HOME
DETAILS

'വെല്‍കം ടു റോം, മൈ ഫ്രണ്ട്';  വരവേറ്റ് മെലോനി, 'മെലഡി' മിഠായി സമ്മാനിച്ച് മോദി

  
May 20, 2026 | 8:06 AM

modi-gifts-melodi-sweets-to-giorgia-meloni-during-rome-meeting

റോം: നോര്‍വെ സന്ദര്‍ശനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി ഇറ്റലിയിലെത്തി. ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയെ മെലോനിയുടെ നേതൃത്വത്തില്‍ ഊഷ്മളമായ സ്വീകരണമാണ് മോദിക്ക് ലഭിച്ചത്. അത്താഴവിരുന്നിന് ശേഷം മെലോനിയും മോദിയും ചരിത്രപ്രസിദ്ധമായ കൊളോസിയം സന്ദര്‍ശിച്ചു. ഇതിന്റെ ദൃശ്യഹങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. 

'വെല്‍കം ടു റോം, മൈ ഫ്രണ്ട്' എന്ന് മോദിയെ സ്വാഗതം ചെയ്തുകൊണ്ട് മെലോനിയും എക്‌സില്‍ കുറിച്ചു.  അതേസമയം, മെലോനിക്ക് മെലഡി മിഠായിയുടെ പാക്കറ്റാണ് മോദി സമ്മാനമായി നല്‍കിയത്. മോദി സമ്മാനിച്ച മെലഡി മിഠായിയുമായി ഇരുവരും നില്‍ക്കുന്നതിന്റെ വീഡിയോ മെലോനി സമൂഹമാധ്യമത്തില്‍ പങ്കുവെച്ചിട്ടുണ്ട്. 

 

മോദിയും ജോര്‍ജിയ മെലോനിയും തമ്മിലുള്ള സൗഹൃദത്തെ സൂചിപ്പിക്കാനായി 'മെലഡി' എന്ന ഹാഷ് ടാഗ് സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി ഉപയോഗിക്കപ്പെടാറുണ്ട്. 

അതേസമയം, ഇന്ത്യയും ഇറ്റലിയും തമ്മിലുള്ള വ്യാപാര ഇടപാടുകള്‍ 2029 ആകുമ്പോഴേക്കും 2000 കോടി യൂറോ (2.24 ലക്ഷം കോടി രൂപ) എന്ന നിലയിലേക്ക് എത്തുമെന്ന് ഇരുവരും വ്യക്തമാക്കി. ബഹിരാകാശ മേഖല, ഊര്‍ജം, പ്രതിരോധം, തന്ത്രപ്രധാന സാങ്കേതികവിദ്യകള്‍ തുടങ്ങിയ മേഖലകളില്‍ സഹകരണം ശക്തമാക്കുമെന്നും ഇരുവരും വ്യക്തമാക്കി. 

ഇന്ത്യ - യൂറോപ്യന്‍ യൂണിയന്‍ വ്യാപാര കരാര്‍ യാഥാര്‍ഥ്യമാകുന്നതില്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിനൊപ്പം ജോര്‍ജിയോ മെലോനിയും പ്രധാന പങ്കു വഹിച്ചിരുന്നു. റോമിലെത്തുമ്പോള്‍ വത്തിക്കാനില്‍ ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പയെ മോദി കാണുമെന്ന് സൂചകളുണ്ടായിരുന്നെങ്കിലും ഇക്കാര്യത്തില്‍ ഇതുവരെ അറിയിപ്പൊന്നും നല്‍കിയിട്ടില്ല. 

 

Indian Prime Minister Narendra Modi was warmly welcomed by Italian Prime Minister Giorgia Meloni during his visit to Rome. In a light-hearted diplomatic gesture, Modi presented “Melodi” sweets, a playful reference combining their names, during the meeting. The interaction highlighted the friendly ties and growing relationship between India and Italy.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പി.എസ്.സി ക്രമക്കേട്: ഉദ്യോഗാർഥികളുടെ നിർണായക മൊഴി പുറത്ത്; ക്രൈംബ്രാഞ്ച് നാളെ രേഖകൾ തേടും

Kerala
  •  4 days ago
No Image

തെരഞ്ഞെടുപ്പ് സ്ഥലംമാറ്റം: തിരികെ നിയമനം വൈകുന്നു; പൊലിസിൽ അതൃപ്തി

Kerala
  •  4 days ago
No Image

പ്രകൃതിയും പാരമ്പര്യവും കൈകോര്‍ക്കുന്ന ബഹ; ഗ്രാമീണ ടൂറിസത്തിന്റെ പുതിയ മുഖമായി സഊദിയിലെ മലനാട്

Saudi-arabia
  •  4 days ago
No Image

നിലപാട് മാറ്റാതെ ചർച്ചക്കില്ല; അമേരിക്കയുടേത് നഗ്നമായ കരാർ ലംഘനമെന്ന് ഇറാൻ വിദേശകാര്യമന്ത്രി

International
  •  4 days ago
No Image

ഇന്ത്യയ്‌ക്കെതിരെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ടി20 സ്കോർ; റൺമല തീർത്ത് ഇംഗ്ലണ്ട്, ടീം ഇന്ത്യക്ക് വൻ നാണക്കേട്

Cricket
  •  4 days ago
No Image

യുഎസിൽ ഇന്ത്യൻ വംശജയായ ഗൂഗിൾ എൻജിനീയറെ ഭർത്താവ് വെടിവച്ചുകൊലപ്പെടുത്തി; മകന് പരുക്ക്

International
  •  4 days ago
No Image

മുൻ ബ്രിട്ടീഷ് മന്ത്രിയുടെ കൊലപാതകം: അന്വേഷണത്തിൽ നിർണായക വഴിത്തിരിവ്; പ്രതിക്കായി വലവീശി പൊലിസ്

International
  •  4 days ago
No Image

സഹോദരന്റെ മരണവിവരമറിഞ്ഞ് വീട്ടിലെത്തിയ സഹോദരി കുഴഞ്ഞുവീണു മരിച്ചു

Kerala
  •  4 days ago
No Image

കോഹ്‌ലിയെ വീഴ്ത്തി ബട്‌ലർ; അന്താരാഷ്ട്ര ടി20യിൽ ചരിത്രനേട്ടത്തിൽ

Cricket
  •  4 days ago
No Image

ചരിത്രത്തിലെ ആദ്യ താരം; ലോർഡ്‌സിൽ അപൂർവ്വ നേട്ടവുമായി ഇന്ത്യൻ പേസർ ക്രാന്തി ഗൗഡ്

Cricket
  •  4 days ago