HOME
DETAILS

സില്‍വര്‍ലൈന്‍ റദ്ദാക്കല്‍: അഞ്ച് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഉമ്മന്‍ ജോണിന്റെ വീടൊരുങ്ങുന്നു; മാടപ്പള്ളിയിലെ സമരപ്പന്തല്‍ പൊളിക്കാന്‍ മുഖ്യമന്ത്രിയെ ക്ഷണിച്ച് സമരസമിതി

  
Web Desk
May 21, 2026 | 2:57 AM

silverline scrapped nri family set for housewarming after 5-Year Wait Protestors Invite CM vd satheesan to dismantle madappally pandal

 

കോട്ടയം: മുന്‍ ഇടത് സര്‍ക്കാരിന്റെ കാലത്ത് വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്കും ജനകീയ പ്രക്ഷോഭങ്ങള്‍ക്കും കാരണമായ സില്‍വര്‍ലൈന്‍ പദ്ധതി പുതിയ യു.ഡി.എഫ് സര്‍ക്കാര്‍ പൂര്‍ണ്ണമായി ഉപേക്ഷിച്ചതോടെ, വര്‍ഷങ്ങളായി പൂട്ടിക്കിടന്ന ഒരു വീടിന് ഒടുവില്‍ ജീവന്‍ വയ്ക്കുകയാണ്. പദ്ധതിയുടെ ആശങ്കകള്‍ ഒഴിഞ്ഞതോടെ നിര്‍മ്മാണം പൂര്‍ത്തിയായി അഞ്ച് വര്‍ഷമായിട്ടും ഗൃഹപ്രവേശം നടത്താന്‍ കഴിയാതിരുന്ന ഒരു കുടുംബം ഇപ്പോള്‍ അതിനുള്ള ഒരുക്കത്തിലാണ്.

കൊല്ലാട് മലമേല്‍ക്കാവ് കല്ലുങ്കല്‍ക്കടവ് മുല്ലശേരി പുത്തന്‍വീട്ടില്‍ ഉമ്മന്‍ ജോണ്‍ എന്ന പ്രവാസി തന്റെ 20 വര്‍ഷത്തെ ദുബൈ ജീവിതത്തിലെ സമ്പാദ്യം കൊണ്ടാണ് ഈ സ്വപ്നഭവനം നിര്‍മ്മിച്ചത്. എന്നാല്‍ വീടുപണി തീര്‍ന്ന അതേ വര്‍ഷം തന്നെയാണ് സില്‍വര്‍ലൈന്‍ പദ്ധതി പ്രഖ്യാപിക്കുന്നത്. നിര്‍ദ്ദിഷ്ട റെയില്‍പാതയുടെ അലൈന്‍മെന്റ് തന്റെ വീടിന്റെ ഒരു ഭാഗത്തുകൂടിയാണ് പോകുന്നതെന്ന് ഉമ്മന്‍ ജോണിന്റെ അമ്മ എലിസബത്ത് ജോണ്‍ ആണ് ആദ്യം തിരിച്ചറിഞ്ഞത്.

മകനെ സങ്കടപ്പെടുത്താതിരിക്കാന്‍ ഈ വിവരം ആദ്യമവര്‍ മറച്ചുവയ്ക്കുകയും മകനറിയാതെ പദ്ധതിക്കെതിരെയുള്ള ജനകീയ സമരങ്ങളില്‍ പങ്കെടുക്കുകയും ചെയ്തു. പിന്നീട് വിവരമറിഞ്ഞ ഉമ്മന്‍ ജോണും കുടുംബവും പദ്ധതിയെക്കുറിച്ച് അന്തിമ തീരുമാനമായ ശേഷം മാത്രം ഗൃഹപ്രവേശം നടത്തിയാല്‍ മതിയെന്ന് തീരുമാനിക്കുകയായിരുന്നു.

കഴിഞ്ഞ അഞ്ച് വര്‍ഷമായി പദ്ധതി മരവിപ്പിച്ചു നിര്‍ത്തിയിരിക്കുകയായിരുന്നുവെങ്കിലും ആശങ്ക പൂര്‍ണ്ണമായി ഒഴിഞ്ഞിരുന്നില്ല. നിലവില്‍ എത്യോപ്യയില്‍ മാര്‍ക്കറ്റിങ് മാനേജരായി ജോലി ചെയ്യുന്ന ഉമ്മന്‍ ജോണ്‍ അടുത്ത വര്‍ഷം നാട്ടിലെത്തിയ ശേഷം ഗൃഹപ്രവേശം നടത്താനാണ് കുടുംബത്തിന്റെ തീരുമാനം.

അതേസമയം, സില്‍വര്‍ലൈന്‍ പദ്ധതി ഔദ്യോഗികമായി റദ്ദാക്കിയ സാഹചര്യത്തില്‍ മാടപ്പള്ളി റീത്ത് പള്ളി ജങ്ഷനിലെ ചരിത്രപ്രസിദ്ധമായ സമരപ്പന്തല്‍ പൊളിച്ചുമാറ്റാനുള്ള തയ്യാറെടുപ്പിലാണ് സമരസമിതി. മുന്‍പ് നല്‍കിയ വാഗ്ദാനം പാലിച്ച് പദ്ധതി പിന്‍വലിച്ച മുഖ്യമന്ത്രി വി.ഡി സതീശന്റെ സാന്നിധ്യത്തില്‍ പന്തല്‍ പൊളിക്കണമെന്നാണ് സമരക്കാരുടെ ആഗ്രഹം. ഇതിനായി കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെത്തി സമരസമിതി പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയെ കണ്ടിരുന്നു.

അനുകൂലമായ ഉത്തരവ് ഉടന്‍ ഉണ്ടാകുമെന്ന ഉറപ്പ് മുഖ്യമന്ത്രി നല്‍കിയതായി അവര്‍ വ്യക്തമാക്കി. ഔദ്യോഗിക ഉത്തരവ് വരുന്നതോടെ സമരം അവസാനിപ്പിക്കും. 2022 ഏപ്രില്‍ 20ന് ആരംഭിച്ച മാടപ്പള്ളിയിലെ സ്ഥിരം സമരപ്പന്തല്‍ കഴിഞ്ഞ ദിവസം 1490ാം ദിവസമാണ് പിന്നിട്ടത്.

 

Following the UDF government's decision to scrap the Silverline project, an NRI family in Kottayam is finally gearing up for their housewarming after a five-year delay, while protestors invite CM V.D. Satheesan to dismantle the Madappally protest pandal.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പിണറായിക്ക് സത്യവാചകം ചൊല്ലിക്കൊടുക്കാൻ സുധാകരൻ; ‘രാഷ്ട്രീയത്തിൽ വ്യക്തിപരമായ ശത്രുതയ്ക്ക് സ്ഥാനമില്ല, അദ്ദേഹവും ഞങ്ങളെപ്പോലെ ഒരു എം.എൽ.എ’യെന്ന് പ്രതികരണം

Kerala
  •  3 hours ago
No Image

കേന്ദ്രത്തിൽ അടിയന്തര നീക്കം; നിർണായക മന്ത്രിസഭാ യോഗം ഇന്ന്, മന്ത്രിമാരോട് ഡൽഹിയിൽ തുടരാൻ നിർദേശം

National
  •  3 hours ago
No Image

ഫിഷറീസിൽ ലീഗ് തിരിച്ചെത്തുന്നത് അരനൂറ്റാണ്ടിനു ശേഷം

Kerala
  •  3 hours ago
No Image

കലാലയ രാഷ്ട്രീയത്തിൽനിന്ന് വിജയക്കുതിപ്പുമായി ഷംസുദ്ദീൻ

Kerala
  •  3 hours ago
No Image

ആറാം തവണയും വ്യവസായം സ്വന്തമാക്കി പി.കെ കുഞ്ഞാലിക്കുട്ടി

Kerala
  •  3 hours ago
No Image

സി.പി.എം ഏരിയാ കമ്മിറ്റി യോഗങ്ങൾക്ക് ഇന്ന് തുടക്കം; ജില്ലാ നേതൃയോഗങ്ങളിൽ 'കാരണഭൂതർ'ക്ക് വിമർശം 

Kerala
  •  3 hours ago
No Image

ചാൻസലറുടെ ഉത്തരവിനെ ചോദ്യംചെയ്യാൻ സിൻഡിക്കേറ്റിന് അധികാരമില്ല: ഹൈക്കോടതി

Kerala
  •  3 hours ago
No Image

യു.എ.ഇയും ഫ്രാൻസും തമ്മിൽ തന്ത്രപ്രധാന സാമ്പത്തിക പങ്കാളിത്തം കൂടുതൽ ശക്തമാക്കുന്നു; ഉഭയകക്ഷി വ്യാപാരത്തിൽ 27 ശതമാനം വളർച്ച

uae
  •  3 hours ago
No Image

പല സംസ്ഥാനങ്ങളിലും എംഎൽഎ ‘ലക്ഷാധിപതി’; കേരളത്തിൽ പ്രോട്ടോക്കോളിൽ ചീഫ് സെക്രട്ടറിക്കും മേലെ, ശമ്പളത്തിൽ താഴെ

Kerala
  •  4 hours ago
No Image

എം.എൽ.എമാരുടെ സത്യപ്രതിജ്ഞ ഇന്ന്; സ്പീക്കർ തെരഞ്ഞെടുപ്പ് നാളെ; ജി. സുധാകരൻ പ്രോടേം സ്പീക്കറായി സത്യപ്രതിജ്ഞ ചെയ്തു

Kerala
  •  4 hours ago