HOME
DETAILS

പി.സി. ജോർജിനും ഷോണിനും ബിജെപിയുടെ കടുത്ത വിമർശനം'; സഭാധ്യക്ഷന്മാരെ പരസ്യമായി വിമർശിച്ചാൽ എങ്ങനെ ക്രൈസ്തവ വോട്ടുകൾ കിട്ടും?

  
Web Desk
May 15, 2026 | 1:04 PM

bjp core committee lashes out at pc george and shawn george over church criticism and christian outreach failure

പി.സി. ജോർജിനും മകൻ ഷോൺ ജോർജിനുമെതിരെ നേതാക്കളുടെ കടുത്ത കടന്നാക്രമണം. തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുൻപേ സഭാധ്യക്ഷന്മാരെ പരസ്യമായി വിമർശിച്ച ജോർജിന്റെയും ഷോണിന്റെയും നടപടിയാണ് നേതാക്കളെ ചൊടിപ്പിച്ചത്. ഇത്തരത്തിൽ സഭയെ പിണക്കിയാൽ എങ്ങനെ ക്രൈസ്തവ വോട്ടുകൾ ലഭിക്കുമെന്ന് യോഗത്തിൽ ചോദ്യമുയർന്നു.

ഹിന്ദുത്വ നിലപാടും ക്രിസ്ത്യൻ ഔട്ട്‌റീച്ചും

ബിജെപി തങ്ങളുടെ ഹിന്ദുത്വ നിലപാടിൽ മാറ്റം വരുത്തണമെന്ന് യോഗത്തിൽ ഷോൺ ജോർജ് അഭിപ്രായപ്പെട്ടതാണ് തർക്കങ്ങൾക്ക് തുടക്കമിട്ടത്. എന്നാൽ, പാർട്ടിക്കെതിരെയുള്ള ഇത്തരം മുൻവിധികൾ മാറ്റാനാണ് 'ക്രിസ്ത്യൻ ഔട്ട്‌റീച്ച്' അടക്കമുള്ള പരിപാടികൾ നടപ്പിലാക്കിയതെന്ന് നേതാക്കൾ തിരിച്ചടിച്ചു. പാർട്ടി ക്രൈസ്തവ വിഭാഗത്തിലേക്ക് അടുക്കാൻ ശ്രമിക്കുമ്പോൾ, ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരുന്ന് സഭാ നേതൃത്വത്തെ വെല്ലുവിളിക്കുന്നത് തിരിച്ചടിയുണ്ടാക്കുമെന്ന് മുതിർന്ന നേതാക്കൾ കുറ്റപ്പെടുത്തി. ഈ വിമർശനങ്ങൾക്ക് മുന്നിൽ ജോർജിനും ഷോണിനും കൃത്യമായ മറുപടി ഉണ്ടായിരുന്നില്ല.

തോൽവിയിൽ പോര്; ശോഭയുടെ പരാജയവും ചർച്ചയായി

തിരഞ്ഞെടുപ്പ് പരാജയം വിലയിരുത്താൻ ചേർന്ന യോഗത്തിൽ പാലക്കാട്, തൃശ്ശൂർ, ആറന്മുള മണ്ഡലങ്ങളിലെ തോൽവിയെച്ചൊല്ലിയും രൂക്ഷമായ വാദപ്രതിവാദങ്ങൾ നടന്നു.പാലക്കാട് ശോഭ സുരേന്ദ്രൻ പരാജയപ്പെടാൻ കാരണം മുതിർന്ന നേതാക്കൾ മണ്ഡലത്തിൽ കേന്ദ്രീകരിച്ച് പ്രവർത്തിക്കാത്തതാണെന്ന വിമർശനം ഉയർന്നു.ഓരോ മുതിർന്ന നേതാവും ഓരോ മണ്ഡലം കേന്ദ്രീകരിച്ച് ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് രാജീവ് ചന്ദ്രശേഖർ യോഗത്തിൽ നിർദ്ദേശിച്ചു.

വി. മുരളീധരന് കൈയടി

പലയിടത്തും തിരിച്ചടി നേരിട്ടപ്പോഴും വി. മുരളീധരന്റെ വിജയത്തെ യോഗം പ്രകീർത്തിച്ചു. മുരളീധരന്റെ വിജയം പാർട്ടിക്ക് മാതൃകയാണെന്നും ചിട്ടയായ പ്രവർത്തനത്തിന്റെ ഫലമാണെന്നും രാജീവ് ചന്ദ്രശേഖർ അഭിപ്രായപ്പെട്ടു.

തിരഞ്ഞെടുപ്പിന് ശേഷം പാർട്ടിയിലെ ആഭ്യന്തര കലഹം രൂക്ഷമാകുന്നതിന്റെ സൂചനകളാണ് കോർ കമ്മിറ്റി യോഗത്തിൽ നിന്നും പുറത്തുവരുന്നത്. പ്രത്യേകിച്ച് കേരള കോൺഗ്രസ് പാരമ്പര്യമുള്ള പി.സി. ജോർജും ബിജെപിയിലെ പഴയകാല നേതാക്കളും തമ്മിലുള്ള ഭിന്നത വരും ദിവസങ്ങളിൽ കൂടുതൽ ചർച്ചയായേക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പന്തീരാങ്കാവ് ടോൾ പ്ലാസയിൽ ജീവനക്കാരനെ കാറിടിച്ച് വീഴ്ത്തി വധശ്രമം; വേങ്ങേരി സ്വദേശിക്കെതിരെ കേസ്, കാർ കസ്റ്റഡിയിൽ

Kerala
  •  5 days ago
No Image

ബാസ്‌ബോൾ' വിപ്ലവം നയിച്ച നായകൻ പടിയിറങ്ങുന്നു; ട്രെന്റ് ബ്രിഡ്ജിൽ ബെന്‍ സ്‌റ്റോക്‌സ് കളിയവസാനിപ്പിക്കുന്നു

Cricket
  •  5 days ago
No Image

കോട്ടയത്ത് പാറമടക്കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു

Kerala
  •  5 days ago
No Image

പാലക്കാട് അഞ്ചാം ക്ലാസുകാരിയായ മകളെ ക്രൂരമായി മർദിച്ച പിതാവ് കസ്റ്റഡിയിൽ; ക്രൂരത പുറത്തുകൊണ്ടുവന്നത് അയൽവാസികൾ പകർത്തിയ മൊബൈൽ ദൃശ്യങ്ങൾ

Kerala
  •  5 days ago
No Image

മുഹർറം ഘോഷയാത്രയ്ക്കിടെ വിഷഗുളികകൾ വിതരണം ചെയ്ത് 15,000 പേരെ കൊല്ലാൻ ലക്ഷ്യമിട്ടതിന് അറസ്റ്റിലായ ഫയാസ് പ്രേംജി എക്‌സ് മുസ്‌ലിം

National
  •  5 days ago
No Image

കിഴക്കൻ സഊദിയിൽ സഊദി അരാംകൊ ഹെലികോപ്റ്റർ തകർന്നു വീണു; 14 മരണം

International
  •  5 days ago
No Image

സഞ്ജുവടക്കം മൂന്നുപേരെ വെട്ടിനിരത്തി ടെക്ടര്‍; ഐറിഷ് കൊടുങ്കാറ്റിലും വീഴാതെ 'ഹിറ്റ്മാന്‍' റെക്കോർഡ്!

Cricket
  •  5 days ago
No Image

അയോധ്യ രാമക്ഷേത്രത്തിലെ തട്ടിപ്പ്: പ്രതികളുടെ ആസ്തിയിൽ നൂറിരട്ടി വർദ്ധനവ്; കാണിക്കപ്പണം കൊണ്ട് വാങ്ങിക്കൂട്ടിയത് ആഡംബര ഹോട്ടലുകളും ഭൂമിയും

National
  •  5 days ago
No Image

അരങ്ങേറ്റത്തിൽ അയർലൻഡിനെ കെട്ടുകെട്ടിച്ച് പ്രിൻസ് യാദവ്; ഇന്ത്യയ്ക്ക് 155 റൺസ് ലക്ഷ്യം

Cricket
  •  5 days ago
No Image

'കണ്ടാൽ സുന്ദരൻ, സ്വഭാവം ചെകുത്താന്റേത്'; മുഖ്യമന്ത്രി വി.ഡി സതീശനെതിരെ അധിക്ഷേപ പരാമർശവുമായി എം.എം. മണി

Kerala
  •  5 days ago