HOME
DETAILS

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ചികിത്സാ പിഴവ്; മരിച്ച വേണുവിന്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍

  
May 20, 2026 | 9:26 AM

kerala-government-announces-compensation-for-venu-family-over-medical-negligence-case

തിരുവന്തപുരം:  തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സാ പിഴവിനെ തുടര്‍ന്ന് മരിച്ച കൊല്ലം സ്വദേശിയും ഓട്ടോ ഡ്രൈവറുമായിരുന്ന വേണുവിന്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. 

പ്രത്യേക കേസായി പരിഗണിച്ചുകൊണ്ടാണ് സാമ്പത്തിക സഹായത്തിന് അനുമതി നല്‍കിയതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍ അറിയിച്ചു. ചികിത്സ പിഴവ് സംഭവിച്ചതായി റിപ്പോര്‍ട്ട് വന്നിട്ടുണ്ടെന്നും വി.ഡി. സതീശന്‍ പറഞ്ഞു. 

ഹൃദയാഘാതത്തെ തുടര്‍ന്ന് 2025 നവംബര്‍ 1നാണ് വേണുവിനെ അടിയന്തര ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

അടിയന്തര ആന്‍ജിയോഗ്രാം ചെയ്യേണ്ടതുണ്ടായിരുന്നിട്ടും അഞ്ചുദിവസത്തോളം ചികിത്സ നല്‍കാതെ ആശുപത്രിയില്‍ കിടത്തിയതായി കുടുംബം പരാതിപ്പെട്ടിരുന്നു. മരിക്കുന്നതിന് തൊട്ടുമുമ്പ് വേണു സുഹൃത്തിന് അയച്ച ശബ്ദസന്ദേശം ഏറെ വിവാദമായിരുന്നു.

ആദ്യം ചികിത്സാ പിഴവുകള്‍ നിഷേധിച്ചുകൊണ്ട് മെഡിക്കല്‍ കോളജ് അധികൃതര്‍ രംഗത്തെത്തിയിരുന്നു. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ നടത്തിയ അന്വേഷണത്തില്‍ കൊല്ലം ജില്ലാ ആശുപത്രി മുതല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് വരെയുള്ള വിവിധ ആശുപത്രികള്‍ക്കും ജീവനക്കാര്‍ക്കും വീഴ്ച സംഭവിച്ചതായി കണ്ടെത്തിയിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫ്രാൻസ് വീണു, 52 വർഷത്തെ റെക്കോർഡ് തകർത്ത് സ്പാനിഷ് പടയോട്ടം

Football
  •  21 hours ago
No Image

യമാലും പിള്ളേരും പൊളിച്ചു, പഞ്ചില്ലാതെ ഫ്രഞ്ച് പട, പടനയിച്ച് സ്‌പെയിന്‍ ഫൈനലില്‍

Football
  •  21 hours ago
No Image

ഫലസ്തീന് യു.എൻ അംഗത്വം: പൂർണ പിന്തുണ പ്രഖ്യാപിച്ച് ഇന്ത്യ; ദ്വിരാഷ്ട്ര പരിഹാരം അനിവാര്യമെന്ന് വിദേശകാര്യ മന്ത്രാലയം

National
  •  a day ago
No Image

ആരോഗ്യനില അതീവ ഗുരുതരം, ഭാരം 8.5 കിലോ കുറഞ്ഞു; സമരം അവസാനിപ്പിക്കില്ലെന്ന് ഉറപ്പിച്ചു സോനം വാങ്ചുക്

National
  •  a day ago
No Image

ഹോർമുസിലെ 20% സുരക്ഷാ നികുതി ട്രംപ് പിൻവലിച്ചു; ഗൾഫ് രാജ്യങ്ങളുമായി പുതിയ വ്യാപാര കരാർ, ഇറാനിയൻ കപ്പലുകൾക്ക് ഇളവില്ല

International
  •  a day ago
No Image

ദുബൈയിൽ ജൂലൈ 17 മുതൽ 4 പുതിയ ബസ് റൂട്ടുകൾ കൂടി; 13 സർവീസുകളിൽ മാറ്റം വരുത്തി ആർടിഎ

uae
  •  a day ago
No Image

യുഎസുമായുള്ള സമാധാന ധാരണകളിൽ നിന്ന് ഇറാൻ പിന്മാറുന്നു; പാർലമെന്റിൽ സംയുക്ത നീക്കം

International
  •  a day ago
No Image

യൂറോപ്പ് ഭരിക്കാൻ 19 കാരൻ; ഫ്രാൻസിനെതിരായ സെമി പോരാട്ടം ലാമിൻ യമാലിന് ചരിത്രത്തിലേക്കുള്ള വഴിതുറക്കുമോ?

Football
  •  a day ago
No Image

കുവൈത്തിന്റെ ആദ്യ 'ഗോൾഡൻ റെസിഡൻസി' ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിക്ക്; 15 വർഷത്തെ ദീർഘകാല വിസ അനുവദിച്ച് രാജ്യം

Kuwait
  •  a day ago
No Image

'ഫാരിസ് അൽ അറബ്'; ദുബൈയുടെ വിധി മാറ്റിയെഴുതിയ ജനനായകന് നാളെ 77-ാം ജന്മദിനം

uae
  •  a day ago