HOME
DETAILS

അച്ഛന്റെ പേര് പറഞ്ഞാല്‍ എന്താണ് കുഴപ്പം? അച്ഛന്റെ പേര് പറയാനാണ് വായിച്ചത്, അമ്മയുടെ പേരുകൂടി പറയണമെന്നുണ്ടായിരുന്നു; പേര് വിവാദത്തില്‍ മുഖ്യമന്ത്രി 

  
Web Desk
May 20, 2026 | 6:56 AM

kerala-cm-name-controversy-fathers-name-mothers-name-statement-response

തിരുവനന്തപുരം: സത്യപ്രതിജ്ഞാ ചടങ്ങില്‍ താന്‍ ജാതിപ്പേര് ഉപയോഗിച്ചു എന്ന വിമര്‍ശനങ്ങളോട് പ്രതികരിച്ച് മുഖ്യമന്ത്രി വി.ഡി സതീശന്‍. തന്റെ മുഴുവന്‍ പേര് വായിക്കുന്നത് സ്വാഭാവിക കാര്യമാണെന്നും പാസ്‌പോര്‍ട്ടിലെല്ലാം ഇത്തരത്തിലല്ലേ രേഖപ്പെടുത്താറുള്ളതെന്നും അദ്ദേഹം ചോദിച്ചു. 

വി.ഡി സതീശന്റെ വാക്കുകള്‍: 

''ഞാനെന്റെ അച്ഛന്റെ പേര് പറഞ്ഞു. അതിലെന്താ കുഴപ്പം?   എന്റെ അച്ഛന്‍െ പേര് അതാണ്. എനിക്ക് അമ്മയുടെ പേര് കൂടി പറയാനാകാത്തതില്‍ സങ്കടമുണ്ട്. ഞാന്‍ എം.എല്‍.എ ആകുന്നതിന് മുമ്പ് മരിച്ച് പോയവരാണ് രണ്ട് പേരും. അച്ഛന്റെ പേര് പറയാനായാണ് അത് വായിച്ചത്. സാധാരണ അങ്ങനെയാണല്ലോ. പാസ്‌പോര്‍ട്ടില്‍ അങ്ങനെയല്ലേ.അച്ഛന്റെ പേര് കൂടി പറയാനായിട്ടാണ് പറഞ്ഞത്. സത്യമായിട്ടും. എനിക്കതില്‍ സന്തോഷമാണ്. അവരെ ഓര്‍ക്കണ്ടേ മാതാപിതാക്കളെ .അമ്മയെ ഞാന്‍ മനസില്‍ വിചാരിച്ചു. അമ്മയുടെ പേര് പറയാന്‍ അവിടെ സ്‌കോപ്പില്ല, അതുണ്ടായിരുന്നെങ്കില്‍ അമ്മയുടെ പേരും പറഞ്ഞേനെ. അച്ഛന്റെയും അമ്മയുടെയും പേര് പറയുന്നത് അഭിമാനമാണ്.'' 

സത്യപ്രതിജ്ഞാ ചടങ്ങില്‍ മുഖ്യമന്ത്രി വി.ഡി സതീശന്‍ ജാതിപ്പേര് ഉപയോഗിച്ചതില്‍ സമൂഹ മാധ്യമങ്ങളില്‍ വന്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു.

2021ല്‍ നിയമസഭയില്‍ എം.എല്‍.എയായി സത്യപ്രതിജ്ഞ ചെയ്യവേ വി.ഡി സതീശന്‍ എന്ന ഞാന്‍ എന്നായിരുന്നു അദ്ദേഹം ഉപയോഗിച്ചരുന്നത്. എന്നാല്‍ ഇത്തവണ വടശ്ശേരി ദാമോദര മോനോന്‍ സതീശന്‍ എന്ന ഞാന്‍ എന്നാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യവേ വി.ഡി സതീശന്‍ പറഞ്ഞത്.

 

 

A controversy has emerged over remarks related to naming conventions, where Kerala Chief Minister Pinarayi Vijayan responded to criticism regarding the use of only the father’s name. He questioned what the issue was in mentioning the father’s name, stating that it was what had been read out, and added that there was also an intention to include the mother’s name.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ നാളെ മുതൽ; മലബാറിൽ കടുത്ത സീറ്റ് പ്രതിസന്ധി, പതിനായിരങ്ങൾ പുറത്ത്

Kerala
  •  10 days ago
No Image

ഒഡിഷയിൽ വോട്ടർപട്ടിക പുതുക്കൽ: 20 ലക്ഷം പേർ പുറത്ത്, അന്തിമ പട്ടിക സെപ്റ്റംബറിൽ

National
  •  10 days ago
No Image

തൃശൂർ അനാശാസ്യ കേന്ദ്രത്തിലെ കൊലപാതകം: മുഖ്യപ്രതി പിടിയിൽ

Kerala
  •  10 days ago
No Image

‘നിങ്ങൾക്ക് സംസ്കാരമോ അന്തസ്സോ ഇല്ല; വ്യക്തികളെ കൊല്ലാം, ആദർശങ്ങളെ തകർക്കാനാകില്ല’: ട്രംപിന് ശക്തമായ മറുപടിയുമായി ഇറാൻ

International
  •  10 days ago
No Image

ഇല്ലാത്ത കടയുടെ പേരിൽ ആകർഷകമായ ഓഫറുകൾ നൽകി വീട്ടമ്മമാരിൽ നിന്ന് ലക്ഷങ്ങൾ തട്ടി; മലപ്പുറം സ്വദേശി കോഴിക്കോട്ട് പിടിയിൽ

Kerala
  •  10 days ago
No Image

86 മത്സരങ്ങൾ, 257 ഗോളുകൾ; എന്നിട്ടും 'ചോരാത്ത കൈകൾ', ഈ ലോകകപ്പിൽ ഒരൊറ്റ ഗോൾ പോലും വഴങ്ങാത്ത ആ രണ്ട് ടീമുകൾ

Football
  •  10 days ago
No Image

ആ നിരാശയിലും ദേഷ്യത്തിലും പറ്റിപ്പോയത്'; എംബാപ്പെയുടെ പുറത്തേക്ക് പന്തെറിഞ്ഞ സംഭവത്തിൽ വിശദീകരണവുമായി ഒർലാൻഡോ ഹിൽ

Football
  •  10 days ago
No Image

ഭർത്താവിന് ഉറക്കഗുളിക നൽകി കൊലപ്പെടുത്തി, മൃതദേഹം ശുചിമുറിയിൽ കുഴിച്ചുമൂടി കോൺക്രീറ്റ് ചെയ്തു; യുവതി അറസ്റ്റിൽ 

crime
  •  10 days ago
No Image

'ബോസ്' തിരിച്ചെത്തുന്നു! നാഗെൽസ്മാൻ പുറത്തേക്ക്, ജർമ്മനിയുടെ പുതിയ നായകനായി ജർഗൻ ക്ലോപ്പ് വരുന്നു

Football
  •  10 days ago
No Image

യാത്രക്കാരുടെ സമയത്തിന് പുല്ലുവിലയോ? തൃശൂരിൽ കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് റോഡരികിൽ നിർത്തിയിട്ട് ഡ്രൈവർ മുറുക്കാൻ വാങ്ങാൻ പോയി 

Kerala
  •  10 days ago