HOME
DETAILS

ഏഷ്യൻ വനിതാ ഫോറത്തിൽ തിളങ്ങി സഊദി അറേബ്യ; വനിതാ ശാക്തീകരണ നേട്ടങ്ങൾ ആഗോള ശ്രദ്ധയിൽ

  
May 15, 2026 | 4:02 PM

saudi arabia women empowerment reforms asian womens forum

റിയാദ്: സഊദി അറേബ്യയിൽ വനിതാ ശാക്തീകരണ രംഗത്തുണ്ടായ വിപ്ലവകരമായ മാറ്റങ്ങൾ ഏഷ്യൻ വനിതാ ഫോറത്തിൽ ശ്രദ്ധേയമാകുന്നു. ഉസ്ബെക്കിസ്ഥാനിൽ നടന്ന രണ്ടാമത് ഏഷ്യൻ വനിതാ ഫോറത്തിൽ സഊദി ശൂറ കൗൺസിൽ അസിസ്റ്റന്റ് സ്പീക്കർ ഡോ. ഹനാൻ അൽ-അഹമ്മദിയാണ് രാജ്യത്തിന്റെ നേട്ടങ്ങൾ വിശദീകരിച്ചത്.
രാജാവിന്റേയും കിരീടാവകാശിയുടേയും നേരിട്ടുള്ള മേൽനോട്ടത്തിൽ നടപ്പിലാക്കുന്ന 'വിഷൻ 2030' വനിതാ ശാക്തീകരണത്തിന് വലിയ പ്രാധാന്യമാണ് നൽകുന്നതെന്ന് അവർ വ്യക്തമാക്കി. ഇതിന്റെ ഭാ​ഗമായി സ്ത്രീ സംരക്ഷണത്തിനും നീതിയും തുല്യ അവസരങ്ങളും ഉറപ്പാക്കാൻ രാജ്യം നിരവധി പരിഷ്ക്കാരങ്ങൾ നടപ്പിലാക്കി. അതിനാൽതന്നെ സാങ്കേതികവിദ്യ, ശാസ്ത്രം, സംസ്‌കാരം, കായികം തുടങ്ങി വിവിധ മേഖലകളിൽ സഊദി വനിതകൾക്ക് മുന്നേറാൻ സാധിച്ചു. ടെക്നോളജി മേഖലയിൽ സഊദി വനിതകളുടെ പങ്കാളിത്തം ആഗോള ശരാശരിയേക്കാൾ കൂടുതലാണ്. ഏറ്റവും വലിയ മുന്നേറ്റമായിരുന്നു 2013ൽ ശൂറ കൗൺസിലിൽ 20 ശതമാനം സംവരണം ഏർപ്പെടുത്തിയത്. 

നിയമനിർമ്മാണത്തിൽ സ്ത്രീകൾക്ക് വലിയ മുന്നേറ്റമുണ്ടാക്കാൻ ഇതുവഴി സാധിച്ചു. ശാസ്ത്രജ്ഞരായും ഗവേഷകരായും മാത്രമല്ല, ബഹിരാകാശയാത്രികരായും സഊദി വനിതകൾ തങ്ങളുടെ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. സ്ത്രീ ശാക്തീകരണ സൂചികകളിലും നിയമനിർമാണങ്ങളിലും ഏറ്റവും കൂടുതൽ പുരോഗതി കൈവരിച്ച രാജ്യങ്ങളിലൊന്നായി സഊദി മാറിയെന്ന് ഡോ. ഹനാൻ ചൂണ്ടിക്കാട്ടി. ഏഷ്യൻ രാജ്യങ്ങൾക്കിടയിൽ ഇത്തരം വിഷയങ്ങളിൽ കൂടുതൽ സഹകരണം ആവശ്യമാണെന്നും അവർ കൂട്ടിച്ചേർത്തു. ശൂറ കൗൺസിൽ അംഗങ്ങളായ ഡോ. ലത്തീഫ അൽ-അബ്ദുൽ കരീം, ഡോ. ഗദ അൽ-ഹത്‌ലി എന്നിവരും സഊദി പ്രതിനിധി സംഘത്തിൽ ഉണ്ടായിരുന്നു.

At the Asian Women’s Forum in Uzbekistan, Saudi Shoura Council Assistant Speaker Dr. Hanan Al-Ahmadi highlighted the Kingdom's transformative reforms under Vision 2030, showcasing major progress in women's leadership, technology, and space exploration.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മെക്‌സിക്കന്‍ വേവ്

Football
  •  a month ago
No Image

2026 ലോകകപ്പ് ചരിത്രത്തിലെ ആദ്യ ഗോൾ മെക്‌സിക്കോയ്ക്ക്

Football
  •  a month ago
No Image

സംഗീതനിശയിലാഴ്ന്ന് ഉദ്ഘാടനച്ചടങ്ങ്

Football
  •  a month ago
No Image

ഇസ്താംബൂളിൽ നിന്ന് അഞ്ച് രാജ്യങ്ങൾ വഴി ഒമാനിലേക്ക് റെയിൽവേ; ചരിത്രപ്രസിദ്ധമായ ഹിജാസ് റെയിൽവേയെ പുനരുജ്ജീവിപ്പിക്കുന്ന വൻ പദ്ധതിക്ക് ഒപ്പ് വെച്ച് സഊദി അറേബ്യ

Saudi-arabia
  •  a month ago
No Image

അവസാനനൃത്തം ആര്‍ക്ക് ? മെസ്സിക്കോ, റോണോയ്‌ക്കോ... യുവക്കരുത്തരും പട്ടികയില്‍ 

Football
  •  a month ago
No Image

ആ കറുത്ത ചരിത്രം നമ്മൾ തിരുത്തും; 94 വർഷത്തെ ശാപം തകർക്കാൻ മെക്സിക്കോ ലോകകപ്പ് ഉദ്ഘാടന മത്സരത്തിനിങ്ങുന്നു

Football
  •  a month ago
No Image

പാലക്കാട് ജില്ലാ ജയിലിനുള്ളിൽ കൈയാങ്കളി; ജാമ്യം ലഭിച്ച യുവതിയെ ഇറക്കാനെത്തിയ വനിതാ അഭിഭാഷകയ്ക്ക് മർദ്ദനമേറ്റെന്ന് പരാതി

Kerala
  •  a month ago
No Image

ഖാർഗ് ദ്വീപ് തകർക്കുമെന്ന് ട്രംപ്; പശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്പിരി കൊള്ളുന്നു, കടുത്ത പ്രത്യാഘാതമുണ്ടാകുമെന്ന് ഇറാന്റെ മുന്നറിയിപ്പ്

International
  •  a month ago
No Image

യുഎഇയിൽ സ്കൂൾ പരീക്ഷകൾക്ക് മുന്നോടിയായി കർശന നിയന്ത്രണം; ആഘോഷങ്ങൾക്ക് വിലക്ക്

uae
  •  a month ago
No Image

അപൂർവങ്ങളിൽ അപൂർവം ഈ 'മെസി മാജിക്'; ഈ ചരിത്ര റെക്കോർഡിൽ 13 ഇതിഹാസങ്ങൾ മാത്രം!

Football
  •  a month ago