HOME
DETAILS

കണക്ക് തിരുത്തപ്പെടും, എട്ട് വന്‍കരകളും ആറ് മഹാസമുദ്രങ്ങളുമുണ്ടാകും; ആഫ്രിക്ക പിളരുമ്പോള്‍ സംഭവിക്കാനിരിക്കുന്നത്...

  
Anjana JP
May 16, 2026 | 7:33 AM

africa-splitting-new-ocean-formation explained

ഭൂമിയില്‍ ഏഴു വന്‍കരകളും അഞ്ചു മഹാസമുദ്രങ്ങളുമാണുള്ളത്. എന്നാല്‍ ഈ കണക്ക് തിരുത്തപ്പെടാന്‍ ഇനി അധികസമയമില്ലെന്നാണ് ഗവേഷകര്‍ പറയുന്നത്. ലോകത്ത് ഇനി എട്ട് വന്‍കരകളും ആറ് മഹാസമുദ്രങ്ങളുമുണ്ടാകും. ആഫ്രിക്കന്‍ ഭൂഖണ്ഡം വൈകാതെ രണ്ടായി പിളരുമെന്നും പുതിയ സമുദ്രം രൂപപ്പെടുമെന്നുമാണ് പഠനങ്ങള്‍ പറയുന്നത്. ഈ പ്രക്രിയ നടക്കുന്നത് അതിവേഗത്തിലാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നു. പ്രകൃതിയുടെ ഈ മാറ്റം ഭൂമിയുടെ ഭൂപടത്തെയാണ് മാറ്റിമറിക്കാന്‍ പോകുന്നത്. 

ഭൂമിശാസ്ത്രപരമായ കണക്കുകള്‍ പ്രകാരം വേഗത്തിലെന്ന് വിശേഷിപ്പിക്കുന്നുണ്ടെങ്കിലും ഭൂഖണ്ഡം പൂര്‍ണമായും അകന്ന് മാറുന്ന പ്രക്രിയ പൂര്‍ത്തിയാകാന്‍ ഇനിയും ദശലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ എടുത്തേക്കും. ഭൂമിയുടെ ഉപരിതല പാളികള്‍ അഥവാ ടെക്ടോണിക് പ്ലേറ്റുകള്‍ പരസ്പരം അകന്നുമാറുന്നതാണ് ഈ പ്രതിഭാസത്തിന് കാരണം.

ഭൂമിയില്‍ ഭൂഖണ്ഡങ്ങളുടെ നിലവിലെ ക്രമീകരണം സ്ഥിരമായി നമുക്ക് തോന്നുന്നുണ്ടെങ്കിലും യഥാര്‍ഥത്തില്‍ അത് ചലിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍ അത് വളരെ സാവധാനത്തിലാണെന്ന് മാത്രം. 200 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുന്‍പ് അവയെല്ലാം ഒരു സൂപ്പര്‍ ഭൂഖണ്ഡമായിരുന്നു. രണ്ട് ടെക്‌റ്റോണിക് പ്ലേറ്റുകള്‍ കൂടിച്ചേരുന്നിടത്ത് പുതിയ പര്‍വതങ്ങള്‍ രൂപം കൊള്ളുന്നു. അവ അകന്നുപോകുന്നിടത്ത് പുതിയ സമുദ്രങ്ങള്‍ ജനിക്കുന്നു. 

4.jpg

ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലും ഇത് തന്നെയാണ് സംഭവിക്കുന്നത്. ഭൂഖണ്ഡത്തിന്റെ ഭൂരിഭാഗവും ഉള്‍ക്കൊള്ളുന്ന പടിഞ്ഞാറുള്ള കൂറ്റന്‍ നുബിയന്‍ പ്ലേറ്റും കിഴക്കന്‍ തീരത്തിന്റെ ഭൂരിഭാഗവും മഡഗാസ്‌കര്‍ ദ്വീപും ഉള്‍ക്കൊള്ളുന്ന ചെറിയ സൊമാലി പ്ലേറ്റും പരസ്പരം അകന്നുമാറിക്കൊണ്ടിരിക്കുകയാണ്. ഭാവിയില്‍ ഈ അകന്നുമാറിക്കൊണ്ടിരിക്കുന്നയിടങ്ങളിലേക്ക് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നിന്നുള്ള വെള്ളം ഇരച്ചുകയറി പുതിയ സമുദ്രം രൂപപ്പെടും. കൊളംബിയ സര്‍വകലാശാലയിലെ ഗവേഷകരുടെ കണ്ടെത്തല്‍ പ്രകാരം പിളര്‍പ്പ് നടന്നുകൊണ്ടിരിക്കുന്ന ഭാഗത്തെ ഭൂമിയുടെ പുറംതോടിന് പ്രതീക്ഷിച്ചതിനും കനം കുറവാണ്. സാധാരണയായി 35 കിലോമീറ്റര്‍ കനം വേണ്ട സ്ഥാനത്ത് ഇപ്പോള്‍ വെറും 13 കിലോമീറ്റര്‍ മാത്രമാണുള്ളത്. 

വിള്ളല്‍ മേഖലയിലെ പുറംതോട് ഏകദേശം 15 കിലോമീറ്ററിനേക്കാള്‍ കനം കുറഞ്ഞതായി മാറുമ്പോള്‍, അത് 'നെക്കിംഗ്' എന്ന ഘട്ടത്തിലേക്ക് പ്രവേശിക്കുന്നു. ഈ ഘട്ടത്തിലേക്ക് എത്തിക്കഴിഞ്ഞാള്‍ അവിടെ ഭൂഖണ്ഡാന്തര വിഭജനം അനിവാര്യമാണ്. മനുഷ്യനെന്നല്ല, പ്രകൃതിക്ക് പോലും ഈ വിഭജനത്തെ തടഞ്ഞുനിര്‍ത്താന്‍ സാധിക്കില്ലെന്നര്‍ഥം. 

2.jpg

ഏതാനും ദശലക്ഷം വര്‍ഷങ്ങള്‍ക്കുള്ളില്‍ ഈ ഘട്ടം പൂര്‍ത്തിയാക്കി സമുദ്രവത്കരണം എന്ന ഘട്ടത്തിലേക്ക് കടക്കും. പേര് സൂചിപ്പിക്കുന്നതുപോലെതന്നെ ഇങ്ങനെയാണ് ഒരു പുതിയ സമുദ്രം രൂപപ്പെടുന്നത്. 

ഏകദേശം നാല് ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുന്‍ാണ് തുര്‍ക്കാന റിഫ്റ്റില്‍ ദീര്‍ഘനാളത്തെ അഗ്നിപര്‍വത സ്‌ഫോടനങ്ങള്‍ക്ക് ശേഷം നെക്കിങ് ഘട്ടത്തിലേക്ക് പ്രവേശിച്ചത്. ഇതില്‍ മറ്റൊരു കൗതുകകരമായ കാര്യം എന്തെന്നാല്‍ ഈ പ്രദേശത്ത് ന്ന് കണ്ടെത്തിയിട്ടുള്ള ആദിമ മനുഷ്യരുടെ ഫോസിലുകള്‍ക്കും ഇതേ കാലപ്പഴക്കമാണ് ഉള്ളത്. ഇത് യാദൃശ്ചികമല്ലെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. നെക്കിങ് ഘട്ടം ആരംഭിച്ചതോടുകൂടി അവശിഷ്ടങ്ങള്‍ വേഗത്തില്‍ അടിഞ്ഞുകൂടാന്‍ തുടങ്ങി. ഇതോടെ അക്കാലത്ത് ജീവിച്ചിരുന്ന മനുഷ്യരുള്‍പ്പെടെയുള്ള ജീവജാലങ്ങളുടെ അവശിഷ്ടങ്ങള്‍ നശിച്ചുപോകാതെ മണ്ണടിഞ്ഞ് ഫോസിലുകളായി സംരക്ഷിക്കപ്പെടാന്‍ സഹായിച്ചു. ഈ നെക്കിങ് ഘട്ടം ഫോസില്‍ സംരക്ഷണത്തിന് നിര്‍ണായക സാഹചര്യമാണ് നല്‍കിയത്. 

3.jpg

തുര്‍ക്കാന റിഫ്റ്റ് സോണിന്റെ അസാധാരണമായ പാലിയോആന്ത്രോപോളജിക്കല്‍ റെക്കോര്‍ഡ് രൂപപ്പെടുത്തുന്നതില്‍ ഈ ടെക്‌റ്റോണിക് മാറ്റങ്ങള്‍ അടിസ്ഥാനപരമായ പങ്ക് വഹിച്ചുവെന്നുവേണം കരുതാന്‍. ഈ ഭൂമിശാസ്ത്രപരമായ മാറ്റങ്ങള്‍ നടന്നതുകൊണ്ട് മാത്രമാണ് പൂര്‍വികരെക്കുറിച്ചുള്ള ഇത്രയും വിവരങ്ങള്‍ നമുക്ക് ലഭിക്കാന്‍ കാരണമായത്. 

ഭാവിയിലെ മാറ്റങ്ങള്‍ പ്രവചനാതീതമാണ് എന്നിരിക്കെ, അടുത്ത ഏതാനും ദശലക്ഷം വര്‍ഷങ്ങള്‍ക്കിപ്പുറം ആഫ്രിക്ക രണ്ടായി വേര്‍പെടുകയും അവയ്ക്കിടയില്‍ പുതിയൊരു ജലപാത രൂപപ്പെടുകയും ഈ പ്രദേശം പിന്നീട് ലോകത്തിലെ എട്ടാമത്തെ സമുദ്രമായി അറിയപ്പെടാനുമുള്ള സാധ്യത തള്ളിക്കളയേണ്ടതില്ല. 

ആഗോള തലത്തില്‍ വലിയ ചര്‍ച്ചകള്‍ക്കാണ് നേച്ചര്‍ കമ്മ്യൂണിക്കേഷന്‍സ് എന്ന അന്താരാഷ്ട്ര ശാസ്ത്ര ജേണലില്‍ പ്രസിദ്ധീകരിച്ച ഈ റിപ്പോര്‍ട്ട് വഴിതുറന്നിരിക്കുന്നത്. 

 

 

Scientists believe a major geological transformation is slowly taking place in East Africa, where tectonic movements could eventually split the African continent and create a new ocean basin. The phenomenon is linked to the East African Rift, a massive crack system stretching across several African countries.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: റിബേഷിന്റെ മുന്‍കൂര്‍ ജാമ്യഹരജി ഇന്ന് കോടതിയില്‍, പ്രോസിക്യൂഷന്‍ നിലപാട് നിര്‍ണായകം

Kerala
  •  5 days ago
No Image

ഉസ്‌ബെക്കിസ്ഥാനില്‍ മലയാളി വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം; ലാപ്‌ടോപ്പ് കൊണ്ട് തലയ്ക്കടിച്ചു കൊന്ന മലപ്പുറം സ്വദേശിയായ സഹപാഠി പിടിയില്‍

Kerala
  •  5 days ago
No Image

യുഎഇയിൽ ചൂടിനു നേരിയ ആശ്വാസം; തീരപ്രദേശങ്ങളിൽ മൂടൽമഞ്ഞിന് സാധ്യത | UAE Weather updates

uae
  •  5 days ago
No Image

കടല്‍ത്തീരത്ത് ദുരൂഹ ലോഹഗോളങ്ങള്‍; ബഹിരാകാശ അവശിഷ്ടമെന്ന് സംശയം, ജാഗ്രതാ നിര്‍ദേശവുമായി ഓസ്‌ട്രേലിയ

International
  •  5 days ago
No Image

കെ.പി.സി.സി അധ്യക്ഷസ്ഥാനം; നേതാക്കളുമായി ചർച്ചയ്ക്ക് ദീപാദാസ് മുൻഷി

Kerala
  •  5 days ago
No Image

രാജ്യസഭാ സീറ്റ് നഷ്ടഭീതി; ഇടഞ്ഞ് ഇറങ്ങിയവരോട് അടുക്കാൻ സി.പിഎം

Kerala
  •  5 days ago
No Image

ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണവില തകര്‍ന്നു; രാജ്യത്ത് ഇന്ധനവില കുറയാന്‍ സാധ്യത

Kerala
  •  5 days ago
No Image

തസ്തിക നിർണയത്തിൽ ഒരു വിദ്യാർഥി അധികം; മൂന്ന് വർഷത്തിനിടെ 53 അധിക അധ്യാപക തസ്തിക

Kerala
  •  5 days ago
No Image

ഇ 20 ഇന്ധനം; വാഹന ഉടമകളില്‍ 53 ശതമാനത്തിനും അതൃപ്തി; എഥനോള്‍ മൈലേജ് കുറയ്ക്കുന്നതായും പരാതി 

National
  •  5 days ago
No Image

ആസൂത്രണ ബോർഡ് നിയമന ക്രമക്കേട്; ഉത്തരം പറയേണ്ടത് പി.എസ്.സി 

Kerala
  •  5 days ago