HOME
DETAILS

യു.എ.ഇയില്‍ ഈ ആഴ്ച ശക്തമായ പൊടിക്കാറ്റിനും താപനില കുറയാനും സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥാ കേന്ദ്രം  | UAE Weather Alert

  
May 17, 2026 | 3:52 AM

Dusty weather and falling temperatures forecast across UAE

അബൂദബി: യു.എ.ഇയില്‍ ഈ ആഴ്ച ശക്തമായ പൊടിക്കാറ്റിനും താപനിലയില്‍ കുറവിനും സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (എന്‍.സി.എം) അറിയിച്ചു. വരും ദിവസങ്ങളില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ കാറ്റിനും കടല്‍ക്ഷോഭത്തിനും സാധ്യതയുണ്ടെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
ഇന്ന് രാജ്യത്തിന്റെ കിഴക്കന്‍ മേഖലകളില്‍ ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയായിരിക്കും. പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ താപനിലയില്‍ ഗണ്യമായ കുറവുണ്ടാകും. മണിക്കൂറില്‍ 35 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന കാറ്റ് മൂലം മണല്‍ക്കാറ്റിനും കാഴ്ചപരിധി കുറയാനും സാധ്യതയുണ്ട്.
ഇന്ന് അബൂദബിയിലും ഷാര്‍ജയിലും ഉയര്‍ന്ന താപനില 40 ഡിഗ്രി രേഖപ്പെടുത്തുമ്പോള്‍ ദുബൈയില്‍ ഇത് 39 ഡിഗ്രി ആയിരിക്കും. ഉള്‍പ്രദേശങ്ങളില്‍ ചൂട് താരതമ്യേന കൂടുതലായിരിക്കും. അല്‍ ഐനില്‍ 42 ഡിഗ്രിയും ലിവയില്‍ 44 ഡിഗ്രിയും വരെ താപനില ഉയര്‍ന്നേക്കാം. അറേബ്യന്‍ ഗള്‍ഫില്‍ കടല്‍ മധ്യനിലയിലോ ചിലപ്പോള്‍ പ്രക്ഷുബ്ധമോ ആയേക്കാം. ഒമാന്‍ കടലില്‍ സ്ഥിതി ശാന്തമായിരിക്കും.
നാളെയും പൊടിക്കാറ്റ് തുടരുമെന്നാണ് പ്രവചനം. താപനില വീണ്ടും കുറയാനും ചില പ്രദേശങ്ങളില്‍ വടക്കുപടിഞ്ഞാറന്‍ കാറ്റിന്റെ വേഗത മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെയാകാനും സാധ്യതയുണ്ട്. ചൊവ്വാഴ്ചയോടെ കാലാവസ്ഥയില്‍ നേരിയ പുരോഗതിയുണ്ടാകുകയും താപനില പടിപടിയായി ഉയരുകയും ചെയ്യും. എന്നാല്‍ ബുധനാഴ്ചയോടെ വീണ്ടും താപനില കുറയുകയും ശക്തമായ കാറ്റും പൊടിയും തിരിച്ചെത്തുകയും ചെയ്യുമെന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി.

Summary: Dusty conditions, lower temperatures and active winds are expected across parts of the UAE on Sunday, with forecasters warning of blowing dust and rough sea conditions continuing into the coming days. UAE National Center of Meteorology said weather will be dusty at times, with clouds expected over eastern areas and a noticeable drop in temperatures across western regions of the country.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയുടെ ആകാശത്ത് വിസ്മയമായി ഭീമൻ സൂര്യകളങ്കങ്ങൾ; ചിത്രങ്ങൾ പകർത്തി എമിറേറ്റ്സ് ജ്യോതിശാസ്ത്ര സൊസൈറ്റി

uae
  •  8 days ago
No Image

ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യും; മോഹന്‍ലാല്‍ ഡി.എഫ്.ഒയ്ക്ക് നല്‍കിയ അപേക്ഷ വൈല്‍ഡ് ലൈഫ് വാര്‍ഡന് കൈമാറി

Kerala
  •  8 days ago
No Image

കോതമംഗലം കീരംപാറയില്‍ ജനവാസ മേഖലയില്‍ കാട്ടാനയിറങ്ങി; വീടിന്റെ മേല്‍ക്കൂര തകര്‍ത്തു

Kerala
  •  8 days ago
No Image

പ്ലാസ്റ്റിക് മാലിന്യമില്ലാത്ത പരിസ്ഥിതിക്കായി കൈകോര്‍ക്കാം; വക്ര ബീച്ചില്‍ വിപുലമായ ശുചീകരണ പ്രവര്‍ത്തനവുമായി ഖത്തര്‍ മുനിസിപ്പാലിറ്റി മന്ത്രാലയം

qatar
  •  8 days ago
No Image

ഗതാഗത വകുപ്പിന്റെ 100 ദിന കർമപദ്ധതി; സ്ത്രീകൾക്കായി 'കെഎസ്ആർടിസി പിങ്ക് ബസുകൾ' ഉടൻ സർവീസ് ആരംഭിക്കുന്നു

Kerala
  •  8 days ago
No Image

സുഗതന് ജാമ്യമില്ല; ജാമ്യാപേക്ഷകള്‍ തള്ളി നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതി

Kerala
  •  8 days ago
No Image

റെയില്‍വേ സ്റ്റേഷന് സമീപത്ത് നിന്ന് ഒരു മാസം പ്രായമായ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമം; അഞ്ചുപേര്‍ പിടിയില്‍

National
  •  8 days ago
No Image

ജബൽ അലി റോഡിൽ ബസുകൾ കൂട്ടിയിടിച്ച് 25 പേർക്ക് പരുക്ക്; കർശന മുന്നറിയിപ്പുമായി ദുബൈ പൊലിസ്

uae
  •  8 days ago
No Image

ഇനി പതിനാറിൻ്റെ കളി- ലോകകപ്പ് പ്രീക്വാർട്ടർ പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കം

Football
  •  8 days ago
No Image

വല്ലിപ്പക്കൊപ്പം പ്രാര്‍ഥനകള്‍ ഏറ്റുവാങ്ങി കുഞ്ഞുമോളും; ഖാംനഈക്കൊപ്പം ചെറുമകളുടെ മയ്യിത്തും, കാണുന്നവരില്‍ നോവുണര്‍ത്തി പാല്‍മണം മാറാത്ത കുരുന്നിന്റെ ചിത്രം

International
  •  8 days ago