HOME
DETAILS

ദേവസ്വം ബോര്‍ഡില്‍ സുതാര്യത ഉറപ്പാക്കുമെന്ന് കെ. മുരളീധരന്‍; സത്യപ്രതിജ്ഞയ്ക്ക് മുമ്പ് പഴവങ്ങാടിയില്‍ പ്രാര്‍ഥന

  
May 18, 2026 | 3:01 AM

K muraleedharan pledges transparency in devaswom board ahead of swearing-In

 


തിരുവനന്തപുരം: ദേവസ്വം ബോര്‍ഡിനെ കൂടുതല്‍ സുതാര്യവും അഴിമതിയില്ലാത്ത സംവിധാനവുമായി മാറ്റാന്‍ ശ്രമിക്കുമെന്ന് നിയുക്ത മന്ത്രി കെ. മുരളീധരന്‍. എല്ലാ വിഭാഗങ്ങളുടെയും പിന്തുണയോടെ മുന്നോട്ട് പോകുമെന്നും ഉദ്യോഗസ്ഥരുടെ സഹകരണം ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സത്യപ്രതിജ്ഞയ്ക്ക് മുമ്പായി പഴവങ്ങാടി ഗണപതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷമാണ് പ്രതികരണം.

ആദ്യഘട്ടത്തില്‍ വൈദ്യുതി വകുപ്പ് മാത്രം ലഭിച്ചതിനെതിരെ കെ. മുരളീധരന്‍ അതൃപ്തി പ്രകടിപ്പിച്ചതായി റിപോര്‍ട്ടുകളുണ്ടായിരുന്നു. വൈദ്യുതി വകുപ്പ് മാത്രം നല്‍കിയാല്‍ ചുമതല ഏറ്റെടുക്കില്ലെന്ന നിലപാട് അദ്ദേഹം നേതൃത്വത്തെ അറിയിച്ചതോടെയാണ് പിന്നീട് ആരോഗ്യവും ദേവസ്വവും വകുപ്പുകള്‍ നല്‍കാന്‍ തീരുമാനമായത്.

മന്ത്രിസഭയില്‍ ഇടം ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് നിയുക്ത മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു. വകുപ്പുകള്‍ സംബന്ധിച്ച അന്തിമ തീരുമാനം മുഖ്യമന്ത്രി എടുക്കുമെന്നും ഏത് ചുമതല ലഭിച്ചാലും ഫലപ്രദമായി പ്രവര്‍ത്തിക്കാനാകുമെന്ന ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, സണ്ണി ജോസഫും പാളയത്തെ പള്ളിയിലെത്തി പ്രാര്‍ഥനയില്‍ പങ്കെടുത്തു. യുഡിഎഫ് ഒരുമിച്ചാണ് മുന്നോട്ടുപോകുന്നതെന്നും പുതിയ മന്ത്രിസഭ മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. പുനഃസംഘടനയെ ചുറ്റിപ്പറ്റിയ പരാതികള്‍ക്ക് പരിഹാരം കാണാനാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

 

K Muraleedharan said the Devaswom Board would be made more transparent and corruption-free, while UDF leaders expressed confidence in the new cabinet ahead of the swearing-in ceremony.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മധ്യപ്രദേശ് രാജ്യസഭാ തെരഞ്ഞെടുപ്പ്: കോൺഗ്രസ് സ്ഥാനാർഥിയുടെ പത്രിക തള്ളിയ കേസിൽ സുപ്രിം കോടതി ഇന്ന് വിധി പ്രഖ്യാപിക്കും

National
  •  21 days ago
No Image

ഇറാനുമായി ഉടൻ സമാധാന കരാറിലെത്തുമെന്ന് ട്രംപ്; 'വെറും ഊഹാപോഹമെന്ന്' തള്ളി ഇറാൻ

International
  •  21 days ago
No Image

തിരുവനന്തപുരം സ്വദേശിനി ഖത്തറിൽ ഹൃദയാഘാതം മൂലം അന്തരിച്ചു

qatar
  •  21 days ago
No Image

കോഴിക്കോട് നിപ ആശങ്കയിൽ: വെന്റിലേറ്ററിലുള്ള 43കാരന്റെ നില അതീവ ഗുരുതരം; സമ്പർക്കപ്പട്ടിക വിപുലീകരിക്കുന്നു

Kerala
  •  21 days ago
No Image

മാസപ്പടി കേസ്: വീണ വിജയന് ഇ.ഡി ഇന്ന് വീണ്ടും സമൻസ് അയക്കും; ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി ഇന്ന് ഹാജരാകില്ല

Kerala
  •  21 days ago
No Image

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; രണ്ടിടത്ത് ഓറഞ്ച് അലർട്ട്, ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

Kerala
  •  21 days ago
No Image

2026-ലെ യുഎൻ ക്രൈം കോൺഗ്രസിന് ആതിഥേയത്വം വഹിക്കാൻ യുഎഇ ഒരുങ്ങുന്നു

uae
  •  21 days ago
No Image

പാറശ്ശാലയിൽ വീടിനോട് ചേർന്നുള്ള പാറ അടർന്നുവീണ് വീട്ടമ്മയ്ക്ക് പരുക്ക്; ഫയർഫോഴ്സ് എത്തി രക്ഷപ്പെടുത്തി

Kerala
  •  21 days ago
No Image

മെക്‌സിക്കന്‍ വേവ്

Football
  •  21 days ago
No Image

2026 ലോകകപ്പ് ചരിത്രത്തിലെ ആദ്യ ഗോൾ മെക്‌സിക്കോയ്ക്ക്

Football
  •  21 days ago