HOME
DETAILS

തിരിച്ചടി പരിശോധിക്കാൻ സിപിഎം; സംസ്ഥാന നേതൃയോഗങ്ങൾ ഇന്ന് മുതൽ; പിണറായിക്കും ഗോവിന്ദനും നേരെ വിമർശനമുയരാൻ സാധ്യത

  
May 12, 2026 | 1:41 AM

cpm to probe poll debacle state leadership meetings from today

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയുടെ കാരണങ്ങൾ തേടി സി.പി.എമ്മിന്റെ നിർണ്ണായക സംസ്ഥാന നേതൃയോഗങ്ങൾ ഇന്ന് മുതൽ തലസ്ഥാനത്ത് ആരംഭിക്കും. ഇന്ന് സംസ്ഥാന സെക്രട്ടറിയേറ്റും തുടർന്നുള്ള രണ്ട് ദിവസങ്ങളിൽ സംസ്ഥാന കമ്മിറ്റിയുമാണ് ചേരുന്നത്.

മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനുമെതിരെ യോഗത്തിൽ രൂക്ഷവിമർശനമുയരാൻ സാധ്യതയുണ്ട്. പതിവ് രീതിയിലുള്ള 'മുകളിൽ നിന്നുള്ള' പരിശോധന ഇത്തവണ ഫലം കാണില്ലെന്ന നിലപാടിലാണ് ഒരു വിഭാഗം നേതാക്കൾ.

മറയില്ലാതെ സംസാരിക്കാനും മുൻവിധിയില്ലാതെ കേൾക്കാനും നേതൃത്വം തയ്യാറാകണമെന്ന് കഴിഞ്ഞ സെക്രട്ടറിയേറ്റ് യോഗത്തിൽ തന്നെ ആവശ്യമുയർന്നിരുന്നു. ബ്രാഞ്ച് തലം മുതൽ സംസ്ഥാന കമ്മിറ്റി വരെ നീളുന്ന വിപുലമായ പരിശോധനയ്ക്കാണ് പാർട്ടി പച്ചക്കൊടി വീശിയിരിക്കുന്നത്.

തോൽവിക്ക് പിന്നാലെ നിയമസഭയിൽ പാർട്ടിയെ ആര് നയിക്കുമെന്ന കാര്യത്തിലും ഈ യോഗങ്ങളിൽ ധാരണയുണ്ടാകും. പിണറായി വിജയൻ തന്നെ പ്രതിപക്ഷ നേതാവാകണമെന്ന ആവശ്യം പാർട്ടിയിൽ ശക്തമാണ്. എന്നാൽ ഭരണത്തലവൻ എന്ന നിലയിൽ നിന്ന് പ്രതിപക്ഷ നേതാവിലേക്കുള്ള മാറ്റത്തിൽ അദ്ദേഹത്തിന്റെ നിലപാട് നിർണ്ണായകമാകും. പിണറായി സന്നദ്ധനായില്ലെങ്കിൽ കേന്ദ്ര കമ്മിറ്റി അംഗമായ കെ.എൻ. ബാലഗോപാലിന്റെ പേരിനാകും മുൻഗണന.

തിരിച്ചടിയുടെ ആഘാതം വലുതായതിനാൽ, താഴെത്തട്ടിൽ നിന്നുള്ള വികാരം ഉൾക്കൊണ്ട് തിരുത്തൽ നടപടികളിലേക്ക് കടക്കാൻ നേതൃത്വം നിർബന്ധിതരായേക്കും. വരും ദിവസങ്ങളിലെ സംസ്ഥാന കമ്മിറ്റി യോഗങ്ങളിൽ കടുത്ത ഭാഷയിലുള്ള വിമർശനങ്ങൾ ഉണ്ടാകുമെന്ന് ഉറപ്പായതോടെ എ.കെ.ജി സെന്റർ രാഷ്ട്രീയ കേന്ദ്രങ്ങളുടെ ശ്രദ്ധാകേന്ദ്രമാവുകയാണ്.

 

The CPI(M) state leadership is meeting today in Thiruvananthapuram to analyze its massive drubbing in the 2026 Kerala Assembly elections. With the UDF securing a record-breaking 102 seats, top leaders, including caretaker CM Pinarayi Vijayan and State Secretary M.V. Govindan,



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഘാനന്‍ വെല്ലുവിളി മറികടന്നു; കൊളംബിയ പ്രീക്വാര്‍ട്ടറില്‍

Football
  •  7 days ago
No Image

പത്തനംതിട്ടയില്‍ ഒമ്പതാം ക്ലാസുകാരിയെ സഹപാഠികള്‍ പീഡിപ്പിച്ചു; അഞ്ചുപേര്‍ക്കെതിരെ കേസ് , വിവരം പുറത്തറിഞ്ഞത് സ്‌കൂള്‍ കൗണ്‍സലിങിനിടെ

Kerala
  •  7 days ago
No Image

'പ്രിയദര്‍ശിനി' പദ്ധതി സ്വകാര്യ ബസുകള്‍ക്ക് തിരിച്ചടിയാവുന്നു; തൃശ്ശൂരില്‍ ഇരുനൂറിലധികം സര്‍വീസുകള്‍ മുടങ്ങി

Kerala
  •  7 days ago
No Image

കാബിനറ്റ് പദവികൾക്കായി യു.ഡി.എഫിൽ ചരടുവലി ശക്തം

Kerala
  •  7 days ago
No Image

വസ്ത്രത്തിലും സോക്‌സിലും കാണിക്കപ്പണം ഒളിപ്പിച്ചു; അയോധ്യയിലെ ക്ഷേത്രക്കൊള്ളയുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

National
  •  7 days ago
No Image

കാസര്‍കോട് ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച സംഭവം: മൂന്ന് പേരെ പൊലിസ് അറസ്റ്റ് ചെയ്തു

Kerala
  •  7 days ago
No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്; വ്യാജ കുറ്റം ചുമത്തി എംഎസ്എഫ് നേതാവിനെ രണ്ടുവര്‍ഷം വേട്ടയാടി; നിയമ പോരാട്ടത്തിനൊരുങ്ങി കാസം 

Kerala
  •  7 days ago
No Image

ലഹരിവേട്ട ശക്തം; സംസ്ഥാനത്തെ ജയിലുകളില്‍ തടവുകാരുടെ എണ്ണം കുതിച്ചുയരുന്നു

Kerala
  •  7 days ago
No Image

വിഴിഞ്ഞത്ത് ഇതുവരെ നങ്കൂരമിട്ടത് 1005 കപ്പൽ; 990 എണ്ണവും എം.എസ്.സിയുടേത്

Kerala
  •  7 days ago
No Image

അനിൽ മുഹമ്മദിന്റെ സസ്പെൻഷൻ പിൻവലിച്ചത് ചട്ടം ലംഘിച്ച്; മിണ്ടാട്ടംമുട്ടി കെ.എം.എം.എൽ ചെയർമാൻ  

Kerala
  •  7 days ago