HOME
DETAILS

അമ്മ കാന്റീനുകൾ നവീകരിക്കാൻ നിർദേശം; ഗുണമേന്മയുള്ള ഭക്ഷണം ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി വിജയ്

  
May 18, 2026 | 1:40 PM

tamil nadu chief minister vijay directed the renovation of amma canteens

ചെന്നൈ: 2011-16 കാലഘട്ടത്തിലെ എ.ഐ.എ.ഡി.എം.കെ സർക്കാരിന്റെ കാലത്ത് ആരംഭിച്ച അമ്മ കാന്റീനുകൾ നവീകരിക്കാനും അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താനും തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.

2013 ഫെബ്രുവരി 24ന് മുൻ മുഖ്യമന്ത്രി ജെ. ജയലളിതയുടെ ജന്മദിനത്തിലാണ് 'അമ്മ കാന്റീൻ' പദ്ധതി ചെന്നൈയിൽ ആരംഭിച്ചത്. പിന്നീട് പദ്ധതി സംസ്ഥാനത്തെ വിവിധ നഗരങ്ങളിലേക്കും വ്യാപിപ്പിക്കുകയായിരുന്നു.

അമ്മ കാന്റീനുകളിൽ നൽകുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരവും രുചിയും തൃപ്തികരമല്ലെന്ന പരാതികൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് ഉന്നത ഉദ്യോഗസ്ഥരുമായി അവലോകന യോഗം ചേർന്നു. തുടർന്ന് കാന്റീനുകളുടെ അടിസ്ഥാന സൗകര്യങ്ങൾ നവീകരിക്കാനും ജനങ്ങൾക്ക് ഗുണമേന്മയുള്ളതും രുചികരവുമായ ഭക്ഷണം ഉറപ്പാക്കാനും മുഖ്യമന്ത്രി നിർദേശിച്ചു.

കൂടുതൽ പാചക ഉപകരണങ്ങളും സൗകര്യങ്ങളും ഒരുക്കി സേവന നിലവാരം ഉയർത്തണമെന്നും അദ്ദേഹം നിർദേശിച്ചു. നിലവിൽ ഗ്രേറ്റർ ചെന്നൈ കോർപ്പറേഷന്റെ കീഴിൽ 383 അമ്മ കാന്റീനുകളും സംസ്ഥാനത്തെ മറ്റ് തദ്ദേശ സ്ഥാപനങ്ങളുടെ മേൽനോട്ടത്തിൽ 237 കാന്റീനുകളും പ്രവർത്തിക്കുന്നുണ്ട്.

tamil nadu chief minister vijay directed the renovation of amma canteens



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓസ്‌ട്രേലിയയോട് ആറ് വിക്കറ്റിന് തോറ്റു; വനിതാ ടി-20 ലോകകപ്പിൽ നിന്നും ഇന്ത്യ പുറത്തായി

National
  •  5 days ago
No Image

ആലപ്പുഴയിൽ ശിക്കാര ബോട്ടിൽനിന്ന് കായലിൽ വീണ് യുവാവിനെ കാണാതായി; തെരച്ചിൽ തുടരുന്നു

Kerala
  •  6 days ago
No Image

പന്തീരാങ്കാവ് ടോൾ പ്ലാസയിൽ ജീവനക്കാരനെ കാറിടിച്ച് വീഴ്ത്തി വധശ്രമം; വേങ്ങേരി സ്വദേശിക്കെതിരെ കേസ്, കാർ കസ്റ്റഡിയിൽ

Kerala
  •  6 days ago
No Image

ബാസ്‌ബോൾ' വിപ്ലവം നയിച്ച നായകൻ പടിയിറങ്ങുന്നു; ട്രെന്റ് ബ്രിഡ്ജിൽ ബെന്‍ സ്‌റ്റോക്‌സ് കളിയവസാനിപ്പിക്കുന്നു

Cricket
  •  6 days ago
No Image

കോട്ടയത്ത് പാറമടക്കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു

Kerala
  •  6 days ago
No Image

പാലക്കാട് അഞ്ചാം ക്ലാസുകാരിയായ മകളെ ക്രൂരമായി മർദിച്ച പിതാവ് കസ്റ്റഡിയിൽ; ക്രൂരത പുറത്തുകൊണ്ടുവന്നത് അയൽവാസികൾ പകർത്തിയ മൊബൈൽ ദൃശ്യങ്ങൾ

Kerala
  •  6 days ago
No Image

മുഹർറം ഘോഷയാത്രയ്ക്കിടെ വിഷഗുളികകൾ വിതരണം ചെയ്ത് 15,000 പേരെ കൊല്ലാൻ ലക്ഷ്യമിട്ടതിന് അറസ്റ്റിലായ ഫയാസ് പ്രേംജി എക്‌സ് മുസ്‌ലിം

National
  •  6 days ago
No Image

കിഴക്കൻ സഊദിയിൽ സഊദി അരാംകൊ ഹെലികോപ്റ്റർ തകർന്നു വീണു; 14 മരണം

International
  •  6 days ago
No Image

സഞ്ജുവടക്കം മൂന്നുപേരെ വെട്ടിനിരത്തി ടെക്ടര്‍; ഐറിഷ് കൊടുങ്കാറ്റിലും വീഴാതെ 'ഹിറ്റ്മാന്‍' റെക്കോർഡ്!

Cricket
  •  6 days ago
No Image

അയോധ്യ രാമക്ഷേത്രത്തിലെ തട്ടിപ്പ്: പ്രതികളുടെ ആസ്തിയിൽ നൂറിരട്ടി വർദ്ധനവ്; കാണിക്കപ്പണം കൊണ്ട് വാങ്ങിക്കൂട്ടിയത് ആഡംബര ഹോട്ടലുകളും ഭൂമിയും

National
  •  6 days ago