HOME
DETAILS

ആഫ്രിക്കയില്‍ വീണ്ടും ഇബോള വ്യാപനം; കോഗോയില്‍ 65 മരണം; അയല്‍ രാജ്യങ്ങളിലും ഭീഷണി 

  
Web Desk
May 15, 2026 | 5:56 PM

ebola virus outbreak kills 65 peoples in congo

കിന്‍ഷാസ: ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ വീണ്ടും ഇബോള വൈറസ് ബാധ സ്ഥിരീകരിച്ചു. മധ്യ ആഫ്രിക്കന്‍ രാജ്യമായ കോംഗോയില്‍ വൈറസ് ബാധിച്ച് 65 പേര്‍ മരിച്ചു. ആറ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ആഫ്രിക്കയില്‍ വൈറസ് സാന്നിധ്യം സ്ഥിരീകരിക്കുന്നത്. 

ഇട്ടൂറി പ്രവിശ്യയില്‍ 250ലധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. യുഗാണ്ട, ദക്ഷിണ സുഡാന്‍ എന്നീ രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശമാണിത്. നിലവില്‍ മേഖലയിലാകെ ആശങ്ക നിലനില്‍ക്കുന്നുണ്ട്. രോഗബാധ തടയുന്നതിനായുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് ആഫ്രിക്ക ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ സെന്റര്‍ അറിയിച്ചു.  

1979ലാണ് ലോകത്ത് ആദ്യമായി ഇബോള വൈറസ് സ്ഥിരീകരിക്കുന്നത്. കോംഗോയില്‍ ഇതുവരെ 16 തവണ രോഗം വ്യാപിച്ചിട്ടുണ്ട്. കോവിഡിനേക്കാള്‍ മരണ നിരക്ക് കൂടിയ വൈറസ് ബാധയാണിത്. ആകെ കേസുകളില്‍ മൂന്നര ശതമാനമാണ് കോവിഡിന്റെ മരണനിരക്ക്. എന്നാല്‍ ഇബോള വൈറസില്‍ ഇത് 25 ശതമാനത്തിന് മുകളിലാണ്. 

2010-16 കാലത്ത് പടിഞ്ഞാറന്‍ ആഫ്രിക്കയിലുണ്ടായ ഇബോള വ്യാപനത്തില്‍ 28,000 പേരില്‍ 11,000 പേര്‍ മരിച്ചെന്നാണ് റിപ്പോര്‍ട്ട്.

Ebola virus infection has once again been confirmed on the African continent. In Democratic Republic of the Congo, a Central African nation, 65 people have died due to the virus.

 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഏക സിവിൽ കോഡിലേക്ക് രാജസ്ഥാനും; കരട് തയ്യാറാക്കാൻ അഞ്ചംഗ സമിതിയെ നിയോഗിച്ചു

National
  •  6 days ago
No Image

വിജ്ഞാപനത്തിന് മുൻപുള്ള ആരോപണങ്ങൾ നിലനിൽക്കില്ല; കെ.സി വേണുഗോപാലിനെതിരെ എ.എം ആരിഫിന്റെ ഹരജി ഹൈക്കോടതി ഫയലിൽ സ്വീകരിക്കാതെ തള്ളി

Kerala
  •  6 days ago
No Image

തിരിച്ചറിയാനാകാത്ത രൂപം, മാറ്റിവെച്ച തലയോട്ടി; ഇസ്റാഈൽ ജയിൽ പീഡനത്തിന്റെ ഭീകരത തുറന്നുപറഞ്ഞ് ഫലസ്തീൻ മാധ്യമപ്രവർത്തകൻ

International
  •  6 days ago
No Image

വടകരയിൽ ബൈക്ക് തടഞ്ഞുനിർത്തി യുവാവിന് നേരെ ആക്രമണം; ഇരുമ്പ് വടി കൊണ്ടുള്ള അടിയിൽ കൈ ഒടിഞ്ഞു, പിന്നിൽ വ്യക്തിവൈരാഗ്യമെന്ന് പൊലിസ്

Kerala
  •  6 days ago
No Image

യുഎഇയിൽ രാജ്യവ്യാപക ലഹരിവിരുദ്ധ കാമ്പയിൻ; സഹായത്തിനായി ഹെൽപ്പ്‌ലൈൻ, പുനരധിവാസത്തിന് ലക്ഷങ്ങളുടെ സർക്കാർ ധനസഹായം

uae
  •  6 days ago
No Image

ഒരേ ജേഴ്സി, ഒരേ പത്താം നമ്പർ, ഒരേ തീയതി! അർജന്റീനയുടെ 'ജൂൺ 22' മാന്ത്രികതയ്ക്ക് 40 വയസ്സ്...

Football
  •  6 days ago
No Image

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ആദ്യ ജാമ്യം; പ്രതികളിൽ ഒരാൾ വിദേശത്തേക്ക് കടന്നതായി സൂചന

Kerala
  •  6 days ago
No Image

പാസ്‌പോർട്ടും ആധാറും വോട്ടർ ഐഡിയും പൗരത്വ രേഖകളല്ലെങ്കിൽ പിന്നെ ഏതാണ് പൗരത്വ തെളിവ്? കേന്ദ്ര നിലപാടിനെതിരെ വിമർശനം

National
  •  6 days ago
No Image

കോലിയെ വീഴ്ത്തിയ ഗില്ലാട്ടം; ഇന്ത്യൻ നായകൻ പുത്തൻ നേട്ടത്തിൽ!

Cricket
  •  6 days ago
No Image

ഹോർമുസ് കടലിടുക്കിനെ സംബന്ധിച്ച തർക്കം പരിഹരിക്കാൻ നീക്കം; ഇറാൻ-ഗൾഫ് അനുരഞ്ജന ചർച്ചകൾക്ക് സഊദി വേദിയായേക്കും

uae
  •  6 days ago