HOME
DETAILS

താമരശ്ശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം; മൾട്ടി ആക്‌സിൽ ലോറികൾക്ക് നിരോധനം

  
Web Desk
May 15, 2026 | 5:55 AM

thamarassery churam traffic restrictions ban on multi-axle lorries

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ റോഡ് നവീകരണ പ്രവൃത്തികൾ ആരംഭിക്കുന്ന സാഹചര്യത്തിൽ ഇന്നുമുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ചുരത്തിലെ കൊടുംവളവുകൾ വീതി കൂട്ടുന്ന പ്രവൃത്തിയുടെ ഭാഗമായാണ് നടപടി.

മൾട്ടി ആക്‌സിൽ ലോറികൾക്കും ഭാരമേറിയ ചരക്ക് വാഹനങ്ങൾക്കും പൂർണ്ണ നിയന്ത്രണം ഏർപ്പെടുത്തി. ചുരത്തിലെ 6, 7, 8 വളവുകളാണ് വീതി കൂട്ടുന്നത്. വരും ദിവസങ്ങളിൽ നിയന്ത്രണം തുടരുമെങ്കിലും തിങ്കളാഴ്ച മുതൽ പരിശോധനയും നിയന്ത്രണവും കൂടുതൽ കർശനമാക്കും.

ചുരം വഴി കടന്നുപോകേണ്ട മൾട്ടി ആക്‌സിൽ ലോറികൾ ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ കുറ്റ്യാടി ചുരം വഴി തിരിഞ്ഞു പോകണമെന്ന് അധികൃതർ നിർദേശിച്ചു. ചുരത്തിലൂടെ കടന്നുപോകുന്ന മറ്റ് വാഹനങ്ങൾ ട്രാഫിക് ഉദ്യോഗസ്ഥരുടെ നിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും നവീകരണ പ്രവർത്തനങ്ങളോട് സഹകരിക്കണമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

 

Traffic regulations have been implemented on the Thamarassery Churam (Ghat Road) to facilitate road widening works at the 6th, 7th, and 8th hairpin bends. As part of this, multi-axle lorries and heavy goods vehicles are strictly prohibited from using the pass starting today.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പതിനൊന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; അതിശക്തമായ മഴയ്ക്ക് സാധ്യത; തൃശൂര്‍ ജില്ലയില്‍ അവധി 

Kerala
  •  2 days ago
No Image

വിറച്ചു ഒന്നല്ല, രണ്ടു തവണ- ഒടുവില്‍ ജയിച്ചുകയറി അര്‍ജന്റീന

Football
  •  2 days ago
No Image

കാസർകോട്ട് ഭിന്നശേഷിക്കാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച കേസ്: മൂന്ന് പേർ അറസ്റ്റിൽ; രണ്ട് പേർക്കായി തിരച്ചിൽ ഊർജിതം

crime
  •  2 days ago
No Image

കേരള സിൻഡിക്കേറ്റ് യുഡിഎഫ് കൈപ്പിടിയിൽ; ഡിവൈഎഫ്ഐ നേതാവ് അടക്കം ആറ് ഇടത് അംഗങ്ങളെ സർക്കാർ ഒഴിവാക്കി

Kerala
  •  2 days ago
No Image

കാമികാസെ ഡ്രോണുകളും ഗൈഡഡ് മിസൈലുകളും; 52,000 കോടിയുടെ അത്യാധുനിക ആയുധങ്ങൾ വാങ്ങാൻ പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി

National
  •  2 days ago
No Image

വ്യാജ സര്‍വകലാശാല ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ച് അധ്യാപക ജോലി; രണ്ട് പ്രവാസികള്‍ക്ക് ആറുമാസം തടവും നാടുകടത്തലും

bahrain
  •  2 days ago
No Image

സോഷ്യല്‍ മീഡിയയിലൂടെ സ്ത്രീയെ അപമാനിച്ചു; ഒമാനില്‍ പ്രവാസിക്ക് തടവും നാടുകടത്തലും

oman
  •  2 days ago
No Image

തൃശൂരിൽ കോൾപാടത്ത് ബോട്ട് മറിഞ്ഞ് രണ്ട് പേരെ കാണാതായി

Kerala
  •  2 days ago
No Image

മുംബൈ സർവകലാശാലയിൽ വൻ മൂല്യനിർണ്ണയ വീഴ്ച; 29 നിയമ വിദ്യാർഥികൾക്ക് പൂജ്യം മാർക്ക്, പ്രതിഷേധത്തിനൊടുവിൽ 48 മണിക്കൂറിനുള്ളിൽ ഫലം തിരുത്തി

National
  •  2 days ago
No Image

യുഎഇയിൽ ഇന്ത്യൻ പാസ്‌പോർട്ട്, വിസ സേവനങ്ങൾ ഏറ്റെടുക്കുന്നത് നീട്ടി അൽഹിന്ദ്; കാരണം വിശദീകരിച്ച് കമ്പനി

uae
  •  2 days ago