HOME
DETAILS

ഹജ്ജ് കര്‍മ്മം പൂര്‍ത്തിയാക്കി ആദ്യ സംഘം തിരിച്ചെത്തി

  
backup
September 16 2016 | 21:09 PM

%e0%b4%b9%e0%b4%9c%e0%b5%8d%e0%b4%9c%e0%b5%8d-%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%82-%e0%b4%aa%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf

 

നെടുമ്പാശ്ശേരി: പരിശുദ്ധ ഹജ്ജ് കര്‍മ്മം പൂര്‍ത്തിയാക്കി മലയാളികളുടെ ആദ്യ സംഘം നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മടങ്ങിയെത്തി. സ്വകാര്യ ഹജ്ജ് ഗ്രൂപ്പ് വഴി യാത്രയായവരാണ് ആദ്യ സംഘത്തില്‍ നാട്ടില്‍ തിരിച്ചെത്തിയത്.
ഇന്നലെ രാത്രി 7.30 ന് ജിദ്ദയില്‍ നിന്നും അബുദാബി വഴി നെടുമ്പാശ്ശേരിയിലെത്തിയ ഇത്തിഹാദ് വിമാനത്തിലാണ് ഇവര്‍ എത്തിയത്.
കോഴിക്കോട്, കണ്ണുര്‍, കാസര്‍കോട് ജില്ലകളില്‍ നിന്നുള്ള ഹാജിമാരാണ് മടങ്ങിയെത്തിയവരില്‍ അധികവും.50 ഹാജിമാരാണ് ഇന്നലെ മടങ്ങിയെത്തിയ സംഘത്തില്‍ ഉണ്ടായിരുന്നത്.96 പേരാണ് ഈ സംഘത്തില്‍ യാത്രയായിരുന്നത്.
ബാക്കിയുള്ളവര്‍ ജോലി ആവശ്യാര്‍ത്ഥം അബുദാബിയില്‍ തങ്ങുകയായിരുന്നു. ഓഗസ്റ്റ് 20 ന് നെടുമ്പാശ്ശേരിയില്‍ നിന്നുമാണ് ഇവര്‍ മക്കയിലേക്ക് പുറപ്പെട്ടിരുന്നത്. ഹജ്ജ് കര്‍മ്മം സുഗമമായി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതായി തലശ്ശേരി ചോക്ലി സ്വദേശിയായ ഖാദര്‍ പറഞ്ഞു.
ഭാര്യ ആരിഫയോടൊപ്പമാണ് ഇദ്ധേഹം യാത്രയായിരുന്നത്. അറഫ, മിന, മുസ്തലിഫ എന്നിവിടങ്ങളിലും ജംറയിലെ കല്ലേറിലും യാതൊരു ബുദ്ധിമുട്ടും സംസ്ഥാനത്ത് നിന്നുള്ള ഹാജിമാര്‍ക്ക് നേരിടേണ്ടി വന്നില്ലെന്നും ഇരുവരും പറഞ്ഞു.5600 പേരാണ് സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകള്‍ വഴി ഈ വര്‍ഷം ഹജ്ജ് കര്‍മ്മം നിര്‍വഹിക്കാന്‍ സംസ്ഥാനത്ത് നിന്നും യാത്രയായിരുന്നത്. ബാക്കിയുള്ളവര്‍ അടുത്ത ദിവസങ്ങളിലായി നാട്ടിലെത്തും.സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി യാത്ര പുറപ്പെട്ട തീര്‍ഥാടകരുടെ ആദ്യ സംഘം ഈ മാസം 29 നാണ് നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മടങ്ങിയെത്തുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഇസ്‌റാഈലിനെതിരെ തിരിഞ്ഞാല്‍ നേരിടേണ്ടി വരുന്നത് ഗുരുതര പ്രത്യാഘാതം'  ഇറാന് മുന്നറിയിപ്പുമായി യു.എസ്; യുദ്ധക്കൊതിക്ക് പൂര്‍ണ പിന്തുണ

International
  •  2 months ago
No Image

സാമ്പത്തിക തര്‍ക്കത്തില്‍ മധ്യസ്ഥത വഹിച്ച് ലക്ഷങ്ങള്‍ കൈപ്പറ്റുന്നു; പി ശശിക്കെതിരെ പാര്‍ട്ടിക്ക് നല്‍കിയ പരാതി പുറത്തുവിട്ട് അന്‍വര്‍

Kerala
  •  2 months ago
No Image

സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് എക്‌സിക്യൂട്ടീവ് അംഗം ടി കെ പരീക്കുട്ടി ഹാജി അന്തരിച്ചു

Kerala
  •  2 months ago
No Image

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഷാളിന് തീപിടിച്ചു; സംഭവം പാലക്കാട് ശബരി ആശ്രമിത്തിലെ ചടങ്ങിനിടെ

Kerala
  •  2 months ago
No Image

പൂജവയ്പ്പ്; സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് ഒക്ടോബര്‍ 11ന് കൂടി അവധി നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി

Kerala
  •  2 months ago
No Image

വി.എസിന് കോപ്പിയടിയും ലൗ ജിഹാദും പിണറായിക്ക് സ്വര്‍ണക്കടത്ത്;  മലപ്പുറത്തിന് വര്‍ഗീയ ചാപ്പ കുത്താന്‍ മത്സരിക്കുന്ന സി.പിഎം  

Kerala
  •  2 months ago
No Image

മലപ്പുറം ക്രിമിനലുകളുടെ നാടെന്ന് വരുത്താന്‍ ശ്രമം; ആര്‍.എസ്.എസുമായി ധാരണയുണ്ടാക്കാന്‍ മുഖ്യമന്ത്രി കാരണം കണ്ടെത്തുകയാണെന്ന് പി.വി അന്‍വര്‍

Kerala
  •  2 months ago
No Image

മുഖ്യമന്ത്രിയുടെ നിലപാട് പ്രതിഷേധാർഹം : എസ് കെ എസ് എസ് എഫ്

organization
  •  2 months ago
No Image

'വാളാകാന്‍ എല്ലാവര്‍ക്കും കഴിയും, പ്രതിരോധം തീര്‍ക്കുന്ന പരിചയാകാന്‍ അപൂര്‍വ്വം വ്യക്തികള്‍ക്കേ കഴിയൂ': കോടിയേരിയെ ഓര്‍മിച്ച് കെ.ടി ജലീല്‍

Kerala
  •  2 months ago
No Image

വാണിജ്യ എല്‍.പി.ജി സിലിണ്ടറിന് വീണ്ടും വില കൂട്ടി; പുതുക്കിയ നിരക്ക് ഇന്നുമുതല്‍

National
  •  2 months ago