HOME
DETAILS

80,000 സർക്കാർ ജീവനക്കാർക്ക് എഐ പരിശീലനം; വമ്പൻ ഡിജിറ്റൽ പദ്ധതിയുമായി യുഎഇ മന്ത്രിസഭ

  
May 18, 2026 | 4:11 PM

uae cabinet launches major ai training program for 80000 government employees

അബുദബി: സർക്കാർ സേവനങ്ങളിലും ഔദ്യോഗിക പ്രവർത്തനങ്ങളിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംയോജിപ്പിക്കുക എന്ന ലക്ഷ്യത്തോടെ രാജ്യം കണ്ട ഏറ്റവും വലിയ പരിശീലന പദ്ധതിക്ക് തുടക്കം കുറിച്ച് യുഎഇ മന്ത്രിസഭ. ഫെഡറൽ മന്ത്രാലയങ്ങളിലെയും സർക്കാർ സ്ഥാപനങ്ങളിലെയും 80,000 ജീവനക്കാരെ ലക്ഷ്യമിട്ടാണ് വൻകിട ഡിജിറ്റൽ പരിവർത്തന പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ അധ്യക്ഷതയിൽ അബുദബിയിലെ ഖസർ അൽ വതനിൽ നടന്ന മന്ത്രിസഭാ യോഗത്തിലാണ് ചരിത്രപരമായ തീരുമാനം.

പൊതുമേഖലാ പ്രവർത്തനങ്ങളിലും സേവനങ്ങളിലും അത്യാധുനിക 'ഏജന്റിക് എഐ' (Agentic AI) സാങ്കേതികവിദ്യകൾ നടപ്പിലാക്കുന്നതിൽ യുഎഇയെ ആഗോളതലത്തിൽ ഒന്നാം നിരയിലെത്തിക്കാൻ ലക്ഷ്യമിട്ടാണ് നീക്കം. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ മാർഗ്ഗനിർദ്ദേശപ്രകാരമാണ് ഈ സുപ്രധാന തന്ത്രത്തിന് രൂപം നൽകിയിരിക്കുന്നത്. രാജ്യത്തെ എല്ലാ മന്ത്രാലയങ്ങളുടെയും ഫെഡറൽ സ്ഥാപനങ്ങളുടെയും പ്രവർത്തന പ്രക്രിയകളുടെ 50 ശതമാനവും എഐ സാങ്കേതികവിദ്യകളിലേക്ക് മാറ്റുന്നതിനുള്ള മൊത്തത്തിലുള്ള ചട്ടക്കൂടിന് മന്ത്രിസഭ ഔദ്യോഗിക അംഗീകാരം നൽകി.

മന്ത്രാലയങ്ങളിലെയും ഫെഡറൽ ഗവൺമെന്റ് സ്ഥാപനങ്ങളിലെയും മന്ത്രിമാർ, മുതിർന്ന ഉദ്യോഗസ്ഥർ, സാധാരണ ജീവനക്കാർ എന്നിവരെല്ലാം വിപുലമായ ഈ പരിശീലന പരിപാടിയുടെ ഭാഗമാകും. എഐ സാങ്കേതികവിദ്യകളും ഉപകരണങ്ങളും കാര്യക്ഷമമായി ഉപയോഗിക്കാൻ ഇവരെ പ്രാപ്തരാക്കുന്നതിലൂടെ രാജ്യത്തിന്റെ ഡിജിറ്റൽ പരിവർത്തനം അതിവേഗത്തിലാക്കാൻ സാധിക്കും. ഇതിന്റെ ഭാഗമായി പൗരന്മാർ, താമസക്കാർ, ബിസിനസുകാർ, നിക്ഷേപകർ എന്നിവർക്കായി എഐ അധിഷ്ഠിതമായി രൂപകൽപ്പന ചെയ്ത പരിവർത്തന സർക്കാർ സേവനങ്ങളുടെ ആദ്യ പാക്കേജിനും യോഗം അനുമതി നൽകി.

ആരോഗ്യ സംരക്ഷണ മേഖലയിൽ കൃത്രിമബുദ്ധി സംയോജിപ്പിക്കുന്നതിനുള്ള പ്രത്യേക ദേശീയ നയത്തിനും സർക്കാർ രൂപം നൽകിയിട്ടുണ്ട്. ദേശീയതലത്തിൽ എഐ അധിഷ്ഠിതമായ മെഡിക്കൽ സംവിധാനം വികസിപ്പിക്കുക, ഡിജിറ്റൽ ഹെൽത്ത്കെയർ ഇൻഫ്രാസ്ട്രക്ചർ ശക്തമാക്കുക, ആരോഗ്യ സംരക്ഷണ മേഖലയിലെ പ്രൊഫഷണലുകൾക്ക് എഐ പരിശീലനം നൽകുക എന്നിവയാണ് ഇതിൽ ഉൾപ്പെടുന്നത്.

The UAE Cabinet has launched a large-scale AI training initiative targeting 80,000 government employees as part of the country’s ambitious digital transformation and public service modernization plans.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്; വ്യാജ കുറ്റം ചുമത്തി എംഎസ്എഫ് നേതാവിനെ രണ്ടുവര്‍ഷം വേട്ടയാടി; നിയമ പോരാട്ടത്തിനൊരുങ്ങി കാസം 

Kerala
  •  2 hours ago
No Image

ലഹരിവേട്ട ശക്തം; സംസ്ഥാനത്തെ ജയിലുകളില്‍ തടവുകാരുടെ എണ്ണം കുതിച്ചുയരുന്നു

Kerala
  •  2 hours ago
No Image

വിഴിഞ്ഞത്ത് ഇതുവരെ നങ്കൂരമിട്ടത് 1005 കപ്പൽ; 990 എണ്ണവും എം.എസ്.സിയുടേത്

Kerala
  •  2 hours ago
No Image

അനിൽ മുഹമ്മദിന്റെ സസ്പെൻഷൻ പിൻവലിച്ചത് ചട്ടം ലംഘിച്ച്; മിണ്ടാട്ടംമുട്ടി കെ.എം.എം.എൽ ചെയർമാൻ  

Kerala
  •  3 hours ago
No Image

എസ്.എൻ.ഇ.സി; പെൺകുട്ടികളുടെ നീറ്റ്- ജെ.ഇ.ഇ റിപ്പീറ്റേഴ്സ് ബാച്ച് ആരംഭിക്കും

Kerala
  •  3 hours ago
No Image

ലാത്തിക്കൊപ്പം ഇനി ചൂലുമെടുക്കണം...  രണ്ടാം ശനി പൊലിസിന് ഇനി 'ശുചിത്വദിനം'

Kerala
  •  3 hours ago
No Image

ഡിജിറ്റൽ സുരക്ഷ; വി.പി.എൻ കമ്പനികൾക്ക് നിയമം കർശനമാക്കുന്നു; വരിക്കാരുടെ  വിവരങ്ങൾ 5 വർഷം സൂക്ഷിക്കണം

National
  •  3 hours ago
No Image

പതിനൊന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; അതിശക്തമായ മഴയ്ക്ക് സാധ്യത; തൃശൂര്‍ ജില്ലയില്‍ അവധി 

Kerala
  •  3 hours ago
No Image

വിറച്ചു ഒന്നല്ല, രണ്ടു തവണ- ഒടുവില്‍ ജയിച്ചുകയറി അര്‍ജന്റീന

Football
  •  4 hours ago
No Image

കാസർകോട്ട് ഭിന്നശേഷിക്കാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച കേസ്: മൂന്ന് പേർ അറസ്റ്റിൽ; രണ്ട് പേർക്കായി തിരച്ചിൽ ഊർജിതം

crime
  •  11 hours ago