HOME
DETAILS

ആൻഡമാനിൽ കാലവർഷം തുടങ്ങി; കേരളത്തിലും നേരത്തെ എത്തും, ഈ മാസം അവസാനത്തോടെയെന്ന് കാലാവസ്ഥാ വകുപ്പ്

  
May 17, 2026 | 2:38 AM


കണ്ണൂർ: തെക്കുപടിഞ്ഞാറൻ മൺസൂൺ തെക്കുകിഴക്കൻ അറബിക്കടലിന്റെ ചില ഭാഗങ്ങളിലും തെക്കുപടിഞ്ഞാറൻ-തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിലും ആൻഡമാൻ കടലിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും നിക്കോബാർ ദ്വീപുകളിലുടനീളവും ഇന്നലെ കാലവർഷം എത്തിച്ചേർന്നതായി കാലാവസ്ഥ വകുപ്പ് സ്ഥിരീകരിച്ചു. ശ്രീ വിജയപുരം (പോർട്ട് ബ്ലെയർ) ഉൾപ്പെടെയുള്ള ആൻഡമാൻ ദ്വീപുകളുടെ ചില ഭാഗങ്ങളിലും ഇന്നലെ കാലവർഷം എത്തിച്ചേർന്നു. ഇതോടെ കേരളത്തിൽ കാലവർഷം ഉടനെയെത്താൻ സാധ്യത. സാധാരണയായി മെയ് 22 ഓടെ ആണ് ഇന്നലെ എത്തിയ മേഖലകളിൽ കാലവർഷം എത്തുന്നത്. ഇത്തവണ ആറ് ദിവസം നേരത്തെയാണ്. 
മെയ് 22 ന് ഈ മേഖലകളിൽ ആരംഭിച്ച് 10 ദിവസമെടുത്താണ് ജൂൺ ഒന്നിന്  സാധാരണ കേരളത്തിൽ കാലവർഷം എത്തിച്ചേരുക. ആൻഡമാൻ മേഖലയിൽ കാലവർഷം എത്തി  വൈകാതെ അത് കേരളത്തിലെത്തും. 25 വർഷത്തിനുള്ളിൽ ആൻഡമാനിൽ എത്തുന്ന കാലവർഷം ഏകദേശം പൂജ്യം മുതൽ   23 ദിവസത്തെ വ്യത്യാസത്തിലാണ്  കേരളത്തിലെത്തിയിട്ടുള്ളത്. 
2011ൽ ആൻഡമാനിൽ 10 ദിവസം വൈകി (മെയ് 29) എത്തിയെങ്കിലും അതേ ദിവസം തന്നെ കേരളത്തിലും തുടങ്ങി. 2009ൽ ആൻഡമാനിൽ നിന്ന് കേരളത്തിൽ എത്താൻ എടുത്തത് മൂന്ന് ദിവസം. 2018 (നാല് ദിവസം), 2004 (അഞ്ച് ദിവസം). അതേസമയം 2003ൽ മെയ് 16ന് തന്നെ ആൻഡമാനിൽ കാലാവർഷം  എത്തിയെങ്കിലും കേരളത്തിൽ എത്താൻ 23 ദിവസങ്ങൾ എടുത്തു. 
2008, 2016 (21ദിവസം), 2019, 2015 (20 ദിവസം). കഴിഞ്ഞവർഷം മെയ് 13ന് ആൻഡമാനിൽ എത്തി 11 ദിവസത്തിന് ശേഷം കേരളത്തിൽ എത്തി. ഇത്തവണ കേന്ദ്ര കാലാവസ്ഥ വകുപ്പ് മെയ് 26ന് കാലാവർഷം കേരളത്തിൽ എത്തുമെന്നാണ് പ്രവചിച്ചിരിക്കുന്നത്.
ഈ മാസം അവസാനത്തോടെയെന്ന് കാലാവസ്ഥാ വകുപ്പ്
തിരുവനന്തപുരം: ഈ വർഷത്തെ   തെക്കുപടിഞ്ഞാറൻ മൺസൂൺ കേരളത്തിൽ ഈ മാസം അവസാനത്തോടെയെത്താൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.  ഈ മാസം 26 ഓടെ എത്തുമെന്നാണ് വിലയിരുത്തൽ.നാലുദിവസം വരെ മുന്നോട്ടോ പിന്നോട്ടോ വ്യത്യാസമുണ്ടാകാം. 
കാലവർഷം ഇന്നലെയോടെ തെക്കുകിഴക്കൻ അറബിക്കടലിന്റെ ചില ഭാഗങ്ങളിലും, ആൻഡമാൻ ദ്വീപുകളുടെ ചില ഭാഗങ്ങളിലും എത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ അടുത്ത അഞ്ചുദിവസം  കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും പ്രവചനമുണ്ട്. ഇന്ന്  പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്,വയനാട്,കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്നും മുന്നറിയിപ്പുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പതിനഞ്ചോളം പോക്സോ കേസുകളിലെ പ്രതികളായ രണ്ട് മലയാളികൾ നേപ്പാൾ അതിർത്തിയിൽ പിടിയിൽ; വലവിരിച്ച് കേരള പൊലിസ്

crime
  •  14 days ago
No Image

കരിപ്പൂർ പൊലിസ് സ്റ്റേഷനിൽനിന്ന് 10 പവൻ സ്വർണം കാണാതായി; അന്വേഷണം അടുത്തിടെ സ്ഥലംമാറിപ്പോയ സിഐയിലേക്ക്

Kerala
  •  14 days ago
No Image

ഓസ്‌ട്രേലിയയോട് ആറ് വിക്കറ്റിന് തോറ്റു; വനിതാ ടി-20 ലോകകപ്പിൽ നിന്നും ഇന്ത്യ പുറത്തായി

National
  •  14 days ago
No Image

ആലപ്പുഴയിൽ ശിക്കാര ബോട്ടിൽനിന്ന് കായലിൽ വീണ് യുവാവിനെ കാണാതായി; തെരച്ചിൽ തുടരുന്നു

Kerala
  •  14 days ago
No Image

പന്തീരാങ്കാവ് ടോൾ പ്ലാസയിൽ ജീവനക്കാരനെ കാറിടിച്ച് വീഴ്ത്തി വധശ്രമം; വേങ്ങേരി സ്വദേശിക്കെതിരെ കേസ്, കാർ കസ്റ്റഡിയിൽ

Kerala
  •  14 days ago
No Image

ബാസ്‌ബോൾ' വിപ്ലവം നയിച്ച നായകൻ പടിയിറങ്ങുന്നു; ട്രെന്റ് ബ്രിഡ്ജിൽ ബെന്‍ സ്‌റ്റോക്‌സ് കളിയവസാനിപ്പിക്കുന്നു

Cricket
  •  14 days ago
No Image

കോട്ടയത്ത് പാറമടക്കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു

Kerala
  •  14 days ago
No Image

പാലക്കാട് അഞ്ചാം ക്ലാസുകാരിയായ മകളെ ക്രൂരമായി മർദിച്ച പിതാവ് കസ്റ്റഡിയിൽ; ക്രൂരത പുറത്തുകൊണ്ടുവന്നത് അയൽവാസികൾ പകർത്തിയ മൊബൈൽ ദൃശ്യങ്ങൾ

Kerala
  •  14 days ago
No Image

മുഹർറം ഘോഷയാത്രയ്ക്കിടെ വിഷഗുളികകൾ വിതരണം ചെയ്ത് 15,000 പേരെ കൊല്ലാൻ ലക്ഷ്യമിട്ടതിന് അറസ്റ്റിലായ ഫയാസ് പ്രേംജി എക്‌സ് മുസ്‌ലിം

National
  •  14 days ago
No Image

കിഴക്കൻ സഊദിയിൽ സഊദി അരാംകൊ ഹെലികോപ്റ്റർ തകർന്നു വീണു; 14 മരണം

International
  •  14 days ago