എന്‍. ശേഷാദ്രിനാഥന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണര്‍; നിയമനത്തിന് ഗവര്‍ണറുടെ അംഗീകാരം
തിരുവനന്തപുരം: ജില്ലാജഡ്ജിയായി വിരമിച്ച എന്‍. ശേഷാദ്രിനാഥനെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണറായി നിയമിക്കാനുള്ള മന്ത്രിസഭയുടെ ശുപാര്‍ശ ഗവര്‍ണര്‍ അംഗീകരിച്ചു. ഭരണമുന്നണിക്കുള്ളില്‍ അഭിപ്രായഭിന്നതയും കോണ്‍ഗ്രസിനുള്ളില്‍ എതിര്‍പ്പും നിലനിന്ന സാഹചര്യത്തിലാണ് നിയമനത്തിന് അംഗീകാരം ലഭിച്ചത്.
ശേഷാദ്രിനാഥന് സംഘപരിവാര്‍ ബന്ധമുണ്ടെന്ന് ആരോപിച്ച് കോണ്‍ഗ്രസിലെ ചില നേതാക്കള്‍ നിയമനത്തെ എതിര്‍ത്തിരുന്നു. ഇതുസംബന്ധിച്ച് ഭരണമുന്നണിക്കുള്ളിലും ഭിന്നാഭിപ്രായങ്ങള്‍ ഉയര്‍ന്നിരുന്നു.
മാര്‍ച്ച് 30ന് മുന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണര്‍ എ. ഷാജഹാന്‍ വിരമിച്ചതിന് ശേഷം മൂന്നുമാസത്തോളമായി ഈ പദവി ഒഴിഞ്ഞുകിടക്കുകയായിരുന്നു.
ഇതിന് മുമ്പ് ചവറ കുടുംബക്കോടതി ജഡ്ജിയായിരുന്ന കെ.ജി. സനല്‍കുമാറിനെ തെരഞ്ഞെടുപ്പ് കമ്മിഷണറായി നിയമിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, സര്‍വീസിലിരിക്കെ നിയമനത്തിന് ഹൈക്കോടതിയുടെ അനുമതി തേടിയില്ലെന്ന കാരണം ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ ആ നിയമനത്തിന് അംഗീകാരം നല്‍കിയിരുന്നില്ല. പിന്നീട് യു.ഡി. എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷമാണ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാന്‍ തീരുമാനിച്ചത്.
എറണാകുളം സ്വദേശിയായ എന്‍. ശേഷാദ്രിനാഥന്‍ 1990 ജനുവരി 13നാണ് അഭിഭാഷകനായി എന്റോള്‍ ചെയ്തത്. 2000ല്‍ കേരള ജുഡീഷ്യല്‍ സര്‍വീസില്‍ മുന്‍സിഫ് മജിസ്‌ട്രേറ്റായി പ്രവേശിച്ചു. 2018 ഫെബ്രുവരിയില്‍ ജില്ലാ ജഡ്ജിയായി. കണ്ണൂര്‍ തളിപ്പറമ്പ് മോട്ടോര്‍ ആക്‌സിഡന്റ്‌സ് ക്ലെയിംസ് ട്രിബ്യൂണല്‍, എറണാകുളം, തിരുവനന്തപുരം അഡിഷണല്‍ ജില്ലാ ജഡ്ജി, കേരള സഹകരണ ട്രിബ്യൂണല്‍, കൊച്ചിയിലെ എന്‍ഐഎ/സിബിഐ പ്രത്യേക കോടതി, കവരത്തി ജില്ലാ ജഡ്ജി എന്നീ നിലകളില്‍ അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2026 മേയ് 31ന് ജുഡീഷ്യല്‍ സര്‍വീസില്‍ നിന്ന് വിരമിച്ച അദ്ദേഹം, സേവനകാലാവധി നീട്ടിക്കിട്ടിയതിനെ തുടര്‍ന്ന് ഇരിങ്ങാലക്കുട കുടുംബക്കോടതി ജഡ്ജിയായും പ്രവര്‍ത്തിച്ചിരുന്നു.
The Governor has approved the Cabinet's recommendation to appoint retired District Judge N. Seshadrinathan as the State Election Commissioner. The approval for the appointment came despite differences of opinion within the ruling front and opposition from within the Congress.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."