HOME
DETAILS

ടീം വിഡിഎസ്: രമേശ് ചെന്നിത്തലയും കെ.മുരളീധരനും മന്ത്രിസഭയില്‍, 21 മന്ത്രിമാര്‍ നാളെ സത്യപ്രതിജ്ഞ ചെയ്യും

  
May 17, 2026 | 12:58 PM

Team VDS Ramesh Chennithala and K Muraleedharan in the cabinet 21 ministers will be sworn in tomorrow-new

തിരുവനന്തപുരം:  വി.ഡി.സതീശന്‍ മന്ത്രിസഭയിലേക്കുള്ള മന്ത്രിമാരുടെ പേരുകള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ച് നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന്‍. 21 മന്ത്രിമാര്‍ നാളെ സത്യപ്രതിജ്ഞ ചെയ്യും. മുസ് ലിം ലീഗില്‍ നിന്ന് അഞ്ച് മന്ത്രിമാര്‍ സഭയിലുണ്ട്. അതേസമയം മന്ത്രിമാരുടെ വകുപ്പുകള്‍ പ്രഖ്യാപിച്ചിട്ടില്ല. 

ഇവര്‍ മന്ത്രിമാര്‍

  1. വി.ഡി സതീശന്‍ (മുഖ്യമന്ത്രി)
  2. രമേശ് ചെന്നിത്തല
  3. പി.കെ കുഞ്ഞാലിക്കുട്ടി
  4. സണ്ണി ജോസഫ്
  5. ബിന്ദു കൃഷ്ണ
  6. പി.സി വിഷ്ണുനാഥ്
  7. ടി.സിദ്ദീഖ്
  8. എ.പി അനില്‍ കുമാര്‍
  9. കെ.മുരളീധരന്‍
  10. ഒ.ജെ ജനീഷ
  11. എം.ലിജു
  12. ഷിബു ബേബി ജോണ്‍
  13. കെ.എം ഷാജി
  14. അനൂപ് ജേക്കബ്
  15. സി.പി ജോണ്‍
  16. മോന്‍സ് ജോസഫ്
  17. റോജി എം ജോണ്‍
  18. കെ.എ തുളസി
  19. പി.കെ ബഷീര്‍
  20. വി.ഇ അബ്ദുല്‍ ഗഫൂര്‍
  21. എന്‍.ഷംസുദ്ദീന്‍

സ്പീക്കര്‍: തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

ഡെപ്യൂട്ടി സ്പീക്കര്‍: ഷാനിമോള്‍ ഉസ്മാന്‍ 

അതേസമയം നാളെ നടക്കാനിരിക്കുന്ന സത്യപ്രതിജ്ഞ ചടങ്ങിന് മുന്നോടിയായി ചില നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ച് ലോക്ഭവന്‍. സത്യപ്രതിജ്ഞ ചടങ്ങ് വേദിയില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും ചീഫ് സെക്രട്ടറിമാരും മാത്രമേ പാടുള്ളൂവെന്ന് ലോക്ഭവന്‍ നിര്‍ദേശിച്ചു. ലോക്‌സഭ പ്രതിപക്ഷ നേതാവും ക്ഷണിക്കപ്പെട്ട മുഖ്യമന്ത്രിമാരുമുണ്ടെന്ന് പ്രോട്ടോകോള്‍ വിഭാഗം ഗവര്‍ണറെ അറിയിച്ചിരുന്നു. വേദിയില്‍ മറ്റുള്ളവര്‍ പാടില്ലെന്ന് ലോക്ഭവന്‍ നിര്‍ദ്ദേശം നല്‍കി. തമിഴ്‌നാട്ടിലും എതിര്‍പ്പ് അറിയിച്ചുവെങ്കിലും വിജയിയുടെ സത്യപ്രതിജഞ ചടങ്ങില്‍ രാഹുല്‍ ഗാന്ധി പങ്കെടുത്തു. വേദിയില്‍ ആരൊക്കെ വേണമെന്ന് തീരുമാനിക്കേണ്ടത് ഗവര്‍ണറാണെന്ന് പൊതുഭരണവകുപ്പ് അറിയിച്ചു.

നാളത്തെ ചടങ്ങിനായുള്ള സ്‌റ്റേഡിയത്തിലെ ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലാണ്. രാവിലെ 10നാണ് സത്യപ്രതിജ്ഞാ ചടങ്ങ്. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന വിപുലമായ ചടങ്ങിന്റെ ഒരുക്കങ്ങള്‍ അന്തിമഘട്ടത്തിലാണ്. കനത്ത സുരക്ഷാ വലയത്തിലായിരിക്കും ഇക്കുറി സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടക്കുക. വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍, കോണ്‍ഗ്രസ് ദേശീയ നേതാക്കള്‍, സാംസ്‌കാരികസിനിമാ രംഗത്തെ പ്രമുഖര്‍ എന്നിവരടക്കം വന്‍ ജനാവലിയാണ് ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ എത്തുക. ഇതിനായി വിശാലമായ പന്തലും വിപുലമായ സ്റ്റേജ് ക്രമീകരണങ്ങളുമാണ് സ്റ്റേഡിയത്തില്‍ പൂര്‍ത്തിയായി വരുന്നത്. മഴ പെയ്യുമെന്ന് കാലാവസ്ഥാ പ്രവചനമുള്ളതിനാല്‍ ആ നിലയിലുള്ള ഒരുക്കങ്ങളും നടത്തുന്നുണ്ട്.

പത്തുവര്‍ഷം ഭരണത്തിന് പുറത്തായിരുന്ന ശേഷം വമ്പന്‍ തിരിച്ചുവരവ് നടത്തിയ യു.ഡി.എഫ് സത്യപ്രതിജ്ഞ ആഘോഷത്തിലാക്കാനുള്ള തീരുമാനത്തിലാണ് പ്രവര്‍ത്തകര്‍. പതിനായിരത്തിലധികം പേര്‍ക്ക് ഇരുന്ന് ചടങ്ങ് വീക്ഷിക്കാന്‍ കഴിയുന്ന തരത്തിലാണ് ക്രമീകരണങ്ങള്‍ ഒരുക്കുന്നത്.

രണ്ടുലക്ഷത്തോളം പേര്‍ സത്യപ്രതിജ്ഞയ്ക്കായി തലസ്ഥാനത്തേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആ നിലയിലുള്ള ഒരുക്കങ്ങളാണ് പൊലിസും നടത്തുന്നത്. പന്തലിന്റെ വശങ്ങളില്‍ വീഡിയോ വാള്‍ ഒരുക്കുന്നതിനൊപ്പം സത്യപ്രതിജ്ഞ കാണുന്നതിനായി നിശാഗന്ധി ഉള്‍പ്പെടെ നഗരത്തിന്റെ വിവിധയിടങ്ങളില്‍ വലിയ സ്‌ക്രീനുകളും സ്ഥാപിക്കും. പായസ, ലഡു വിതരണത്തിനുമുള്ള ഒരുക്കങ്ങളും പ്രവര്‍ത്തകര്‍ക്കിടയില്‍ സജീവമാണ്.സത്യപ്രതിജ്ഞാ ചടങ്ങ് സുഗമമായി നടത്തുന്നതിനായി തിരുവനന്തപുരം സിറ്റി പൊലിസിന്റെ നേതൃത്വത്തില്‍ കര്‍ശനമായ സുരക്ഷാ സജ്ജീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്.

പൊതുഭരണ വകുപ്പിലെ പ്രോട്ടോക്കോള്‍ വിഭാഗത്തിന്റെ നേതൃത്വത്തിലാണ് ഒരുക്കങ്ങള്‍ നടക്കുന്നത്. ദക്ഷിണ മേഖലാ ഐ.ജി ജി. സ്പര്‍ജ്ജന്‍കുമാറിന്റെ നേതൃത്വത്തില്‍ 4,500 പൊലിസുകാരെ സുരക്ഷയ്ക്ക് നിയോഗിക്കും.

സിറ്റി പൊലിസ് കമ്മിഷണറുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ ആയിരത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥരെ സെന്‍ട്രല്‍ സ്റ്റേഡിയത്തിലും പരിസരത്തുമായി വിന്യസിക്കും. പാസ് മുഖേനയായിരിക്കും സത്യപ്രതിജ്ഞാ ചടങ്ങിലേക്കുള്ള പ്രവേശനം. വി.വി.ഐ.പികള്‍ക്കും ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കും പുറമെ പൊതുജനങ്ങള്‍ക്കും പ്രത്യേക ഗാലറികളിലൂടെ പ്രവേശനം അനുവദിക്കും. എന്നാല്‍ കര്‍ശനമായ സുരക്ഷാ പരിശോധനകള്‍ക്ക് ശേഷമേ ആരെയും സ്റ്റേഡിയത്തിനുള്ളിലേക്ക് കടത്തിവിടുകയുള്ളൂ.

സത്യപ്രതിജ്ഞാ ചടങ്ങിന് തമിഴ്‌നാട് മുഖ്യമന്ത്രിയും തമിഴക വെട്രി കഴകംഅധ്യക്ഷനുമായ വിജയ് എത്തിയേക്കും. തമിഴ്‌നാട്ടില്‍ അധികാരമേറ്റ ശേഷമുള്ള വിജയിയുടെ ഈ കേരള സന്ദര്‍ശനം രാഷ്ട്രീയ കേന്ദ്രങ്ങളിലും ഏറെ കൗതുകത്തോടെയാണ് വീക്ഷിക്കപ്പെടുന്നത്. വിജയിയുടെ വരവ് പ്രമാണിച്ച് ആരാധകരുടെയും പൊതുജനങ്ങളുടെയും വന്‍ തിരക്ക് പ്രതീക്ഷിക്കുന്നതിനാല്‍ സ്റ്റേഡിയത്തിന്റെ പരിസരത്ത് പ്രത്യേക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പി.എസ്.സി ക്രമക്കേട്: ഉദ്യോഗാർഥികളുടെ നിർണായക മൊഴി പുറത്ത്; ക്രൈംബ്രാഞ്ച് നാളെ രേഖകൾ തേടും

Kerala
  •  a day ago
No Image

തെരഞ്ഞെടുപ്പ് സ്ഥലംമാറ്റം: തിരികെ നിയമനം വൈകുന്നു; പൊലിസിൽ അതൃപ്തി

Kerala
  •  a day ago
No Image

പ്രകൃതിയും പാരമ്പര്യവും കൈകോര്‍ക്കുന്ന ബഹ; ഗ്രാമീണ ടൂറിസത്തിന്റെ പുതിയ മുഖമായി സഊദിയിലെ മലനാട്

Saudi-arabia
  •  a day ago
No Image

നിലപാട് മാറ്റാതെ ചർച്ചക്കില്ല; അമേരിക്കയുടേത് നഗ്നമായ കരാർ ലംഘനമെന്ന് ഇറാൻ വിദേശകാര്യമന്ത്രി

International
  •  a day ago
No Image

ഇന്ത്യയ്‌ക്കെതിരെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ടി20 സ്കോർ; റൺമല തീർത്ത് ഇംഗ്ലണ്ട്, ടീം ഇന്ത്യക്ക് വൻ നാണക്കേട്

Cricket
  •  a day ago
No Image

യുഎസിൽ ഇന്ത്യൻ വംശജയായ ഗൂഗിൾ എൻജിനീയറെ ഭർത്താവ് വെടിവച്ചുകൊലപ്പെടുത്തി; മകന് പരുക്ക്

International
  •  a day ago
No Image

മുൻ ബ്രിട്ടീഷ് മന്ത്രിയുടെ കൊലപാതകം: അന്വേഷണത്തിൽ നിർണായക വഴിത്തിരിവ്; പ്രതിക്കായി വലവീശി പൊലിസ്

International
  •  a day ago
No Image

സഹോദരന്റെ മരണവിവരമറിഞ്ഞ് വീട്ടിലെത്തിയ സഹോദരി കുഴഞ്ഞുവീണു മരിച്ചു

Kerala
  •  a day ago
No Image

കോഹ്‌ലിയെ വീഴ്ത്തി ബട്‌ലർ; അന്താരാഷ്ട്ര ടി20യിൽ ചരിത്രനേട്ടത്തിൽ

Cricket
  •  a day ago
No Image

ചരിത്രത്തിലെ ആദ്യ താരം; ലോർഡ്‌സിൽ അപൂർവ്വ നേട്ടവുമായി ഇന്ത്യൻ പേസർ ക്രാന്തി ഗൗഡ്

Cricket
  •  a day ago