HOME
DETAILS

പി.എം ശ്രീയിൽ നിയമോപദേശം തേടും: മുഖ്യമന്ത്രി വി.ഡി സതീശൻ

  
May 21, 2026 | 4:19 AM

pm shree chief minister to seek legal advice says vd satheesan

തിരുവനന്തപുരം: പി.എം ശ്രീ പദ്ധതി സംബന്ധിച്ച്  വിദ്യാഭ്യാസവകുപ്പിൽനിന്ന് റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും ഇടത് സർക്കാർ ഏർപ്പെട്ട കരാറിന്റെ കാര്യങ്ങളിൽ നിയമോപദേശം തേടുമെന്നും മുഖ്യമന്ത്രി വി.ഡി സതീശൻ. കേന്ദ്ര സർക്കാരിന്റെ വിദ്യാഭ്യാസ പദ്ധതിയായ പി.എം ശ്രീ പദ്ധതി കേരളത്തിൽ നടപ്പിലാക്കുമോയെന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി. 

കഴിഞ്ഞ ഇടതു സർക്കാരിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെ മുന്നണിയിൽ ചർച്ച ചെയ്യാതെ  വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി പി.എം ശ്രീ കരാരിൽ ഒപ്പിട്ടത് വൻ വിവാദമായിരുന്നു. വിദ്യാഭ്യാസരംഗത്ത് മുടങ്ങിക്കിടന്ന കോടിക്കണക്കിന് രൂപയുടെ കേന്ദ്ര ഫണ്ട് ലഭിക്കാനായിരുന്നു ഇത്. 

മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരം പൂർണരൂപത്തിൽ ആലപിച്ചത് ലോക്ഭവനിൽ നിന്നുള്ള നിർദേശം അനുസരിച്ചാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സമുദായ നേതാക്കളെ കാണാൻ പോകുന്നതിൽ തെറ്റു കാണുന്നില്ലെന്ന് മുഖ്യമന്ത്രി. ലത്തീൻ സഭാ ആസ്ഥാനത്തു പോയത് തെരഞ്ഞെടുപ്പ് ജയിച്ചു കഴിഞ്ഞാണ്. സർക്കാരിന് രണ്ടു ദിവസം കഴിഞ്ഞിട്ടും വകുപ്പ് വിഭജനം പൂർത്തിയാക്കാനായില്ലെന്ന ആരോപണം മുഖ്യമന്ത്രി തള്ളി. വകുപ്പുകളെച്ചൊല്ലി യാതൊരു തർക്കങ്ങളും നിലവിലില്ലെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

 

The Leader of the Opposition in Kerala, V.D. Satheesan, stated that legal advice will be sought regarding the implementation of the PM SHRI (PM Schools for Rising India) scheme in the state. This comes amid ongoing political and administrative discussions between the state government and the central government over the conditions and funds tied to the central school upgrading initiative.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വാണിജ്യ എല്‍പിജി വിലക്കുറവ് മുതല്‍ പുതുക്കിയ പാസ്പോര്‍ട്ട് ഫീസ് വരെ;  ജൂലൈ 1 മുതല്‍ വരുന്ന മാറ്റങ്ങള്‍ അറിയാം

Economy
  •  15 days ago
No Image

ദേശീയ ഭവന സെന്‍സസിന് ഇന്ന് തുടക്കം; അധ്യാപകര്‍ക്ക് ശനി, ഞായര്‍ ദിവസങ്ങളില്‍ ഡ്യൂട്ടി ക്രമീകരണം

Kerala
  •  15 days ago
No Image

ലാഹോറില്‍ ട്യൂഷന്‍ സെന്ററിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് 14 കുട്ടികള്‍ക്ക് ദാരുണാന്ത്യം, അഞ്ച് പേര്‍ക്ക് പരുക്ക്

International
  •  15 days ago
No Image

ഇക്വ ഡോറടച്ച് മെക്സിക്കോ; തകർപ്പൻ ജയവുമായി പ്രീക്വാർട്ടറിൽ

Football
  •  15 days ago
No Image

ചേര്‍ത്തല ദേശീയപാതയില്‍ വന്‍ ഗര്‍ത്തം: കോണ്‍ക്രീറ്റ് ചെയ്ത് താല്‍ക്കാലികമായി അടച്ചു; അധികൃതര്‍ ഇന്ന് പരിശോധന നടത്തും

Kerala
  •  15 days ago
No Image

ഇനി 'തൊഴിലില്‍ ഉറപ്പില്ല'; മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഒഴിവാക്കുന്നു; പകരം വിബിജി റാം ജി ആശങ്കയില്‍ സംസ്ഥാനങ്ങള്‍

National
  •  15 days ago
No Image

ഡല്‍ഹി-മുംബൈ എക്‌സ്പ്രസ്‌വേയില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് തീപിടിച്ചു; 7 മരണം, 22 പേര്‍ക്ക് പരിക്ക്

National
  •  15 days ago
No Image

 വാണിജ്യ സിലിണ്ടര്‍ വിലയില്‍ വന്‍ ഇളവ്; ഹോട്ടല്‍ മേഖലയ്ക്ക് ആശ്വാസം

Kerala
  •  15 days ago
No Image

പോരും പരിഹാസവും; നീറ്റിൽ ഒറ്റക്കെട്ടും; നിയമസഭ കണ്ടത്

Kerala
  •  15 days ago
No Image

വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ്; ധനബിൽ ഇന്ന് സഭയിൽ

Kerala
  •  15 days ago