HOME
DETAILS

നീറ്റ് പുനഃപരീക്ഷാ സമ്മർദം: രണ്ട് വിദ്യാർഥികൾ ജീവനൊടുക്കി; ചോദ്യപേപ്പർ ചോർച്ചയിൽ ബിജെപി നേതാവടക്കം ഏഴ് പേർ സിബിഐ വലയിൽ

  
Web Desk
May 15, 2026 | 6:56 AM

neet re-exam pressure two students die by suicide seven including bjp leader in cbi net over paper leak

ന്യൂഡൽഹി: നീറ്റ് പരീക്ഷാ വിവാദങ്ങളും പുനഃപരീക്ഷാ പ്രഖ്യാപനവും സൃഷ്ടിച്ച കടുത്ത മാനസിക സമ്മർദത്തെത്തുടർന്ന് രാജ്യത്ത് രണ്ട് വിദ്യാർഥികൾ ജീവനൊടുക്കി. ഉത്തർപ്രദേശിലും ഗോവയിലുമാണ് മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. ചോദ്യപേപ്പർ ചോർച്ചയെത്തുടർന്ന് പരീക്ഷ റദ്ദാക്കിയ എൻടിഎ (NTA), ജൂൺ 21-ന് പുനഃപരീക്ഷ നടത്തുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വിദ്യാർഥികൾ കടുത്ത തീരുമാനമെടുത്തത്.

യുപിയിലെ ലഖിംപൂർ ഖേരിയിൽ 20 വയസ്സുകാരനായ വിദ്യാർഥിയാണ് ജീവനൊടുക്കിയത്. പരീക്ഷ റദ്ദാക്കിയ വാർത്ത വന്നത് മുതൽ വിദ്യാർഥി കടുത്ത മാനസിക വിഷമത്തിലായിരുന്നുവെന്ന് ബന്ധുക്കൾ മൊഴി നൽകി. ഗോവയിൽ ജീവനൊടുക്കിയ 17 വയസ്സുകാരനാകട്ടെ, "ഇനി ഒരിക്കൽ കൂടി പരീക്ഷ എഴുതാൻ തനിക്ക് വയ്യ" എന്ന് ആത്മഹത്യാക്കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.

മുഖ്യപ്രതിയടക്കം ഏഴ് പേർ സിബിഐ വലയിൽ

അതേസമയം, നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് രാജസ്ഥാനിൽ ബിജെപി നേതാവടക്കം മൂന്ന് പേരെ കൂടി അറസ്റ്റ് ചെയ്തു. ജയ്പൂരിലെ ജംവാൽരാംഗഡിൽ നിന്നുള്ള യുവമോർച്ച നേതാവ് ദിനേശ് ബിവാൾ, സഹോദരൻ മംഗിളാൾ ബിവാൾ, മകൻ വികാസ് ബിവാൾ എന്നിവരാണ് റിമാൻഡിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഏഴായി.

രാജസ്ഥാനിലെ സികാറിൽ കരിയർ കൗൺസലറായ രാകേഷ് കുമാറാണ് കേസിലെ മുഖ്യ സൂത്രധാരൻ. 20,000 രൂപ മുതൽ രണ്ട് ലക്ഷം രൂപ വരെ ഈടാക്കിയാണ് വിദ്യാർഥികൾക്ക് ചോദ്യപേപ്പർ വിറ്റത്. വാട്‌സാപ്പ്, ടെലഗ്രാം ഗ്രൂപ്പുകൾ വഴിയാണ് ചോദ്യപേപ്പർ കൈമാറിയത്. സംഭവം സിബിഐ ഗൗരവമായി അന്വേഷിച്ചുവരികയാണ്. നേരത്തെ പിടിയിലായ ധനഞ്ജയ് ലോഖണ്ഡെ, മനീഷ വാഗ്മാരെ എന്നിവരുടെ അറസ്റ്റും കേന്ദ്ര ഏജൻസി രേഖപ്പെടുത്തിയിട്ടുണ്ട്.

 

അറിയിപ്പ്: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസിക സമ്മർദങ്ങൾ അനുഭവിക്കുന്നവർ വിദഗ്ധരുടെ സഹായം തേടുക. സംസ്ഥാന ആരോഗ്യ വകുപ്പിന്റെ 'ദിശ' ഹെൽപ് ലൈനുമായി ബന്ധപ്പെടാം.
ടോൾ ഫ്രീ നമ്പർ: 1056, 0471-2552056.

 

The NEET-UG 2026 examination has been plunged into a national crisis following the official cancellation of the May 3rd test due to a massive paper leak. The situation has taken a tragic turn, as the immense pressure and uncertainty surrounding the re-examination have reportedly led to two students dying by suicide—one in Odisha and another in Rajasthan—fueling widespread anger over the mental toll on aspirants.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കണ്ണൂര്‍ എയര്‍പോര്‍ട്ടിലേക്ക് പോയ തീര്‍ത്ഥാടകരുടെ ബസ് കത്തിനശിച്ചു; ശിവപുരത്ത് യാത്രക്കാര്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി

Kerala
  •  11 days ago
No Image

ലേണേഴ്സ് പരീക്ഷയ്ക്ക് മോട്ടോർ വാഹന വകുപ്പ് ഓഫീസിലേക്ക് ഇരുചക്രവാഹനം ഓടിച്ചെത്തി; യുവതിക്കും ഭർത്താവിനും 10,000 രൂപ പിഴ

Kerala
  •  11 days ago
No Image

ബുള്‍ഡോസര്‍ രാജി മുതല്‍ നിര്‍ബന്ധിത വന്ദേമാതരം വരെ; മുസ്‌ലിംകള്‍ക്കെതിരായ അതിക്രമങ്ങളില്‍ രാജ്യവ്യാപക പ്രക്ഷോഭം ആരംഭിക്കാന്‍ പഴ്സണല്‍ ലോ ബോര്‍ഡ്

National
  •  11 days ago
No Image

ഒന്നില്‍ കൂടുതല്‍ വോട്ടര്‍ ഐഡി കേസ്: നടന്‍ പ്രകാശ് രാജിനെതിരെ ജാമ്യമില്ലാ വാറണ്ട്; സമന്‍സുകള്‍ അവഗണിച്ചതിന് ബെംഗളൂരു കോടതിയുടെ നടപടി

National
  •  11 days ago
No Image

കൊല്ലത്ത് അമിത വേ​ഗതയിലെത്തിയ ടിപ്പർ ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി അപകടം; മൂന്ന് മരണം; നിരവധി പേർക്ക് പരുക്ക്

Kerala
  •  11 days ago
No Image

കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ ട്രാഫിക് നിയമങ്ങള്‍ കാറ്റില്‍പ്പറത്തി പാഞ്ഞ് ടാക്‌സി ഡ്രൈവര്‍; ചൈനയില്‍ വാങ് തോയ്ക്ക് കൈയടി

International
  •  11 days ago
No Image

മലപ്പുറം സ്വദേശി ജിദ്ദയിൽ ഹൃദയാഘാതം മൂലം അന്തരിച്ചു

Saudi-arabia
  •  11 days ago
No Image

യുഎഇയില്‍ ആശ്വാസമായി വാരാന്ത്യത്തില്‍ മഴയ്ക്കു സാധ്യത; താപനില കുറയും

uae
  •  11 days ago
No Image

ക്ഷേമപെൻഷൻ അർഹരിലേക്ക് മാത്രം; മാനദണ്ഡങ്ങളിൽ മാറ്റം വരുത്താൻ സർക്കാർ

Kerala
  •  11 days ago
No Image

പി.എം ശ്രീ കരാർ; പിൻവാങ്ങാനുള്ള അധികാരം കേന്ദ്രത്തിന് മാത്രം

Kerala
  •  11 days ago