HOME
DETAILS

ബറാക്ക ആണവനിലയത്തിന് സമീപം ഡ്രോൺ ആക്രമണം; ജനറേറ്ററിന് തീപിടിച്ചു, പ്ലാന്റ് പൂർണ്ണമായും സുരക്ഷിതമെന്ന് അബുദബി സർക്കാർ

  
May 17, 2026 | 10:59 AM

barakah nuclear plant area reports drone incident generator fire contained abu dhabi confirms full safety

അബുദബി: അൽ ദഫ്ര മേഖലയിലുള്ള ബറാക്ക ആണവനിലയത്തിന് സമീപം ഡ്രോൺ ആക്രമണത്തെ തുടർന്ന് തീപിടുത്തമുണ്ടായതായി അബുദബി സർക്കാർ. ആണവനിലയത്തിന്റെ ഉൾവശത്തുള്ള വൈദ്യുത ജനറേറ്ററിനാണ് തീപിടിച്ചത്. സംഭവത്തെ തുടർന്ന് സ്ഥലത്ത് അടിയന്തര സുരക്ഷാ നടപടികൾ സ്വീകരിച്ചതായും നിലവിൽ സ്ഥിതിഗതികൾ പൂർണ്ണ നിയന്ത്രണത്തിലാണെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

ആക്രമണത്തിൽ ആർക്കും പരുക്കേറ്റിട്ടില്ല. പ്ലാന്റിന്റെ സുരക്ഷയെയോ ഇവിടുത്തെ റേഡിയോളജിക്കൽ സുരക്ഷാ മാനദണ്ഡങ്ങളെയോ ഈ സംഭവം ഒരു തരത്തിലും ബാധിച്ചിട്ടില്ലെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ജനറേറ്ററിന് തീപിടിച്ച ഉടൻ തന്നെ സുരക്ഷാ വിഭാഗം ഇടപെട്ട് മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

രാജ്യത്തെ ആണവ കാര്യങ്ങൾ നിയന്ത്രിക്കുന്ന ഫെഡറൽ അതോറിറ്റി ഫോർ ന്യൂക്ലിയർ റെഗുലേഷൻ (FANR) പ്ലാന്റിന്റെ സുരക്ഷ ഉറപ്പാക്കിക്കൊണ്ട് രംഗത്തെത്തിയിട്ടുണ്ട്. ആണവനിലയത്തിന്റെ സുരക്ഷയെയോ അതിന്റെ പ്രധാന പ്രവർത്തന സംവിധാനങ്ങളെയോ ഈ അപകടം ബാധിച്ചിട്ടില്ലെന്ന് അവർ വ്യക്തമാക്കി. നിലയത്തിലെ എല്ലാ യൂണിറ്റുകളും യാതൊരു തടസ്സവുമില്ലാതെ സാധാരണ നിലയിൽ തന്നെയാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്.

സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്ന മുറയ്ക്ക് പൊതുജനങ്ങളെ അറിയിക്കുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, ഇത്തരം അടിയന്തര സാഹചര്യങ്ങളിൽ സോഷ്യൽ മീഡിയ വഴിയും മറ്റും വ്യാജവാർത്തകളും കിംവദന്തികളും പ്രചരിപ്പിക്കരുതെന്ന് ഉദ്യോഗസ്ഥർ കർശന നിർദ്ദേശം നൽകി.

ഔദ്യോഗികമായി സ്ഥിരീകരിച്ച വാർത്താ സ്രോതസ്സുകളെ മാത്രം പൊതുജനങ്ങൾ ആശ്രയിക്കണമെന്നും അനാവശ്യ ഭീതി പരത്തുന്ന റിപ്പോർട്ടുകൾ തള്ളിക്കളയണമെന്നും അബുദബി ഭരണകൂടം അഭ്യർത്ഥിച്ചു. നിലവിൽ ആശങ്കപ്പെടേണ്ട യാതൊരു സാഹചര്യവുമില്ലെന്നും സുരക്ഷാ സജ്ജീകരണങ്ങൾ ശക്തമാണെന്നും അധികൃതർ കൂട്ടിച്ചേർത്തു.

drone activity reported near barakah nuclear power plant in abu dhabi triggered a generator fire, authorities said. officials confirmed the plant remains fully secure, operations unaffected, and emergency teams quickly brought the situation under control.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മനുഷ്യക്കടത്ത് തടയാൻ യുഎഇ; അബുദബിയിൽ പ്രത്യേക കോടതി സ്ഥാപിച്ച് വൈസ് പ്രസിഡന്റിന്റെ ഉത്തരവ്

uae
  •  5 days ago
No Image

അതിതീവ്രമഴ; വയനാടും, കോഴിക്കോടും റെഡ് അലേര്‍ട്ട്; ജാഗ്രതാ നിര്‍ദേശം

Kerala
  •  5 days ago
No Image

മേപ്പാടിയിലേത് 'മനുഷ്യനിര്‍മിത ദുരന്തം', നിര്‍മാണ കമ്പനിക്കെതിരേ മന്ത്രി ടി. സിദ്ദിഖ്

Kerala
  •  5 days ago
No Image

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: സി.പി.എം പ്രവര്‍ത്തകര്‍ക്ക് ജാമ്യമില്ല

Kerala
  •  6 days ago
No Image

കുവൈത്തിലെ ഇന്ത്യന്‍ എംബസിയില്‍ അടിയന്തര സേവനങ്ങള്‍ മാത്രം; ജൂലൈ 9 വരെ സാധാരണ കോണ്‍സുലര്‍ സേവനങ്ങള്‍ക്ക് നിയന്ത്രണം

Kuwait
  •  6 days ago
No Image

പസഫിക് സമുദ്രത്തില്‍ ദീര്‍ഘദൂര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ച് ചൈന; ലക്ഷ്യം അമേരിക്ക?; സഖ്യകക്ഷികളും ആശങ്കയില്‍ 

International
  •  6 days ago
No Image

ഫുജൈറ സര്‍ക്കാരുമായി 10 വര്‍ഷത്തെ ഇന്ധന വിതരണ കരാറില്‍ ഇത്തിഹാദ് എനര്‍ജി; 350 മില്യണ്‍ ഡോളറിന്റെ റിഫൈനറി പദ്ധതിക്ക് അതിവേഗം

uae
  •  6 days ago
No Image

തുരങ്കപാത മണ്ണിടിച്ചില്‍: രണ്ട് മരണം

Kerala
  •  6 days ago
No Image

ആദ്യ സ്മാര്‍ട്ട് മസ്ജിദ് തുറന്ന് ഖത്തര്‍; പൂര്‍ണമായും സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കും

qatar
  •  6 days ago
No Image

ഇന്‍ഷുറന്‍സ് ഉണ്ടായിട്ടും പൊലിസ് ജീപ്പിന് എംവിഐയുടെ വക 4000 രൂപ പിഴ; രേഖ പുറത്തുവിട്ട് പൊലിസ്, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കെതിരെ പരാതിക്ക് നീക്കം

Kerala
  •  6 days ago