ക്രിക്കറ്റ് കളിക്കിടെ വാക്കുതര്‍ക്കം; യുവാവിനെ സുഹൃത്തുക്കള്‍ കുത്തിക്കൊന്നു
കാസര്‍കോട്: ബദിയടുക്കയില്‍ ക്രിക്കറ്റ് കളിക്കിടെയുണ്ടായ തര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചു. മാര്‍പ്പനടുക്ക സ്വദേശി ബി.കെ സുരേഷാണ് മരിച്ചത്. സംഭവത്തില്‍ മാര്‍പ്പനടുക്ക സ്വദേശികളായ കിരണ്‍, അഖിലേഷ് എന്നിവര്‍ക്കെതിരെ ബദിയടുക്ക പൊലിസ് കൊലക്കുറ്റത്തിന് കേസെടുത്തു.
കഴിഞ്ഞ ദിവസം കുമ്പഡാജെ ഗ്രാമപഞ്ചായത്ത് ഗ്രൗണ്ടില്‍ നടന്ന ക്രിക്കറ്റ് ടൂര്‍ണമെന്റിനിടെ സുരേഷും പ്രതികളും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായിരുന്നു. ഇതിനെ തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലിസ് പറഞ്ഞു. മാര്‍പ്പിനടുക്ക ജംഗ്ഷനിലെ ഹൈമാസ് ലൈറ്റിന് സമീപത്തുവെച്ച് കിരണ്‍ ആണ് സുരേഷിനെ കത്തികൊണ്ട് ആദ്യം കുത്തിയത്. ആക്രമണത്തിന് അഖിലേഷ് സഹായം ചെയ്തതായും എഫ്.ഐ.ആറില്‍ പറയുന്നു.
കൃത്യത്തിന് ശേഷം ഒളിവില്‍ പോയ പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലിസ് പറഞ്ഞു.
dispute during a cricket game in badiyadukka ended in a murder
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."