HOME
DETAILS

13ാം നമ്പര്‍ കാറിനെ വേണ്ട; പതിവ് ആവര്‍ത്തിച്ച് യു.ഡി.എഫ് മന്ത്രിമാര്‍

  
May 19, 2026 | 7:31 AM

udf-ministers-avoid-number-13-vehicles-following-tradition

തിരുവനന്തപുരം: യു.ഡി.എഫ് മന്ത്രിമാര്‍ ഇത്തവണയും പതിവ് തെറ്റിച്ചില്ല. 13ാം നമ്പര്‍ കാര്‍ ആരും ഏറ്റെടുത്തില്ല. തിങ്കളാഴ്ച പുതിയ മന്ത്രിസഭ അധികാരമേറ്റ് മന്ത്രിമാരുടെ ഔദ്യോഗിക വാഹനങ്ങള്‍ക്കെല്ലാം നമ്പര്‍ ആയെങ്കിലും 13ാം നമ്പറിനെ എല്ലാവരും ഒഴിവാക്കുകയായിരുന്നു. ഈ നമ്പര്‍ ആരും ആവശ്യപ്പെടാത്തതിനാല്‍ ഈ നമ്പര്‍ കാറുമില്ല. 

ഭാഗ്യദോഷം കൊണ്ടുവരുമെന്ന് വിശ്വസിക്കപ്പെടുന്ന 13ാം നമ്പര്‍ വാഹനം മുന്‍പും യു.ഡി.എഫ് അധികാരത്തിലെത്തിയപ്പോള്‍ ഒഴിവാക്കിയിരുന്നു. എന്നാല്‍ കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാരില്‍ കൃഷിമന്ത്രിയായിരുന്ന പി. പ്രസാദ്. തന്റെ ഔദ്യോഗിക വാഹനത്തിന് 13ാം നമ്പര്‍ ചോദിച്ചുവാങ്ങുകയായിരുന്നു. ആദ്യ പിണറായി മന്ത്രിസഭയില്‍ തോമസ് ഐസക്കായിരുന്നു ഈ നമ്പര്‍ ചോദിച്ചുവാങ്ങിയത്. 

13ാം നമ്പര്‍ കാര്‍ ഭാഗ്യദോഷമാണെന്ന വിശ്വാസമാണ് പലരും ഈ നമ്പര്‍ ഏറ്റെടുക്കാന്‍ മടികാണിക്കാന്‍ കാരണം. ഐസക്കിനു മുമ്പ് വി.എസ് അച്യുതാനന്ദന്‍ സര്‍ക്കാരില്‍ വിദ്യാഭ്യാസ മന്ത്രിയായിരുന്ന എം.എ ബേബിയും 13ാം നമ്പര്‍ കാര്‍ ചോദിച്ചുവാങ്ങിയിരുന്നു.

 

Ministers belonging to the UDF have once again avoided using vehicles bearing the number 13, continuing a long-followed political tradition linked to superstition and personal beliefs. The reluctance to accept the number has resurfaced during the allocation of official ministerial vehicles, drawing public attention to the persistence of such practices in politics.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചു

International
  •  4 days ago
No Image

കോറോഹെൽത്ത് കൂട്ടപ്പിരിച്ചുവിടൽ: ജീവനക്കാർക്ക് അഞ്ചുമാസത്തെ ശമ്പളം നൽകി; മന്ത്രിതല ചർച്ചയിലെ ധാരണ പാലിച്ചു

Kerala
  •  4 days ago
No Image

കോടതി ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിന് വിലക്ക്; വിചാരണ ദൃശ്യങ്ങള്‍ ഉപയോഗിക്കുന്നതിന് കടിഞ്ഞാണിട്ട് സുപ്രീംകോടതി

National
  •  4 days ago
No Image

'സേനയ്ക്ക് ആകെ നാണക്കേട്': പൊലിസ് ജീപ്പിൽ നിന്നും മദ്യവും പുകയില ഉൽപ്പന്നങ്ങളും കണ്ടെത്തിയ സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി; ഡിജിപിയോട് റിപ്പോർട്ട് തേടി

Kerala
  •  4 days ago
No Image

കേന്ദ്ര റെയിൽവേ സഹമന്ത്രി രവ്‌നീത് സിങ് ബിട്ടു മന്ത്രിസഭയിൽ നിന്ന് പുറത്തേക്ക്; രാജി സ്വീകരിച്ച് രാഷ്ട്രപതി

National
  •  4 days ago
No Image

സൂപ്പർ ലീഗ് കേരള; മൂന്നാം പതിപ്പിന് സെപ്റ്റംബർ 25 ന് തുടക്കം

Kerala
  •  4 days ago
No Image

തലശ്ശേരിയിൽ വൻ ലഹരിവേട്ട: 4.19 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

Kerala
  •  4 days ago
No Image

പാലക്കാട് സ്കൂളിന് നേരെ സാമൂഹികവിരുദ്ധരുടെ ആക്രമണം; ബസും ഫർണിച്ചറുകളും തകർത്തു

Kerala
  •  4 days ago
No Image

എൻ.ടി.എയിൽ കൂട്ടപ്പിരിച്ചുവിടൽ: 47 ജീവനക്കാർക്ക് ജോലി നഷ്ടമായി; വിദ്യാഭ്യാസ മന്ത്രി രാജിവെക്കേണ്ടതില്ലെന്ന് കേന്ദ്ര സർക്കാർ

National
  •  4 days ago
No Image

നവജാത ശിശുവിനെ അപരിചിതയെ ഏൽപ്പിച്ച് മാതാവ് കടന്നുകളഞ്ഞു; ഫോൺ സ്വിച്ച് ഓഫ്, സംഭവം കോഴിക്കോട് മെഡിക്കൽ കോളജിൽ

Kerala
  •  4 days ago