HOME
DETAILS

മാതൃഭാഷയിൽ പ്രാഥമിക വിദ്യാഭ്യാസം നേടുന്നത് മൗലികാവകാശം: സുപ്രിംകോടതി

  
May 14, 2026 | 5:36 AM

primary education in mother tongue is a fundamental right supreme court

ന്യൂഡൽഹി: ഭരണഘടനയുടെ ആർട്ടിക്കിൾ 19(1)(എ) പ്രകാരം ഒരു കുട്ടിക്ക് മാതൃഭാഷയിൽ വിദ്യാഭ്യാസം നേടാനുള്ള അവകാശമുണ്ടെന്ന് സുപ്രിംകോടതി. രാജസ്ഥാൻ സർക്കാർ സ്‌കൂളുകളിൽ രാജസ്ഥാനി ഭാഷ ഒരു വിഷയമായി നൽകണമെന്നും സ്‌കൂളുകളിൽ പഠന മാധ്യമമായി അത് ഉപയോഗിക്കാൻ സഹായിക്കണമെന്നും ജസ്റ്റിസുമാരായ വിക്രംനാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് വിധിച്ചു. ഭരണഘടന, ഒരു കുട്ടിക്ക് അവർ ഇഷ്ടപ്പെടുന്ന ഭാഷയിൽ പ്രാഥമിക വിദ്യാഭ്യാസം നേടാനുള്ള സ്വാതന്ത്ര്യംകൂടി ഉൾക്കൊള്ളുന്നതാണെന്ന് ബെഞ്ച് നിരീക്ഷിച്ചു. 

അഭിപ്രായ സ്വാതന്ത്ര്യത്തിനും ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെയും ഭരണഘടന നൽകുന്ന അവകാശം, സ്വന്തം മാതൃഭാഷയിൽ മനസിലാക്കാവുന്ന രൂപത്തിൽ വിവരങ്ങൾ സ്വീകരിക്കാനുള്ള അവകാശത്തെയും ഉൾക്കൊള്ളുന്നു. ഈ സ്വാതന്ത്ര്യത്തിന്റെ യഥാർഥ മൂല്യം ആശയവിനിമയം നടത്താനുള്ള കഴിവിൽ മാത്രമല്ല, തെരഞ്ഞെടുപ്പുകൾ നടത്തുന്നതിന് വിവരങ്ങൾ മനസിലാക്കാനും ആന്തരികമാക്കാനും പ്രോസസ് ചെയ്യാനുമുള്ള കഴിവിലും കൂടിയാണെന്ന് കോടതി പറഞ്ഞു. 

മാതൃഭാഷയിലോ ഇഷ്ടമുള്ള ഭാഷയിലോ ഉള്ള പഠനം പഠിതാവിന്റെ ആശയപരമായ വ്യക്തതയെ ശക്തിപ്പെടുത്തുന്നു, ആഴത്തിലുള്ള വൈജ്ഞാനിക ഇടപെടൽ ഉറപ്പാക്കുന്നു. അതിലൂടെ അറിവിലേക്കുള്ള അർഥവത്തായ പ്രവേശനം എന്ന ഭരണഘടനാപരമായ വാഗ്ദാനം ഉറപ്പാക്കുകയും ചെയ്യുന്നു. സംസ്ഥാനത്തുടനീളമുള്ള എല്ലാ സർക്കാർ, സ്വകാര്യ സ്‌കൂളുകളിലും രാജസ്ഥാനി ഭാഷ ഒരു വിഷയമായി അവതരിപ്പിക്കുന്നതിനും നൽകുന്നതിനുമുള്ള നടപടികൾ സ്വീകരിക്കാൻ രാജസ്ഥാൻ സർക്കാറിനോട് കോടതി നിർദേശിച്ചു.

 

The Supreme Court has emphasized that receiving primary education in one's mother tongue is a fundamental right. The court noted that children often grasp concepts more effectively and develop better cognitive skills when taught in their native language during their early years. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിത്തീറ്റ വില കുത്തനെ ഉയര്‍ന്നു; ഒരു ചാക്കിന് കൂടിയത് 500 രൂപയോളം; പ്രതിസന്ധിയില്‍ കോഴിക്കര്‍ഷകര്‍

Kerala
  •  7 days ago
No Image

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്; എ.സി. മൊയ്തീന്‍, കെ. രാധാകൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവര്‍ കോടതിയില്‍ ഹാജരായി

Kerala
  •  7 days ago
No Image

ഡാമുകളില്‍ വെള്ളമില്ല; പാലക്കാട്ട് ഒന്നാംവിള നെല്‍കൃഷി പ്രതിസന്ധിയില്‍

Kerala
  •  7 days ago
No Image

വിഴിഞ്ഞം ഓഹരി കൈമാറ്റം: സര്‍ക്കാര്‍ നീക്കത്തില്‍ ദുരൂഹത ആരോപിച്ച് പിണറായി, അദാനിയുടേത് വഴി വിട്ട നീക്കമെന്നും പ്രതിപക്ഷ നേതാവ് 

Kerala
  •  7 days ago
No Image

സ്കൂൾ കൗൺസിലിങ്ങിൽ 16കാരിയുടെ വെളിപ്പെടുത്തൽ; പിതാവിനെതിരേ പോക്സോ കേസ്

Kerala
  •  7 days ago
No Image

ഇന്നു നാട്ടിലേക്കു വരാനിരുന്ന മലയാളി യുവാവ് കുവൈത്തിലെ താമസസ്ഥലത്തു മരിച്ചനിലയിൽ

Kuwait
  •  7 days ago
No Image

രാമക്ഷേത്രക്കൊള്ള:  മോഷ്ടിച്ച സ്വര്‍ണം ബിസ്‌ക്കറ്റാക്കി മാറ്റി?; കേസ് അന്വേഷണത്തില്‍ പുതിയ വഴിത്തിരിവ്

National
  •  7 days ago
No Image

വികാരഭരിതം...പ്രാര്‍ഥനാനിരതം...ഖാംനഇയുടെ ഖബറടക്ക ചടങ്ങില്‍ വിങ്ങിപ്പൊട്ടി ഇറാന്‍ സ്പീക്കറും വിദേശകാര്യമന്ത്രിയും; മുജ്തബ ചടങ്ങിനെത്തിയില്ല

International
  •  7 days ago
No Image

കാലിലെ പരിക്ക് ഒടുവില്‍ തലച്ചോറിലെ അണുബാധയായി; റാഞ്ചിയില്‍ യുവാവിന്റെ മരണത്തില്‍ ആശുപത്രിക്ക് നേരെ പ്രതിഷേധം

Kerala
  •  7 days ago
No Image

തൃശ്ശൂരില്‍ കോള്‍പാടത്ത് മിനി ബോട്ട് മറിഞ്ഞു; കാണാതായ രണ്ടുപേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി

Kerala
  •  7 days ago