HOME
DETAILS

സഊദി വിഷൻ 2030 ഫലം കാണുന്നു; മരുഭൂമിയിലെ 'ഉദ്ദബ്' പല്ലികൾ തിരിച്ചെത്തുന്നു

  
May 15, 2026 | 3:14 PM

rafha deserts ecological recovery spiny tailed lizards resurgence

റഫ്ഹ: സഊദിയുടെ വടക്കൻ അതിർത്തി മേഖലയിലുള്ള റഫ്ഹയിലെ മരുഭൂമികളിൽ പുള്ളി വാലൻ പല്ലികളെ  വൻതോതിൽ കണ്ടെത്തി. രാജ്യത്തിന്റെ പ്രകൃതി സന്തുലിതാവസ്ഥ മെച്ചപ്പെട്ടതാണെന്നും പ്രകൃതി സംരക്ഷണത്തിനായി രാജ്യം നടപ്പിലാക്കിയ കർശന നടപടികൾ ഫലം കാണുന്നതിന്റെയും സൂചനയാണ് ഇതെന്ന് പരിസ്ഥിതി വിദഗ്ധർ വിലയിരുത്തുന്നു. രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ കൂടുതലായി കണ്ടുവന്നിരുന്ന ഇവ അമിതമായ വേട്ടയാടലും പാരിസ്ഥിതിക സമ്മർദ്ദങ്ങളും കാരണം എണ്ണത്തിൽ വലിയ കുറവുണ്ടായിരുന്നു.

ഇപ്പോൾ താപനില ഉയരുന്നതിനാലും വളർച്ചയ്ക്കനുകൂലമായ സാഹചര്യമായതിനാലും ഇവയെ കൂടുതലായി കാണാം. സ്പെഷ്യൽ ഫോഴ്സ് ഫോർ എൻവയോൺമെന്റൽ സെക്യൂരിറ്റി വേട്ടക്കാർക്കെതിരെ നടത്തുന്ന കർശനമായ പരിശോധനകളും നിയമനടപടികളും ഇവയുടെ തിരിച്ചുവരവിന് ആക്കം കൂട്ടിയിട്ടുണ്ട്. പകൽസമയത്ത് ഇരതേടുന്ന ഈ പല്ലികൾ മരുഭൂമിയിലെ മണ്ണിൽ മാളങ്ങൾ നിർമിക്കുന്നത് വഴി മണ്ണിലേക്ക് വായുസഞ്ചാരം വർധിപ്പിക്കാനും മഴവെള്ളം ഭൂമിയിലേക്ക് ഇറങ്ങിച്ചെല്ലാനും സഹായിക്കുന്നു. വിഷൻ 2030ന്റെ ഭാഗമായി നടപ്പിലാക്കുന്ന പരിസ്ഥിതി സുസ്ഥിരതാ പദ്ധതികളുടെ വിജയമായാണ് ഈ ജൈവവൈവിധ്യ വീണ്ടെടുപ്പിനെ വിദ​ഗ്ദർ കാണുന്നത്. 

The deserts of Rafha witness a significant return of spiny-tailed lizards, signaling ecological recovery in Saudi Arabia's Northern Borders Region. Strict environmental laws and Saudi Vision 2030 initiatives help restore biodiversity and desert soil health.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഏകദിനത്തിൽ ഓവറുകൾ കുറയും, വരുന്നു പുതിയ ആഗോള ടി20 ലീഗ്; വിപ്ലവകരമായ പരിഷ്കാരങ്ങളുമായി ഐസിസി!

Cricket
  •  6 days ago
No Image

കോട്ടയത്ത് ടിഷ്യൂ പേപ്പർ ഫാക്ടറിയിൽ വൻ തീപിടിത്തം; ആളപായമില്ല

Kerala
  •  6 days ago
No Image

ഫലസ്തീൻ അധിനിവേശം അവസാനിപ്പിക്കാതെ ഇസ്റാഈലുമായി ബന്ധമില്ല: ഈജിപ്ഷ്യൻ പ്രസിഡന്റ്

Kerala
  •  6 days ago
No Image

ഗോൾഡൻ ബൂട്ട് പോരാട്ടം തീപ്പാറുന്നു; മെസ്സിക്കൊപ്പം എംബാപ്പെ, പക്ഷേ റൊണാൾഡോ എവിടെ?

Football
  •  6 days ago
No Image

യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട് സേവനങ്ങൾക്ക് പുതിയ ഓൺലൈൻ അപ്പോയിന്റ്മെന്റ് പോർട്ടൽ; നിയന്ത്രണങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും പുതുക്കി എംബസി

uae
  •  6 days ago
No Image

കെ.ഐ.സി 'രിഹ്‌ല' ക്വിസ് മത്സരം സംഘടിപ്പിച്ചു

Kuwait
  •  6 days ago
No Image

മുള്ളന്‍പന്നിയുടെ മാംസം വില്‍ക്കാന്‍ ശ്രമം; കോതമംഗലത്ത് രണ്ട് പേര്‍ പിടിയില്‍

Kerala
  •  6 days ago
No Image

വിമാനത്താവളത്തിന് സമീപം വീണ്ടും പാര്‍ക്കിങ് പ്രതിസന്ധി; വാടക കാര്‍ കമ്പനികള്‍ക്കെതിരേ കര്‍ശന നടപടിക്ക് നീക്കം

bahrain
  •  6 days ago
No Image

ഗസ്സയെ പട്ടിണിക്കിട്ട് നെതന്യാഹുവിന്റെ പുതിയ നിബന്ധന; ആയുധം വെച്ചില്ലെങ്കിൽ പുനർനിർമ്മാണമില്ല; ലെബനനിലും ധിക്കാരം തുടർന്ന് ഇസ്റാഈൽ

International
  •  6 days ago
No Image

'സുന്ദരമായ കളി മാത്രമല്ല, വൃത്തികെട്ട ഫുട്ബോളും ഞങ്ങൾക്കറിയാം'; പരാഗ്വേയെ മലർത്തിയടിച്ച് എംബാപ്പെയുടെ വെല്ലുവിളി!

Football
  •  6 days ago