HOME
DETAILS

വഖ്ഫ് ഉമീദ് രജിസ്‌ട്രേഷൻ അവസാന തീയതി ഇന്ന്; സമയം നീട്ടിനൽകണമെന്ന് വഖ്ഫ് ബോർഡ് 

  
May 17, 2026 | 2:30 AM

waqf umeed portal last date today

മലപ്പുറം: വഖ്ഫ് ഉമീദ് പോർട്ടൽ രജിസ്‌ട്രേഷൻ ഇന്നവസാനിക്കാനിരിക്കെ ഇതുവരെ രേഖകൾ സമർപ്പിച്ചത് 85 ശതമാനം വഖ്ഫ് സ്ഥാപനങ്ങൾ മാത്രം. രജിസ്റ്റർ ചെയ്ത വഖ്ഫ് സ്വത്തുക്കളുടെ രേഖകൾ സമർപ്പിക്കാൻ മുതവല്ലിമാർക്ക് കേന്ദ്ര സർക്കാർ അനുവദിച്ച സമയമാണ് അവസാനിക്കുന്നത്. പുതിയ സ്ഥാപനങ്ങൾ രജിസ്റ്റർ ചെയ്യുന്നതിന് തടസമുണ്ടാവില്ല.
12000ൽ പരം സ്ഥാപനങ്ങളാണ് സംസ്ഥാന വഖ്ഫ് ബോർഡിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇവയ്ക്ക് കീഴിൽ ലക്ഷത്തിലധികം സ്വത്തുക്കൾ ആകെയുണ്ട്. ഇനിയും രണ്ടായിരത്തോളം സ്ഥാപനങ്ങൾ രേഖകൾ സമർപ്പിക്കാനുണ്ട്. ഇരട്ടിപ്പും മറ്റും ഒഴിവാക്കിയാലും എണ്ണമറ്റ സ്വത്തുക്കൾ ഇനിയും രേഖപ്പെടുത്തിയിട്ടില്ല. സമയപരിധി ഇന്നവസാനിക്കുന്നതോടെ രേഖകൾ സമർപ്പിക്കാൻ സാധിക്കുമോ എന്നറിയാൻ മുതവല്ലിമാർ ഇനി ട്രൈബ്യൂണലിനെ നേരിട്ട് സമീപിക്കേണ്ടി വരും.
രജിസ്റ്റർ ചെയ്ത സ്വത്തിന്റെ വിവരങ്ങൾ, ആധാരങ്ങൾ, രേഖകൾ, സ്വത്തിന്റെ ജിയോ ടാഗ് ചെയ്ത ലൊക്കേഷൻ തുടങ്ങിയവയാണ് പോർട്ടലിൽ സമർപ്പിക്കേണ്ടത്. ഈ വിവരങ്ങൾ ജില്ലാ വഖ്ഫ് ഓഫിസർ പരിശോധിക്കും. കൃത്യമാണെങ്കിൽ സംസ്ഥാന ബോഡിലേക്കയക്കും. അപാകതകളുണ്ടെങ്കിൽ തിരിച്ചയക്കും. വഖ്ഫ് ബോർഡ് അംഗീകാരം നൽകുന്നതോടെ രജിസ്‌ട്രേഷൻ പൂർത്തിയാവും. 
2025ൽ വഖ്ഫ് ഭേദഗതി നിയമം പ്രാബല്യത്തിൽ വന്നതോടെയാണ് രാജ്യത്ത് വഖ്ഫ് ബോർഡിന് കീഴിലുള്ള എല്ലാ സ്ഥാപനങ്ങളും സ്വത്തുക്കളുടെ രേഖകൾ ഉമീദ് പോർട്ടലിൽ സമർപ്പിക്കണമെന്ന് നിർബന്ധമാക്കിയത്. ഭേദഗതി നിയമം നിലവിൽ വന്ന് ആറ് മാസത്തിനുള്ളിൽ സ്വത്തുക്കൾ രജിസ്റ്റർ ചെയ്യണമെന്നായിരുന്നു ചട്ടം. സമയപരിധി കഴിഞ്ഞ ഡിസംബർ ആറിന് അവസാനിച്ചെങ്കിലും 40 ശതമാനത്തിൽ താഴെ സ്വത്തുക്കൾ മാത്രമാണ് അന്ന് രജിസ്റ്റർ ചെയ്തത്. ഇത് ചൂണ്ടിക്കാട്ടി വഖ്ഫ് ബോർഡ് ട്രൈബ്യൂണലിനെ സമീപിച്ചതിനെ തുടർന്ന് അഞ്ച് മാസം സമയം നീട്ടി നൽകുകയായിരുന്നു. 
വഖ്ഫ് ഉമീദ് രജിസ്‌ട്രേഷൻ സമയപരിധി നീട്ടിനൽകാനാവശ്യപ്പെട്ട് സംസ്ഥാന വഖ്ഫ് ബോർഡ്. ഒരു മാസം കൂടി നീട്ടി നൽകണമെന്നാവശ്യപ്പെട്ടാണ് ട്രൈബൂണലിന് കത്ത് നൽകിയത്. 2025 ഡിസംബർ 17ന് രജിസ്‌ട്രേഷൻ അഞ്ച് മാസം നീട്ടി നൽകിയിരുന്നു. ആറ് മാസം വരെ സമയം നീട്ടി നൽകാൻ ട്രൈബ്യൂണലിന് അധികാരമുണ്ട്. ഈ അധികാരമുപയോഗിച്ച് ഒരുമാസം കൂടി നീട്ടി നൽകണമെന്നാണ് ആവശ്യം. ഈ ആവശ്യം നാളെ ട്രൈബ്യൂണൽ പരിഗണിച്ചേക്കും. അതേസമയം ഉമീദ് രജ്‌സ്‌ട്രേഷൻ സമയം നീട്ടി നൽകണമെന്നാവശ്യപ്പെട്ട് കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിനും കത്ത് നൽകിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഘാനന്‍ വെല്ലുവിളി മറികടന്നു; കൊളംബിയ പ്രീക്വാര്‍ട്ടറില്‍

Football
  •  8 days ago
No Image

പത്തനംതിട്ടയില്‍ ഒമ്പതാം ക്ലാസുകാരിയെ സഹപാഠികള്‍ പീഡിപ്പിച്ചു; അഞ്ചുപേര്‍ക്കെതിരെ കേസ് , വിവരം പുറത്തറിഞ്ഞത് സ്‌കൂള്‍ കൗണ്‍സലിങിനിടെ

Kerala
  •  8 days ago
No Image

'പ്രിയദര്‍ശിനി' പദ്ധതി സ്വകാര്യ ബസുകള്‍ക്ക് തിരിച്ചടിയാവുന്നു; തൃശ്ശൂരില്‍ ഇരുനൂറിലധികം സര്‍വീസുകള്‍ മുടങ്ങി

Kerala
  •  8 days ago
No Image

കാബിനറ്റ് പദവികൾക്കായി യു.ഡി.എഫിൽ ചരടുവലി ശക്തം

Kerala
  •  8 days ago
No Image

വസ്ത്രത്തിലും സോക്‌സിലും കാണിക്കപ്പണം ഒളിപ്പിച്ചു; അയോധ്യയിലെ ക്ഷേത്രക്കൊള്ളയുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

National
  •  8 days ago
No Image

കാസര്‍കോട് ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച സംഭവം: മൂന്ന് പേരെ പൊലിസ് അറസ്റ്റ് ചെയ്തു

Kerala
  •  8 days ago
No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്; വ്യാജ കുറ്റം ചുമത്തി എംഎസ്എഫ് നേതാവിനെ രണ്ടുവര്‍ഷം വേട്ടയാടി; നിയമ പോരാട്ടത്തിനൊരുങ്ങി കാസിം

Kerala
  •  8 days ago
No Image

ലഹരിവേട്ട ശക്തം; സംസ്ഥാനത്തെ ജയിലുകളില്‍ തടവുകാരുടെ എണ്ണം കുതിച്ചുയരുന്നു

Kerala
  •  8 days ago
No Image

വിഴിഞ്ഞത്ത് ഇതുവരെ നങ്കൂരമിട്ടത് 1005 കപ്പൽ; 990 എണ്ണവും എം.എസ്.സിയുടേത്

Kerala
  •  8 days ago
No Image

അനിൽ മുഹമ്മദിന്റെ സസ്പെൻഷൻ പിൻവലിച്ചത് ചട്ടം ലംഘിച്ച്; മിണ്ടാട്ടംമുട്ടി കെ.എം.എം.എൽ ചെയർമാൻ  

Kerala
  •  8 days ago