HOME
DETAILS

പരീക്ഷണപ്പറക്കലിനൊരുങ്ങി സീപ്ലെയിൻ; ഇന്ന് ലക്ഷദ്വീപിലേക്ക്

  
May 13, 2026 | 3:24 AM

seaplane trial flights begin to connect lakshadweep islands

നെടുമ്പാശ്ശേരി: രാജ്യാന്തര വിമാനത്താവളത്തിൽനിന്നും  ലക്ഷദ്വീപിലെ വിവിധ ദ്വീപുകളുമായി ബന്ധിപ്പിക്കുന്ന സീപ്ലെയിൻ പാതകൾക്ക് സൗകര്യമൊരുങ്ങുന്നു. ലക്ഷദ്വീപ് കണക്റ്റിവിറ്റിക്കായി ഇന്ന് മുതൽ സിയാൽ സീപ്ലെയിൻ പരീക്ഷണങ്ങൾ നടത്താനാണ് പദ്ധതി. പ്രാദേശിക കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിനും ദ്വീപ് ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് സീപ്ലെയിൻ സർവിസ് ആരംഭിക്കുന്നത്. ലക്ഷദ്വീപ് ദ്വീപുകളിലേക്ക് സ്ഥിരമായി സീപ്ലെയിൻ സർവിസുകൾ നടത്തുന്നതിനായാണ് ഇന്ന് പരീക്ഷണ പറക്കൽ നടത്തുന്നത്.  സ്കൈഹോപ്പ് എവിയേഷൻ ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള 20 പേർക്ക് സഞ്ചരിക്കാൻ കഴിയുന്ന സീപ്ലെയിനുകളാണ് സർവിസിന് ഒരുങ്ങുന്നത്. കൊച്ചി– അഗട്ടി– കൽപേനി– കവരത്തി, കൊച്ചി– കാദ്മത്– കിൽത്താൻ– അഗത്തി തുടങ്ങിയ മേഖലകളിലാണ് സർവിസ് നടത്തുക. വിവിധ ദ്വീപുകളിലേക്കായി 12 പരീക്ഷണ പറക്കലുകളാണ് പ്ലാൻ ചെയ്തിരിക്കുന്നത്.  ഡയരക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ), ലക്ഷദ്വീപ്  അഡ്മിനിസ്ട്രേഷൻ, എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ എന്നിവയുടെ സഹകരണത്തോടെയാണ് സർവിസ് ആരംഭിക്കുന്നത്. സീപ്ലെയിൻ കണക്റ്റിവിറ്റി ദ്വീപുകളിലേക്കുള്ള പ്രവേശനക്ഷമത ഗണ്യമായി മെച്ചപ്പെടുത്തുന്നതിനൊപ്പം ടൂറിസം, അടിയന്തര കണക്റ്റിവിറ്റി, ലക്ഷദ്വീപിലെ പ്രാദേശിക സാമ്പത്തിക വികസനം എന്നിവ വർദ്ധിപ്പിക്കുന്നതിനും സഹായകരമാകും. 

Trial operations for seaplane services linking Lakshadweep with its various islands are set to begin from today, using Kochi’s international airport as a base. The initiative, led by Cochin International Airport Limited, aims to improve regional connectivity and boost tourism in the island territory. The proposed service is expected to establish regular seaplane routes in the future after successful trial flights.

 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'അന്വേഷണം നടക്കട്ടെ, പ്രതികളെ കണ്ടുപിടിക്കട്ടെ'; കാഫിർ സ്ക്രീൻഷോട്ട് വിവാദത്തിലെ എസ്ഐടി അന്വേഷണത്തിൽ പ്രതികരിച്ച് കെ.കെ ശൈലജ, സ്വാഗതം ചെയ്ത് ഷാഫി പറമ്പിൽ

Kerala
  •  5 days ago
No Image

സഊദി ജയിലുകളിൽ മലയാളികളടക്കം ഇന്ത്യൻ കുറ്റകൃത്യക്കാരുടെ എണ്ണം വർധിക്കുന്നു; ചില കേസുകളിൽ മോചനം തന്നെ അസാധ്യം

Saudi-arabia
  •  5 days ago
No Image

ലോകകപ്പിലെ ഏറ്റവും പ്രായം കൂടിയ താരത്തേക്കാൾ 26 വയസ്സ് കുറവ്; പെലെയും, എംബാപ്പെയും വീഴ്ത്തി ലോകകപ്പ് ചരിത്രം തിരുത്തിക്കുറിച്ച് അത്ഭുത ബാലൻ

Football
  •  5 days ago
No Image

ദമ്പതികള്‍ക്കിടയില്‍ അകാരണമായി ലൈംഗിക ബന്ധം നിഷേധിക്കുന്നത് വിവാഹ മോചനത്തിനുള്ള മതിയായ കാരണം; സുപ്രീം കോടതി 

National
  •  5 days ago
No Image

ബംഗാള്‍ മുഖ്യമന്ത്രിക്ക് വേണ്ടി ബീഫ് പാകം ചെയ്ത് വീഡിയോ പോസ്റ്റ് ചെയ്തു; മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് യുവതിക്കെതിരെ കേസ് 

National
  •  5 days ago
No Image

'ഇറാനെതിരായ ആക്രമണം തീർന്നിട്ടില്ല, ട്രംപുമായി ചർച്ചകൾ തുടരുന്നു'; വൻ വെളിപ്പെടുത്തലുമായി നെതന്യാഹു

International
  •  5 days ago
No Image

സ്കൈ യുഗം അവസാനിച്ചു; ഇനി ടീമിലേക്ക് അടുപ്പിക്കില്ല! ഇന്ത്യയുടെ അടുത്ത ടി20 നായകൻ ആര്?

Cricket
  •  5 days ago
No Image

യുഎഇയിൽ ശനിയാഴ്ച വരെ ശക്തമായ പൊടിക്കാറ്റിന് സാധ്യത; ദൃശ്യപരത കുറയുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

uae
  •  5 days ago
No Image

എബോള ഭീതി; യുഎഇ സുരക്ഷിതം, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ മന്ത്രാലയം

uae
  •  5 days ago
No Image

മാനന്തവാടിയില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവം; ഭര്‍ത്താവ് നിരന്തരം പീഡിപ്പിച്ചിരുന്നതായി പരാതി 

Kerala
  •  5 days ago