ്രീവാസ്തവ, മായങ്ക് മിശ്ര, വിക്കി മൗര്യ എന്നിവരെയാണ് പശ്ചിമ ബംഗാള്‍ സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് പിടികൂടിയത്. കൊലപാതകത്തിനുശേഷം രക്ഷപ്പെട്ട പ്രതികള്‍ കൊല്‍ക്കത്തയ്ക്ക് സമീപമുള്ള ഹൗറയിലെ ബാലി ടോള്‍ പ്ലാസയില്‍ നടത്തിയ യു.പി.ഐ. ഇടപാടാണ് അന്വേഷണത്തില്‍ വഴിത്തിരിവായത്. 

കഴിഞ്ഞ ബുധനാഴ്ച്ച രാത്രിയാണ് ചന്ദ്രനാഥ് രഥ് സഞ്ചരിച്ചിരുന്ന സ്‌കോര്‍പിയോ വാഹനം തടഞ്ഞുനിര്‍ത്തി അക്രമിസംഘം വെടിയുതിര്‍ത്തത്. നാല് ബൈക്കുകളിലായെത്തിയ എട്ടംഗ സംഘമാണ് ആക്രമണം നടത്തിയത്. ചന്ദ്രനാഥിന്റെ നെഞ്ചിലും വയറിലും അടുത്തുനിന്ന് വെടിയേല്‍ക്കുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വാഹനമോടിച്ചിരുന്ന ഡ്രൈവര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. 

സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ ടോള്‍ പ്ലാസയില്‍ പണമടച്ച കാറിനെയും ഫോണ്‍നമ്പറിനെയും കേന്ദ്രീകരിച്ചാണ് അന്വേഷണസംഘം നീങ്ങിയത്. ടോള്‍ ബൂത്തില്‍ ഇവര്‍ യു.പി.ഐ വഴി പണമടച്ചതാണ് കൊലയാളികളിലേക്കെത്താന്‍ പൊലിസിനെ സഹായിച്ചത്. പിടിയിലായ മൂവരും പ്രൊഫഷണല്‍ കൊലപാതകികളാണെന്ന് പൊലിസ് പറഞ്ഞു. 

പ്രതികള്‍ വ്യാജ നമ്പര്‍ പ്ലേറ്റുള്ള വാഹനങ്ങളാണ് ഉപയോഗിച്ചതെന്നും കൃത്യമായ നിരീക്ഷണത്തിന് ശേഷമാണ് കൊലപാതകം നടത്തിയതെന്നും പൊലിസ് വ്യക്തമാക്കി.

 

 

Three suspects have been arrested in connection with the murder of BJP leader Suvendu Adhikari’s personal assistant. The breakthrough in the investigation came through digital footprints; a UPI transaction made by the accused at a toll plaza served as crucial evidence for the police.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊച്ചിയില്‍ അര കിലോമീറ്ററോളം റെയില്‍ പാളം അടിച്ചുമാറ്റി; അന്വേഷണം ആരംഭിച്ചു

Kerala
  •  5 days ago
No Image

ഗസ്സയില്‍ കുഞ്ഞുങ്ങളെ ലക്ഷ്യമിട്ട് വംശഹത്യ തുടരുന്നു; ഫലസ്തീന്‍ ജനതയുടെ നിലനില്‍പ് തന്നെ ഇല്ലാതാക്കുകയാണ് ഇസ്‌റാഈലെന്ന് യു.എന്‍ റിപ്പോര്‍ട്ട്

International
  •  6 days ago
No Image

വാണിയപ്പാറയിലെ കല്ലറ തുറന്നു; രണ്ട് മൃതദേഹങ്ങള്‍ മാത്രം, പായ മൃതദേഹത്തിന്റെ അടിയില്‍ വെച്ചതെന്ന് നിഗമനം

Kerala
  •  6 days ago
No Image

മരങ്ങള്‍ കടപുഴകി, വാഹനങ്ങള്‍ തകര്‍ന്നു, ഗതാഗതം തടസ്സപ്പെട്ടു; മുംബൈയില്‍ കനത്ത മഴ 

National
  •  6 days ago
No Image

മയക്കുമരുന്ന് കടത്തിനെതിരെ സംയുക്ത പോരാട്ടം ശക്തമാക്കണം; അയല്‍ സംസ്ഥാന മുഖ്യമന്ത്രിമാര്‍ക്ക് കത്തയച്ച് കേരളം

Kerala
  •  6 days ago
No Image

  ഓണം വരുന്നു, വഴിമുട്ടി ബെംഗളൂരു മലയാളി; കേരളത്തിലേക്കുള്ള പതിവ് ട്രെയിനുകളെല്ലാം ഹൗസ്ഫുള്‍

National
  •  6 days ago
No Image

ബിശ്വനാഥ് സിന്‍ഹ കേരളത്തിന്റെ പുതിയ ചീഫ് സെക്രട്ടറി; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

Kerala
  •  6 days ago
No Image

തിരുവനന്തപുരം നഗരസഭയില്‍ ബി.ജെ.പിക്ക് തിരിച്ചടി;  20 കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ അസാധു, വീണ്ടും സത്യപ്രതിജ്ഞ ചെയ്യാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

Kerala
  •  6 days ago
No Image

പി.എം ശ്രീ വീണ്ടും സഭയില്‍, അടിയന്തരപ്രമേയവുമായി പ്രതിപക്ഷം; മുന്‍സര്‍ക്കാറിനെതിരെ ആഞ്ഞടിച്ച് വിദ്യാഭ്യാസ മന്ത്രി, നോട്ടിസില്‍ പറയുന്ന കാര്യങ്ങള്‍ വസ്തുതാ വിരുദ്ധം

Kerala
  •  6 days ago
No Image

മരണത്തിലും ഏഴുപേര്‍ക്ക് പുതുജീവന്‍ നല്‍കി പതിനാറുകാരന്‍ ജൂവിന്‍; കണ്ണീരോടെ നാട് വിടചൊല്ലി

Kerala
  •  6 days ago