കാട്ടാക്കടയില്‍ മാനേജറെ തട്ടിക്കൊണ്ടുപോയ സംഭവം; രണ്ടുപേര്‍ പിടിയില്‍
തിരുവനന്തപുരം: കാട്ടാക്കടയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ മാനേജറെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ രണ്ടുപേരെ പൊലിസ് അറസ്റ്റ് ചെയ്തു. സ്ഥാപനത്തിന്റെ മറ്റൊരു ശാഖയിലെ ജീവനക്കാരിയുമായി മാനേജര്‍ ഗിരീഷ് പ്രണയത്തിലായിരുന്നുവെന്നും ഇതിലുള്ള വൈരാഗ്യമാണ് തട്ടിക്കൊണ്ടുപോകലിലേക്ക് നയിച്ചതെന്നുമാണ് പൊലിസിന്റെ കണ്ടെത്തല്‍.
യുവതിയുടെ ഭര്‍ത്താവും സഹോദരനുമാണ് കേസില്‍ പിടിയിലായത്. ഇവരുടെ നേതൃത്വത്തിലാണ് തട്ടിക്കൊണ്ടുപോകല്‍ നടന്നതെന്ന് പൊലിസ് വ്യക്തമാക്കി.
വ്യാഴാഴ്ച വൈകുന്നേരം ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനായി ഓഫീസിന് പുറത്തേക്ക് ഇറങ്ങിയ സമയത്താണ് ആയുധധാരികളായ സംഘം ഗിരീഷിനെ ബലമായി വാഹനത്തില്‍ കയറ്റി കൊണ്ടുപോയത്. സംഭവം നേരില്‍ കണ്ട സഹപ്രവര്‍ത്തകന്‍ ഉടന്‍ പൊലിസിനെ വിവരം അറിയിക്കുകയായിരുന്നു.
വിവരമറിഞ്ഞ് കാട്ടാക്കട പൊലിസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. തുടക്കത്തില്‍ തട്ടിക്കൊണ്ടുപോകലിന് പിന്നിലെ കാരണം വ്യക്തമല്ലായിരുന്നെങ്കിലും പിന്നീട് നടത്തിയ അന്വേഷണത്തിലാണ് വ്യക്തിപരമായ വൈരാഗ്യമാണ് സംഭവത്തിന് കാരണമെന്ന് കണ്ടെത്തിയത്.
മാനേജറെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു പ്രതികള്‍ പ്രവര്‍ത്തിച്ചതെന്ന് പൊലിസ് അറിയിച്ചു. സംഭവത്തില്‍ പങ്കുണ്ടെന്ന് കരുതുന്ന മറ്റ് ആളുകളെ കണ്ടെത്തുന്നതിനുള്ള അന്വേഷണം തുടരുകയാണെന്നും പൊലിസ് വ്യക്തമാക്കി.
കേസുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്നും തട്ടിക്കൊണ്ടുപോകലില്‍ പങ്കാളികളായ മുഴുവന്‍ പ്രതികളെയും ഉടന്‍ പിടികൂടുമെന്നും അന്വേഷണ സംഘം അറിയിച്ചു.
Police arrested two people in connection with the abduction of a manager of a private financial institution in Kattakada. According to police findings, manager Girish was in a relationship with a female employee from another branch of the institution, and the abduction was motivated by enmity over this relationship.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."