HOME
DETAILS

നീറ്റ്-യുജി പേപ്പര്‍ ചോര്‍ച്ച: 600 മാര്‍ക്ക് ഉറപ്പ് വാഗ്ദാനം ചെയ്ത വാട്‌സ്ആപ്പ് ചാറ്റുകള്‍ പുറത്ത്

  
May 15, 2026 | 8:52 AM

neet-ug-paper-leak-whatsapp-chats-exposed-600-marks-guarantee

ന്യൂഡല്‍ഹി: 2026 നീറ്റ്-യുജി പരീക്ഷാ പേപ്പര്‍ ചോര്‍ച്ച കേസിലെ പ്രതി ശുഭം ഖൈര്‍നാര്‍  വിദ്യാര്‍ഥികള്‍ക്ക് 500 മുതല്‍ 600 വരെ മാര്‍ക്ക് ഉറപ്പുനല്‍കിയിരുന്നുവെന്ന് വ്യക്തമാക്കുന്ന വാട്‌സ്ആപ്പ് ചാറ്റ് സന്ദേശങ്ങള്‍ സി ബി ഐ പുറത്തുവിട്ടു. 720 മാര്‍ക്കിന്റെ ചോദ്യങ്ങളാണ് പരീക്ഷക്കുള്ളത്.

ഏപ്രിലില്‍ ചോദ്യപേപ്പറിന്റെ പകര്‍പ്പ് ലഭ്യമാക്കണമെന്ന് ശുഭം ഖൈര്‍നാര്‍, പുണെ സ്വദേശിയായ യഷ് യാദവിനോട് ആവശ്യപ്പെട്ടിരുന്നുവെന്ന് സി ബി ഐ കണ്ടെത്തി. ഏപ്രില്‍ 29-ഓടെ ചോദ്യപേപ്പറിനായുള്ള ഇടപാട് ഉറപ്പിച്ചതായും തുടര്‍ന്ന് ഉയര്‍ന്ന മാര്‍ക്കും പ്രമുഖ മെഡിക്കല്‍ കോളജുകളിലെ പ്രവേശനവും വാഗ്ദാനം ചെയ്ത് വിദ്യാര്‍ഥികളെ സമീപിച്ചതായും അന്വേഷണ സംഘം കണ്ടെത്തി.

പ്രതികള്‍ തമ്മില്‍ വാട്‌സ്ആപ്പ് വഴി നടത്തിയ ആശയവിനിമയങ്ങളുടെ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സി ബി ഐ നടത്തിയ പരിശോധനയില്‍ ശുഭത്തിന്റെ മൊബൈല്‍ ഫോണില്‍ നിന്ന് ചാറ്റ് ലോഗുകള്‍, ചോര്‍ന്ന ചോദ്യപേപ്പറിന്റെ പകര്‍പ്പുകള്‍, മറ്റ് നനിര്‍ണായക ഡിജിറ്റല്‍ തെളിവുകള്‍ എന്നിവ കണ്ടെടുത്തു.

ഹരിയാനയിലെ ഗുരുഗ്രാം, രാജസ്ഥാനിലെ ജയ്പൂര്‍, പ്രധാന കോച്ചിംഗ് ഹബ്ബായ സിക്കാര്‍, കൂടാതെ ജമ്മു കശ്മീര്‍, ബിഹാര്‍, കേരളം ഉള്‍പ്പെടെയുള്ള നിരവധി സംസ്ഥാനങ്ങളിലേക്ക് ചോദ്യ പേപ്പര്‍ ചോര്‍ത്തി നല്‍കിയതായും റിപ്പോര്‍ട്ടുണ്ട്. 

നാസിക്കിലെ ഇന്ദിരാനഗര്‍ സ്വദേശിയായ ശുഭം ഖൈര്‍നാര്‍ ബി.എ.എം.എസ് വിദ്യാര്‍ത്ഥിയാണ്. പുണെയിലെ പ്രതിയില്‍ നിന്ന് 10 ലക്ഷം രൂപയ്ക്ക് ചോദ്യപേപ്പര്‍ വാങ്ങുകയും, ഹരിയാന സ്വദേശിക്ക് 15 ലക്ഷം രൂപയ്ക്ക് വിറ്റ് 5 ലക്ഷം രൂപ ലാഭം നേടിയതായുമാണ് ആരോപണം.

പിടിയിലാകാതിരിക്കാന്‍ മുടി മുറിച്ച് രൂപമാറ്റം വരുത്തുകയും ചെയ്തു. പഴയ ചിത്രങ്ങളുമായി നിലവിലെ രൂപം താരതമ്യം ചെയ്തും സാങ്കേതിക നിരീക്ഷണ വിവരങ്ങള്‍ ഉപയോഗിച്ചും പ്രതിയെ തിരിച്ചറിഞ്ഞതായും അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

 

In a major development compounding the ongoing NEET-UG controversy, highly incriminating WhatsApp chats have surfaced, exposing the inner workings of an organized paper leak racket.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കണ്ണൂര്‍ എയര്‍പോര്‍ട്ടിലേക്ക് പോയ തീര്‍ത്ഥാടകരുടെ ബസ് കത്തിനശിച്ചു; ശിവപുരത്ത് യാത്രക്കാര്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി

Kerala
  •  11 days ago
No Image

ലേണേഴ്സ് പരീക്ഷയ്ക്ക് മോട്ടോർ വാഹന വകുപ്പ് ഓഫീസിലേക്ക് ഇരുചക്രവാഹനം ഓടിച്ചെത്തി; യുവതിക്കും ഭർത്താവിനും 10,000 രൂപ പിഴ

Kerala
  •  11 days ago
No Image

ബുള്‍ഡോസര്‍ രാജ് മുതല്‍ നിര്‍ബന്ധിത വന്ദേമാതരം വരെ; മുസ്‌ലിംകള്‍ക്കെതിരായ അതിക്രമങ്ങളില്‍ രാജ്യവ്യാപക പ്രക്ഷോഭം ആരംഭിക്കാന്‍ പഴ്സണല്‍ ലോ ബോര്‍ഡ്

National
  •  11 days ago
No Image

ഒന്നില്‍ കൂടുതല്‍ വോട്ടര്‍ ഐഡി കേസ്: നടന്‍ പ്രകാശ് രാജിനെതിരെ ജാമ്യമില്ലാ വാറണ്ട്; സമന്‍സുകള്‍ അവഗണിച്ചതിന് ബെംഗളൂരു കോടതിയുടെ നടപടി

National
  •  11 days ago
No Image

കൊല്ലത്ത് അമിത വേ​ഗതയിലെത്തിയ ടിപ്പർ ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി അപകടം; മൂന്ന് മരണം; നിരവധി പേർക്ക് പരുക്ക്

Kerala
  •  11 days ago
No Image

കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ ട്രാഫിക് നിയമങ്ങള്‍ കാറ്റില്‍പ്പറത്തി പാഞ്ഞ് ടാക്‌സി ഡ്രൈവര്‍; ചൈനയില്‍ വാങ് തോയ്ക്ക് കൈയടി

International
  •  11 days ago
No Image

മലപ്പുറം സ്വദേശി ജിദ്ദയിൽ ഹൃദയാഘാതം മൂലം അന്തരിച്ചു

Saudi-arabia
  •  11 days ago
No Image

യുഎഇയില്‍ ആശ്വാസമായി വാരാന്ത്യത്തില്‍ മഴയ്ക്കു സാധ്യത; താപനില കുറയും

uae
  •  11 days ago
No Image

ക്ഷേമപെൻഷൻ അർഹരിലേക്ക് മാത്രം; മാനദണ്ഡങ്ങളിൽ മാറ്റം വരുത്താൻ സർക്കാർ

Kerala
  •  11 days ago
No Image

പി.എം ശ്രീ കരാർ; പിൻവാങ്ങാനുള്ള അധികാരം കേന്ദ്രത്തിന് മാത്രം

Kerala
  •  11 days ago