HOME
DETAILS

ഡല്‍ഹിയില്‍ ഇനി ഹൈഡ്രജന്‍ ബസ് യാത്ര; പരിസ്ഥിതി സൗഹൃദ ഗതാഗതത്തിന് പുതിയ തുടക്കം

  
May 15, 2026 | 5:07 AM

delhi launchesh hydrogen-powered shuttle bus services for eco-friendly commuting

 

 

ന്യൂഡല്‍ഹി: ക്ലീന്‍ മൊബിലിറ്റി എന്ന ലക്ഷ്യത്തിലേക്ക് ചുവടുവച്ച് ഡല്‍ഹിയില്‍ ഹൈഡ്രജന്‍ ഷട്ടില്‍ ബസ് സര്‍വീസിന് തുടക്കമാകുന്നു. ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍ (ഡിഎംആര്‍സി), കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയം, പെട്രോളിയം മന്ത്രാലയം എന്നിവയുടെ സംയുക്ത സംരംഭമായാണ് ഈ പദ്ധതി നടപ്പാക്കുന്നത്. മെട്രോ സ്റ്റേഷനുകളില്‍ നിന്ന് സര്‍ക്കാര്‍ ഓഫിസുകളിലേക്കും മറ്റ് പ്രധാന കേന്ദ്രങ്ങളിലേക്കും യാത്രക്കാര്‍ക്ക് വേഗത്തില്‍ എത്തിച്ചേരാന്‍ സഹായിക്കുന്ന 'ലാസ്റ്റ് മൈല്‍ കണക്റ്റിവിറ്റി' ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

റൂട്ട് - സെന്‍ട്രല്‍ സെക്രട്ടേറിയറ്റ് മെട്രോ സ്റ്റേഷനും സേവാ തീര്‍ത്ഥ മെട്രോ സ്റ്റേഷനും ഇടയിലാണ് സര്‍വീസ്. കര്‍ത്തവ്യ പഥ്, വിജ്ഞാന്‍ ഭവന്‍, ഇന്ത്യാ ഗേറ്റ് തുടങ്ങിയ പ്രധാന ഭാഗങ്ങളിലൂടെ ബസ് കടന്നുപോകും.

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍  നല്‍കുന്ന 35 പേര്‍ക്ക് യാത്ര ചെയ്യാവുന്ന അത്യാധുനിക ബസുകളാണ് സര്‍വീസിന് ഉപയോഗിക്കുന്നത്. സുരക്ഷയ്ക്കായി ജിപിഎസ് ട്രാക്കിങും സിസിടിവി കാമറകളും സജ്ജീകരിച്ചിട്ടുണ്ട്.

ശനി, ഞായര്‍ ദിവസങ്ങളിലും മറ്റ് സര്‍ക്കാര്‍ അവധി ദിനങ്ങളിലും സര്‍വീസ് ഉണ്ടാകില്ല. പ്രവൃത്തിദിവസങ്ങളില്‍ രാവിലെ 8:30 മുതല്‍ 12:30 വരെയും വൈകുന്നേരം 3:30 മുതല്‍ 6:30 വരെയുമാണ് സര്‍വീസ്. ഓരോ 30 മിനിറ്റ് ഇടവിട്ടും ബസുകള്‍ ലഭ്യമാകും.

 

യാത്ര ചെയ്യുന്ന ദൂരത്തിനനുസരിച്ച് 10 രൂപ മുതല്‍ 15 രൂപ വരെയാണ് നിരക്ക്. എന്‍സിഎംസി കാര്‍ഡ്, യുപിഐ, പണം എന്നിവ വഴി ടിക്കറ്റെടുക്കാം.

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ഇന്ധനവും ഡ്രൈവര്‍മാരെയും നല്‍കുമ്പോള്‍, ടിക്കറ്റിങ് ഉള്‍പ്പെടെയുള്ള മറ്റ് പ്രവര്‍ത്തനങ്ങള്‍ ഡിഎംആര്‍സിയാണ് നിയന്ത്രിക്കുന്നത്. ഗ്രീന്‍ എനര്‍ജി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ മറ്റ് പ്രധാന നഗരങ്ങളിലേക്കും ഭാവിയില്‍ ഈ പദ്ധതി വ്യാപിപ്പിച്ചേക്കും.

 

Delhi has introduced hydrogen-powered shuttle buses to provide eco-friendly last-mile connectivity between metro stations and government offices at affordable rates.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിൽ ഉച്ചസമയത്തെ ഡെലിവറി: ജോലി ചെയ്യണോ വേണ്ടയോ എന്ന് റൈഡർമാർക്ക് തീരുമാനിക്കാം; തണലൊരുക്കാൻ 12,000 വിശ്രമകേന്ദ്രങ്ങൾ

uae
  •  2 days ago
No Image

പത്തനംതിട്ട ഓമല്ലൂരില്‍ കെ.എസ്.ആര്‍.ടി.സി ബസ് കടയിലേക്ക് ഇടിച്ചുകയറി; ഒരാള്‍ക്ക് പരുക്ക്

Kerala
  •  2 days ago
No Image

ഇന്ത്യൻ അസോസിയേഷൻ ഷാർജയിൽ പ്രത്യേക കോൺസുലർ അറ്റസ്റ്റേഷൻ സേവനം നാളെ മുതൽ

uae
  •  2 days ago
No Image

പെരുമ്പാവൂരില്‍ 'തൂഫാന്‍ ജാഗരണ്‍' ബഹുജനറാലി; ലഹരിവിരുദ്ധ പോരാട്ടം ശക്തമാക്കി സര്‍ക്കാര്‍

Kerala
  •  2 days ago
No Image

തിരുവനന്തപുരം പട്ടത്ത് ഗേറ്റ് ചാടുന്നതിനിടെ വിദ്യാര്‍ത്ഥിക്ക് ഗുരുതര പരുക്ക്; അധ്യാപകര്‍ ഓടിച്ചുവിട്ടെന്നും രക്ഷിക്കാന്‍ വൈകിയെന്നും കുടുംബത്തിന്റെ ആരോപണം

Kerala
  •  2 days ago
No Image

തിരുവനന്തപുരം മൃഗശാലയിലെ വ്യാജ നിയമനം: പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തി വിജിലന്‍സ്; വിവരാവകാശ രേഖകള്‍ കൈമാറി

Kerala
  •  2 days ago
No Image

സര്‍ക്കാര്‍ ഇടപെട്ടു; കോറോ ഹെല്‍ത്തിലെ കൂട്ടപ്പിരിച്ചുവിടല്‍ മരവിപ്പിച്ചു

Kerala
  •  2 days ago
No Image

മുണ്ടിനീര്‍ വ്യാപനം: ആലപ്പുഴയിലെ സ്‌കൂളിന് 21 ദിവസത്തേക്ക് അവധി

Kerala
  •  2 days ago
No Image

വിദ്യാര്‍ഥിയുടെ വാട്ടര്‍ബോട്ടിലില്‍ വാറ്റ് ചാരായം: മദ്യം എത്തിച്ചുനല്‍കിയ വിദ്യാര്‍ഥിയുടെ രണ്ടാനച്ഛന്‍ വിദേശത്തേക്ക് കടന്നു

Kerala
  •  2 days ago
No Image

കശുവണ്ടി വികസന കോര്‍പ്പറേഷന്‍ അഴിമതിക്കേസ്: പ്രോസിക്യൂഷന്‍ അനുമതി ഉത്തരവില്‍ ഹൈക്കോടതിക്കെതിരേ അസാധാരണ വിമര്‍ശനവുമായി സര്‍ക്കാര്‍

Kerala
  •  2 days ago