HOME
DETAILS

നിയമസഭയിൽ ടി.വി.കെക്ക് പിന്തുണ: വിപ്പ് ലംഘിച്ച 24 എം.എൽ.എമാരെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് എ.ഐ.എ.ഡി.എം.കെ 

  
May 13, 2026 | 4:23 PM

aiadmk seeks disqualification of 24 mlas for defying party whip

ചെന്നൈ: തമിഴ്‌നാട് നിയമസഭയിൽ നടന്ന വിശ്വാസ വോട്ടെടുപ്പിൽ മുഖ്യമന്ത്രി വിജയ്‌യെ പിന്തുണച്ച 24 എം.എൽ.എമാരെ അയോഗ്യരാക്കണമെന്ന ആവശ്യവുമായി എ.ഐ.എ.ഡി.എം.കെ രംഗത്ത്. പാർട്ടി വിപ്പ് ലംഘിച്ച് സർക്കാരിന് അനുകൂലമായി വോട്ട് ചെയ്തവർക്കെതിരെ കൂറുമാറ്റ നിരോധന നിയമപ്രകാരം നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പാർട്ടി ഇന്ന് സ്പീക്കർക്ക് അപേക്ഷ സമർപ്പിച്ചു.

വിശ്വാസ വോട്ടെടുപ്പിൽ സർക്കാരിനെതിരെ വോട്ട് ചെയ്യണമെന്ന പാർട്ടി നിർദ്ദേശം തള്ളിയ മുതിർന്ന നേതാക്കളായ സി.വി. ഷൺമുഖം, എസ്.പി. വേലുമണി, സി. വിജയഭാസ്‌കർ ഉൾപ്പെടെയുള്ളവരെ പാർട്ടി പദവികളിൽ നിന്ന് നീക്കിയതായും എ.ഐ.എ.ഡി.എം.കെ നേതൃത്വം അറിയിച്ചു.

ഇന്ന് നടന്ന നിർണ്ണായകമായ വിശ്വാസ വോട്ടെടുപ്പിൽ തകർപ്പൻ വിജയമാണ് വിജയ് സർക്കാർ സ്വന്തമാക്കിയത്. 144 എം.എൽ.എമാർ വിജയ് സർക്കാരിനെ പിന്തുണച്ച് വോട്ട് ചെയ്തു. 22 പേർ എതിർക്കുകയും 5 പേർ വിശ്വാസവോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്തു.

വിജയ്‌യുടെ പാർട്ടിയായ ടി.വി.കെക്ക് സഭയിൽ 105 എം.എൽ.എമാരുടെ പിന്തുണയാണ് ഉണ്ടായിരുന്നത്. വിജയ് ഒരു സീറ്റ് ഒഴിയുകയും, ഒരാൾ സ്പീക്കർ പദവിയിലായിരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഈ കണക്ക്. മറ്റൊരു എം.എൽ.എയുടെ വിജയം കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടതിനാൽ അദ്ദേഹത്തിന് വോട്ടവകാശം ഉണ്ടായിരുന്നില്ല. എന്നാൽ എ.ഐ.എ.ഡി.എം.കെയിലെ വിമതരുടെ പിന്തുണയോടെ സർക്കാർ ഭൂരിപക്ഷം ഉറപ്പിക്കുകയായിരുന്നു.

വോട്ടെടുപ്പ് ആരംഭിക്കുന്നതിന് മുൻപ് തന്നെ എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡി.എം.കെയുടെ 59 എം.എ.ൽ.എമാർ സഭയിൽ നിന്ന് ഇറങ്ങിപ്പോയി. സർക്കാരിനെതിരെ വോട്ട് ചെയ്യുമെന്ന് കരുതിയിരുന്ന എ.ഐ.എ.ഡി.എം.കെയിൽ ഉണ്ടായ അപ്രതീക്ഷിത വിള്ളൽ തമിഴ്‌നാട് രാഷ്ട്രീയത്തിൽ വരുംദിവസങ്ങളിലും വലിയ ചർച്ചകൾക്ക് വഴിതുറക്കും.

 

tamil nadu chief minister c. joseph vijay comfortably won the assembly trust vote today with 144 votes in his favor. the win was bolstered by a major split in the aiadmk, as 24 rebel mlas led by s.p. velumani and c.ve. shanmugam defied the party whip to support the tvk government



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഷൂ വാങ്ങിയപ്പോള്‍ നല്‍കിയ പേപ്പര്‍ ബാഗിന് 10 രൂപ ഈടാക്കി; റെഡ് ടേപ്പിന് 8010 രൂപ പിഴയിട്ട് ഉപഭോക്തൃ കോടതി; മൂന്നുവര്‍ഷം നീണ്ട നിയമപോരാട്ടത്തിന് അന്ത്യം

National
  •  9 days ago
No Image

ബിഹാറില്‍ ക്ഷേത്ര ഉത്സവത്തിനിടെ മോഷണക്കുറ്റം ആരോപിച്ച് ദളിത് യുവാക്കളെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു; നീതിതേടി കുടുംബം

National
  •  9 days ago
No Image

ഡോളർ കരുത്താർജ്ജിച്ചു, സ്വർണ്ണവില താഴേക്ക്; യുഎഇയിൽ തുടർച്ചയായ മൂന്നാം ആഴ്ചയും വിലയിൽ ഇടിവ്

uae
  •  9 days ago
No Image

ഭീതി ഒഴിയുന്നു; നിപ ബാധിച്ച വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട മൂന്നുപേര്‍ കൂടി ആശുപത്രി വിട്ടു

Kerala
  •  9 days ago
No Image

ആരോഗ്യ വകുപ്പ് ഡയറക്ടര്‍ റീനയുടെ സ്ഥലംമാറ്റം സ്‌റ്റേ ചെയ്ത സംഭവം; ട്രൈബ്യൂണല്‍ വിധിക്കെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ 

Kerala
  •  9 days ago
No Image

ഇനി ടിക്കറ്റും ക്യൂവുമില്ല: അബുദബിയിലെ മുഷ്‌രിഫ് മാളിൽ 'സ്മാർട്ട് പാർക്കിംഗ്' വരുന്നു; പണമടയ്ക്കാൻ പുതിയ സംവിധാനം

uae
  •  9 days ago
No Image

ആശങ്കകളുടെ ഇരുണ്ട ദിനങ്ങൾക്കൊടുവിൽ പുതിയ പ്രഭാതം; യുഎസ്-ഇറാൻ കരാറോടെ സാധാരണ ജീവിതത്തിലേക്ക് മടങ്ങാൻ യുഎഇ

uae
  •  9 days ago
No Image

CR7-നെ തൊട്ടുകളിച്ചാൽ കളി മാറും! നെവസിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ കയറി വെട്ടിനിരത്തി റൊണാൾഡോ പട; പോർച്ചുഗലിൽ ഫാൻസ് വാർ!

Football
  •  9 days ago
No Image

പോലിസ് ജീപ്പിലെത്തി ഭീഷണി; ബെംഗളൂരുവില്‍ മലയാളി യുവാക്കളില്‍ നിന്ന് 20 ലക്ഷം രൂപ കവര്‍ന്നതായി പരാതി

National
  •  9 days ago
No Image

മോദിയെ 'മോടി പിടിപ്പിക്കാൻ' 2,586 കോടി; കേന്ദ്രം പരസ്യമുണ്ടാക്കാൻ കോടികൾ കൊടുത്തത് ആർക്കൊക്കെയെന്നത് 'രഹസ്യം'

National
  •  9 days ago