HOME
DETAILS

പാര്‍ലമെന്ററി പാര്‍ട്ടി നേതാവിനായി ബി.ജെ.പിയിലും തര്‍ക്കം; ഒരാള്‍ക്ക് ഒരു പദവി നടപ്പാക്കണമെന്ന് വി. മുരളീധരന്‍

  
May 13, 2026 | 7:15 AM

bjp faces internal rift over legislature party leader post

തിരുവനന്തപുരം: നിയമസഭയില്‍ പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് പദവിക്കായി ബി.ജെ.പിയിൽ തര്‍ക്കം. ഇതുസംബന്ധിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറും മുന്‍ അധ്യക്ഷന്‍ വി. മുരളീധരനും കേന്ദ്ര നേതൃത്വവുമായി ചര്‍ച്ച നടത്തി. ഒരാള്‍ക്ക് ഒരു പദവി നടപ്പാക്കണമെന്ന് വി. മുരളീധരന്‍ കേന്ദ്ര നേതാക്കളോട് ആവശ്യപ്പെട്ടു. 

വിഷയം ചര്‍ച്ച ചെയ്യാന്‍ ബി.ജെ.പി കോര്‍ കമ്മിറ്റി യോഗം വെള്ളിയാഴ്ച ചേരും. ഇക്കാര്യത്തില്‍ കെ. സുരേന്ദ്രന്‍ വിഭാഗം വി. മുരളീധരനൊപ്പവും എം.ടി രമേശ് വിഭാഗത്തിന്റെ പിന്തുണ രാജീവ് ചന്ദ്രശേഖറിനൊപ്പവുമെന്നാണ് വിവരം. 

നിയമസഭാ തെരഞ്ഞെടുപ്പില്‍ മൂന്ന് എം.എല്‍.എമാരെ വിജയിപ്പിക്കാന്‍ ബി.ജെ.പിക്ക് സാധിച്ചെങ്കിലും  2021നെ അപേക്ഷിച്ച് വോട്ട് വിഹിതത്തില്‍ കാര്യമായ വര്‍ധനയുണ്ടാകാത്തത് പാര്‍ട്ടിക്കുള്ളില്‍ കടുത്ത വിമര്‍ശനത്തിന് കാരണമായിട്ടുണ്ട്. 

കൊല്ലം ജില്ലയിലെ ചാത്തന്നൂര്‍ (ബി.ബി ഗോപകുമാര്‍), തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടം (വി. മുരളീധരന്‍), നേമം (രാജീവ് ചന്ദ്രശേഖര്‍) മണ്ഡലങ്ങളിലാണ് ബി.ജെ.പി വിജയിച്ചത്.

Differences have reportedly emerged within the Bharatiya Janata Party over the selection of the legislature party leader in the Assembly. State president Rajeev Chandrasekhar and former state president V. Muraleedharan have held discussions with the party’s central leadership regarding the issue. Muraleedharan is said to have urged the leadership to implement the “one person, one post” principle during the talks.

 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റെക്കോർഡുകൾ തകർക്കാൻ സൂര്യവംശി വരുന്നു; ഇന്ത്യ-അയർലൻഡ് ടി20 നാളെ മുതൽ, മത്സരസമയത്തിൽ മാറ്റം!

Cricket
  •  2 days ago
No Image

ലോക ലഹരിവിരുദ്ധ ദിനം; കേരളത്തില്‍ നാളെ ഡ്രൈ ഡേ

Kerala
  •  2 days ago
No Image

ദാരിദ്ര്യത്തിന്റെ കനൽവഴികൾ കടന്ന് വംശീയതയുടെ പ്രതിരോധ കോട്ട തകർത്തവൻ; സാംബ താളത്തിന്റെ പുതിയ രാജാവായി വിനി

Football
  •  2 days ago
No Image

വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച ക്രിക്കറ്റ് കോച്ചിന് 35 വര്‍ഷം കഠിന തടവ്; രണ്ടാം കേസിലും ശിക്ഷ

Kerala
  •  2 days ago
No Image

ഇറാനുമായുള്ള ധാരണ ഗള്‍ഫ് രാജ്യങ്ങളുടെ സുരക്ഷയെ ബാധിക്കില്ല; ഉറപ്പുനല്‍കി മാര്‍ക്കോ റൂബിയോ

bahrain
  •  2 days ago
No Image

പ്രാദേശിക സംഘര്‍ഷം കുറയ്ക്കാന്‍ നയതന്ത്ര നീക്കങ്ങള്‍ ശക്തമാക്കി; ഒമാന്‍ സുല്‍ത്താനും ഖത്തര്‍ പ്രധാനമന്ത്രിയും കൂടിക്കാഴ്ച നടത്തി

qatar
  •  2 days ago
No Image

പാസ്‌പോര്‍ട്ട് ആപ്ലിക്കേഷന്‍ ഫീസ് വര്‍ധിപ്പിച്ചു; ആയിരം രൂപയിലേറെ വര്‍ധനവ്

Kerala
  •  2 days ago
No Image

വെറും 14 മിനിറ്റ്! പെലെയുടെ ചരിത്ര റെക്കോർഡിനൊപ്പം നെയ്മർ

Football
  •  2 days ago
No Image

കോതമംഗലത്ത് നിരന്തരമായ കാട്ടാന ശല്യം; കാട്ടാനയ്ക്ക് റേഡിയോ കോളര്‍ ഘടിപ്പിച്ച് വനം വകുപ്പ്

Kerala
  •  2 days ago
No Image

യുഎഇയിൽ അടുത്ത മാസം പെട്രോൾ വില കുറഞ്ഞേക്കും; ആഗോള എണ്ണവിലയിൽ 20 ഡോളറിലധികം ഇടിവ്

uae
  •  2 days ago