HOME
DETAILS

നഫീസത്ത് ബീവിയുടെ പിൻഗാമിയായി ഷാനിമോൾ ഉസ്മാൻ

  
Web Desk
May 18, 2026 | 1:55 AM

shanimol usman becomes deputy speaker recreating a historic milestone

ആലപ്പുഴ: അരൂർ നിയോജക മണ്ഡലത്തിൽ  പൊരുതി ജയിച്ചാണ് ഷാനിമോൾ ഉസ്മാൻ   ഡെ.സ്പീക്കർ പദവിയിലേക്ക് എത്തുന്നത്. 1960ലെ തെരഞ്ഞെടുപ്പിൽ ആലപ്പുഴ മണ്ഡലത്തിൽ നിന്ന് ജയിച്ചെത്തി ഡെപ്യൂട്ടി സ്പീക്കറായ  നഫീസത്ത് ബീവിയുടെ പിൻഗാമിയായാണ് ഒരു മുസ് ലിം വനിത വീണ്ടും ഈ പദവിയിലെത്തുന്നതെന്ന പ്രത്യേകതയുമുണ്ട്. 1960 മാർച്ച് 10 മുതൽ 1964 സെപ്റ്റംബർ 10 വരെ കേരള നിയമസഭയിൽ ഡെ.സ്പീക്കറായിരുന്നു എ. നഫീസത്ത് ബീവി. 

ആവർത്തിച്ചുള്ള പരാജയങ്ങളിൽനിന്ന് കരുത്തുനേടിയാണ് ഇത്തവണ 9324 വോട്ടുകൾക്ക് ഷാനിമോൾ ജയിച്ചത്. നാലുതവണ പരാജയപ്പെട്ടു. ഉപതെരഞ്ഞെടുപ്പിൽ 2019ൽ അരൂരിൽ നിന്ന് വിജയിച്ചു. 2006ൽ പെരുമ്പാവൂരിലും 2016ൽ ഒറ്റപ്പാലത്തും മത്സരിച്ചെങ്കിലും ഷാനിമോൾ പരാജയപ്പെടുകയായിരുന്നു. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ആലപ്പുഴയിലും ഷാനിമോൾ തോറ്റു. 2006ൽ സി.പി.എമ്മിലെ സാജു പോളിനോടും 2016ൽ സി.പി.എമ്മിലെ പി. ഉണ്ണിയോടും 2021ൽ അരൂരിൽ ദലീമയോടുമാണ് ഷാനിമോൾ പരാജയപ്പെട്ടത്.

കേരളത്തിൽ നിന്ന് എ.ഐ.സി.സി സെക്രട്ടറിയായ ആദ്യ വനിതയാണ് ഷാനിമോൾ ഉസ്മാൻ. ആലപ്പുഴ തകഴി കുന്നുമ്മ വലിയപുരയ്ക്കൽ ഇബ്രാഹിം കുഞ്ഞിന്റെ മകളാണ്. ആലപ്പുഴ എസ്.ഡി കോളജിൽ പ്രീഡിഗ്രിക്ക് പഠിക്കുമ്പോൾ കെ.എസ്.യുവിലൂടെ രാഷ്ട്രീയരംഗത്ത് പ്രവേശിച്ചു.

ബിരുദാനന്തരബിരുദ പഠനത്തിന് തിരുവനന്തപുരം ലയോള കോളജിലും നിയമപഠനത്തിന് തിരുവനന്തപുരം ലോ അക്കാദമിയിലും പഠിക്കുമ്പോൾ വിദ്യാർഥി രാഷ്ട്രീയത്തിൽ സജീവമായി. തിരുവനന്തപുരം ലൊയോള കോളജിൽ നിന്ന് സോഷ്യോളജിയിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷമാണ് എൽ.എൽ.ബി പാസായത്. പിന്നീട് അമ്പലപ്പുഴ കോടതിയിൽ പ്രാക്റ്റീസ് ആരംഭിച്ചു. ഭർത്താവ്: എ. മുഹമ്മദ് ഉസ്മാൻ. മക്കൾ: ആസിയ തമീം ഉസ്മാൻ, അഡ്വ. അലിഫ് സത്താർ ഉസ്മാൻ. 

After a hard-fought victory in the Aroor constituency, Shanimol Usman has risen to the post of Deputy Speaker in the Kerala Assembly. Her appointment carries historic significance, as she becomes the first Muslim woman to hold the position since A. Nafeesath Beevi, who served as Deputy Speaker from March 10, 1960 to September 10, 1964 after winning from the Alappuzha constituency.

 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളത്തില്‍ അഞ്ച് ദിവസം ശക്തമായ മഴ; മൂന്ന് വടക്കന്‍ ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്

Kerala
  •  3 days ago
No Image

കീഴാറ്റൂര്‍ വയല്‍ക്കിളി സമരം: സുരേഷ് കീഴാറ്റൂര്‍ ഉള്‍പ്പെടെ 28 പ്രതികളെയും കോടതി വെറുതെ വിട്ടു

Kerala
  •  3 days ago
No Image

പിണറായിയുടെ യാത്ര മുടങ്ങിയ സംഭവം: കേരള ഹൗസ് പ്രോട്ടോക്കോള്‍ ഓഫിസര്‍ക്ക് സസ്‌പെന്‍ഷന്‍

Kerala
  •  4 days ago
No Image

'ഭൂപടത്തിൽ ബോസ്നിയ എവിടെയെന്ന് അറിയില്ല, അറിയേണ്ടതുമില്ല'; തത്സമയ ചർച്ചയിൽ വംശീയ അധിക്ഷേപം, ഒടുവിൽ മാപ്പപേക്ഷിച്ച് യുഎസ് മാധ്യമപ്രവർത്തക

Football
  •  4 days ago
No Image

ഊരാളുങ്കലിന് ക്രമവിരുദ്ധമായി ഒന്നും നല്‍കിയിട്ടില്ല; അവരുടേത് നിലവാരമുള്ള പ്രവൃത്തി; പിന്തുണച്ച് സര്‍ക്കാര്‍

Kerala
  •  4 days ago
No Image

ഗ്രൂപ്പ് ഘട്ടത്തിൽ പുലികളായാൽ കിരീടം കിട്ടില്ലേ? അർജന്റീനയെയും ഫ്രാൻസിനെയും ഭയപ്പെടുത്തുന്ന ലോകകപ്പ് ചരിത്രം!

Football
  •  4 days ago
No Image

പ്ലസ് വണ്‍ മലബാര്‍ മേഖലക്ക് അധിക ബാച്ചുകള്‍; ആവശ്യാനുസരണം താല്‍ക്കാലിക ബാച്ചുകള്‍ അനുവദിക്കുന്നതും പരിഗണനയിലെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

Kerala
  •  4 days ago
No Image

കുണ്ടന്നൂരില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ട്വിസ്റ്റ്, സംഭവം പൊലിസില്‍ അറിയിച്ചത് യുവതിയുടെ സുഹൃത്ത്, അമ്മ അറസ്റ്റില്‍

Kerala
  •  4 days ago
No Image

തൃശൂരില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിനി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് വീണു മരിച്ച നിലയില്‍

Kerala
  •  4 days ago
No Image

'കഴിവില്ലാത്തവർ നേതൃത്വത്തിൽ'; ദക്ഷിണ കൊറിയൻ കോച്ച് ഹോങ് മ്യുങ്-ബോ രാജിവെച്ചു, അന്വേഷണത്തിന് ഉത്തരവിട്ട് ദക്ഷിണ കൊറിയൻ പ്രസിഡന്റ്

Football
  •  4 days ago