ഒരു കല്ലറയില്‍ രണ്ട് മൃതദേഹം?; സംഭവം കണ്ണൂര്‍ ഇരിട്ടിയിലെ സെമിത്തേരിയില്‍, ദുരൂഹത
കണ്ണൂര്‍: കണ്ണൂര്‍ വാണിയപ്പാറ ഇന്‍ഫാന്റ് ജീസസ് ചര്‍ച്ചിലെ ഒരു കല്ലറയില്‍ രണ്ട് മൃതദേഹങ്ങളെന്ന് സംശയം. കല്ലറ തുറന്ന് പരിശോധിച്ചപ്പോളാണ് പായയില്‍ പൊതിഞ്ഞ വസ്തുക്കള്‍ കണ്ടെത്തിയത്. ഉള്ളില്‍ മൃതദേഹമാണെന്നാണ് സംശയം. സംഭവത്തില്‍ ദുരൂഹത ആരോപിച്ച് നാട്ടുകാര്‍ രംഗത്തെത്തിയതോടെ കരിക്കോട്ടക്കരി പൊലിസ് അന്വേഷണം തുടങ്ങി.
ക്രിസ്ത്യന്‍ ആചാരപ്രകാരം ഇങ്ങനെ അടക്കം ചെയ്യില്ലെന്നും അറിഞ്ഞവര്‍ പുറത്ത് പറഞ്ഞില്ലെന്നുമാണ് നാട്ടുകാര്‍ പറയുന്നത്. പള്ളിയാണ് പൊലിസിനെ വിവരമറിയിച്ചതെന്ന് വികാരി ഫാ. ജില്‍ബര്‍ട്ട് കൊന്നയിലും കൂട്ടിച്ചേര്‍ത്തു.
മൃതദേഹമാണെന്ന് സംശയം തോന്നിയെന്നും ക്രിസ്ത്യന്‍ ആചാരപ്രകാരം ഇങ്ങനെ അടക്കം ചെയ്യാറില്ലെന്നും അദ്ദേഹം പറഞ്ഞു.
പള്ളിയോട് ചേര്‍ന്ന് നിലകൊള്ളുന്ന പൊതു സെമിത്തേരിയിലെ കല്ലറകളിലൊന്നിലാണ് രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തിയെന്ന് നാട്ടുകാര്‍ പറയുന്നത്. പോസ്റ്റ്‌മോര്‍ട്ടം ചെയ്ത മൃതദേഹമാണോയെന്നും സംശയമുണ്ട്.
A mystery has emerged at a cemetery in Iritty, Kannur, following allegations that two bodies were buried in the same grave. The incident has raised concerns among local residents and prompted questions about possible irregularities in burial procedures.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."