HOME
DETAILS

ബുംറയെ പോലും ഞെട്ടിച്ച ബാറ്റിംഗ്! കൈവിട്ട ക്യാച്ച് മുംബൈയ്ക്ക് വിനയായി; റെക്കോർഡ് നേട്ടവുമായി പ്രഭ്‌സിമ്രാൻ

  
May 14, 2026 | 3:18 PM

a batting performance that shocked even bumrah a dropped catch cost mumbai as prabhsimran singh achieves record fifty in ipl 2026

ധർമ്മശാല: ഐപിഎൽ 2026-ലെ നിർണ്ണായക പോരാട്ടത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ പഞ്ചാബ് കിംഗ്‌സിന് മികച്ച തുടക്കം. ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത മുംബൈ നായകൻ ജസ്പ്രീത് ബുംറയുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചുകൊണ്ട് പഞ്ചാബ് ഓപ്പണർ പ്രഭ്‌സിമ്രാൻ സിംഗ് വെടിക്കെട്ട് ബാറ്റിംഗാണ് കാഴ്ചവെക്കുന്നത്. 29 പന്തിൽ നിന്ന് താരം തന്റെ അർദ്ധസെഞ്ച്വറി പൂർത്തിയാക്കി.

റെക്കോർഡുകൾ തിരുത്തി പ്രഭ്‌സിമ്രാൻ

ഈ സീസണിലെ തന്റെ അഞ്ചാം അർദ്ധസെഞ്ച്വറിയാണ് പ്രഭ്‌സിമ്രാൻ ഇന്ന് ധർമ്മശാലയിൽ കുറിച്ചത്. ഇതോടെ ഈ സീസണിൽ ഏറ്റവും കൂടുതൽ 50+ സ്കോറുകൾ നേടുന്ന താരങ്ങളുടെ പട്ടികയിൽ സായ് സുദർശന് തൊട്ടുപിന്നിൽ രണ്ടാം സ്ഥാനത്തെത്താൻ താരത്തിന് കഴിഞ്ഞു. 11 ഇന്നിങ്സുകളിൽ നിന്നാണ് പ്രഭ്‌സിമ്രാൻ അഞ്ച് തവണ 50 കടന്നത്.

ഐപിഎൽ 2026: കൂടുതൽ 50+ സ്‌കോറുകൾ നേടിയവർ:

  1. സായ് സുദർശൻ: 6 (12 ഇന്നിങ്‌സ്)
  2. പ്രഭ്‌സിമ്രാൻ സിംഗ്: 5 (11 ഇന്നിങ്‌സ്)
  3. ശ്രേയസ് അയ്യർ: 5 (10 ഇന്നിങ്‌സ്)
  4. ഹെൻറിച്ച് ക്ലാസൻ: 5 (12 ഇന്നിങ്‌സ്)

ഭാഗ്യം തുണച്ച പഞ്ചാബ്; നിരാശയിൽ മുംബൈ

മത്സരത്തിന്റെ രണ്ടാം ഓവറിൽ തന്നെ ബുംറയുടെ പന്തിൽ പ്രഭ്‌സിമ്രാനെ പുറത്താക്കാൻ മുംബൈയ്ക്ക് അവസരം ലഭിച്ചിരുന്നു. എന്നാൽ നമാൻ ധീർ ക്യാച്ച് കൈവിട്ടത് മുംബൈയ്ക്ക് തിരിച്ചടിയായി. ലഭിച്ച ജീവൻ കൃത്യമായി വിനിയോഗിച്ച താരം കൂപ്പർ കോണോളിക്കൊപ്പം ചേർന്ന് 11 ഓവറിൽ പഞ്ചാബിനെ 100 കടത്തി.

ഹാർദിക് പാണ്ഡ്യയുടെയും സൂര്യകുമാർ യാദവിന്റെയും അഭാവത്തിൽ ബുംറയാണ് ഇന്ന് മുംബൈയെ നയിക്കുന്നത്. അള്ളാ ഗസൻഫർ ഇല്ലാതെയാണ് മുംബൈ ഇന്നിറങ്ങിയത്. മറുഭാഗത്ത്, തുടർച്ചയായ നാല് തോൽവികൾക്ക് ശേഷം തിരിച്ചുവരാൻ ലക്ഷ്യമിടുന്ന ശ്രേയസ് അയ്യരുടെ പഞ്ചാബ് നിരയിൽ മൂന്ന് മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്എസ്എല്‍സി ഫലം നാളെ വൈകീട്ട് 3 മണിക്ക്; ഫലമറിയാനുള്ള ലിങ്കുകള്‍ അറിഞ്ഞിരിക്കാം 

Kerala
  •  4 hours ago
No Image

ചായ കുടിക്കാനിറങ്ങിയ സ്ത്രീകൾക്ക് നേരെ ക്രൂരമായ ലൈംഗികാതിക്രമം; വസ്ത്രങ്ങൾ വലിച്ചുകീറി, വംശീയമായി അധിക്ഷേപിച്ചു; 4 പേർ പിടിയിൽ

crime
  •  4 hours ago
No Image

ഷാർജ ക്രീക്കിലേക്ക് വാഹനം മറിഞ്ഞു; എട്ട് മിനിറ്റിനുള്ളിൽ ഡ്രൈവറെ രക്ഷപ്പെടുത്തി സിവിൽ ഡിഫൻസ്

uae
  •  4 hours ago
No Image

എസ്.ഐ.ആര്‍ മൂന്നാം ഘട്ടം പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍; 16 സംസ്ഥാനങ്ങളിലും, മൂന്ന് കേന്ദ്ര ഭരണ പ്രദേശങ്ങളിലും പദ്ധതി നടപ്പാക്കും 

National
  •  4 hours ago
No Image

15-കാരൻ വൈഭവ് സൂര്യവംശി ഇനി ഏകദിനത്തിലും! ലങ്ക പിടിച്ചടക്കാൻ ഇന്ത്യൻ യുവനിര

Cricket
  •  5 hours ago
No Image

വി.ഡി സതീശന്‍ മുഖ്യമന്ത്രിയായതിന് പിന്നാലെ ന്യൂനപക്ഷങ്ങള്‍ക്കെതിരെ വര്‍ഗീയ പ്രചരണം; ഒറ്റക്കെട്ടായി എതിര്‍ക്കണമെന്ന് എസ്.എഫ്.ഐ പ്രസിഡന്റ് 

Kerala
  •  5 hours ago
No Image

ദുബൈ എയർപോർട്ടിൽ വിമാനമിറങ്ങിയ യാത്രക്കാരന് കിട്ടിയത് എട്ടിന്റെ പണി; പരിചിതൻ നൽകിയ പെട്ടിക്കുള്ളിൽ ഒളിപ്പിച്ചത് കണ്ട് ഞെട്ടി കസ്റ്റംസ് ഉദ്യോ​ഗസ്ഥർ

uae
  •  5 hours ago
No Image

മത്സ്യതൊഴിലാളികള്‍ക്ക് ആശ്വാസം; ബഹ്‌റൈനില്‍ ഞണ്ട് വേട്ടക്ക് അനുമതി

bahrain
  •  5 hours ago
No Image

കാത്തിരിപ്പിന്റെ 13 വർഷം; മുംബൈ ഇന്ത്യൻസിന്റെ നായകനായി 'ബൂം ബൂം' ബുംറ അരങ്ങേറുന്നു

Cricket
  •  5 hours ago
No Image

ബലിപെരുന്നാളിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ബംഗാളിൽ കന്നുകാലി കശാപ്പിന് കടുത്ത നിയന്ത്രണം;കശാപ്പിന് സർട്ടിഫിക്കറ്റ് നിർബന്ധം, പൊതുസ്ഥലങ്ങളിൽ നിരോധനം

National
  •  5 hours ago