HOME
DETAILS

സീസണിലെ അവസാന മത്സരത്തിലും ധോണി കളിക്കില്ല; പരുക്കുമൂലം താരം മടങ്ങി

  
May 21, 2026 | 11:43 AM

even in last match m s dhoni will not play

അഹമ്മദാബാദ്: ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഈ സീസണിലെ അവസാന മത്സരത്തിലും എം.എസ് ധോണി കളിക്കില്ല. തള്ളവിരലിനേറ്റ പരുക്കുമൂലം താരം റാഞ്ചിയിലെ വീട്ടിലേക്ക് മടങ്ങിയെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ടീം പ്ലേ ഓഫിലെത്തിയാല്‍ ധോണി വീണ്ടും ടീമിനൊപ്പം ചേരാന്‍ സാധ്യതയുണ്ടെന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സ് പരിശീലകന്‍ മൈക്ക് ഹസി പറഞ്ഞു. അഹമ്മദാബാദില്‍ വച്ച് ഇന്നാണ് ഗുജറാത്ത് ടൈറ്റന്‍സിനെതിരായ ചെന്നൈയുടെ മത്സരം.
ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ നടന്ന സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ ഐ.പി.എല്‍ ഹോം മത്സരത്തില്‍ ധോണി കളിക്കുമെന്ന് സൂചനകള്‍ ഉണ്ടായിരുന്നെങ്കിലും തള്ളവിരലിലെ പരുക്കുമൂലം ധോണി ഇറങ്ങിയിരുന്നില്ല. സണ്‍റൈസേഴ്‌സുമായുള്ള മത്സരത്തിനു ശേഷം ധോണി ഗ്രൗണ്ടിലിറങ്ങി കാണികളെ വണങ്ങുകയും ഫോട്ടോഗ്രാഫര്‍മാര്‍ക്കൊപ്പം ചിത്രം പകര്‍ത്തുകയും ചെയ്തിരുന്നു. അതിനാല്‍ സീസണിലെ അവസാനമത്സരത്തില്‍ ധോണി ഇറങ്ങുമെന്ന വലിയ പ്രതീക്ഷയിലായിരുന്നു ആരാധകര്‍. എന്നാൽ ഈ പ്രതീക്ഷകളെ അസ്ഥാനത്താക്കിയാണ് താരം നാട്ടിലേക്ക് മടങ്ങി എന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുന്നത്. അടുത്ത സീസണില്‍ താരം കളിക്കാന്‍ സാധ്യത കുറവായതിനാല്‍, ഈ സീസണില്‍ ചെന്നൈയുടെ അവസാന ഹോം മത്സരത്തില്‍ താരം കളിച്ചേക്കുമെന്ന ആരാധകരുടെ പ്രതീക്ഷകളും ഇതോടെ തകർന്നു. കരിയറിലെ അവസാന ട്വന്റി20 മത്സരം ചെന്നൈയിലാണ് കളിക്കുകയെന്ന് ധോണി വര്‍ഷങ്ങള്‍ക്കു മുന്‍പു തന്നെ പറഞ്ഞിട്ടുള്ളതാണ്. ''കരിയറിലെ അവസാന ഏകദിനം ഞാന്‍ കളിച്ചത് ജന്മനാടായ റാഞ്ചിയിലാണ്. ട്വന്റി20യിലെ അവസാന മത്സരം ചെന്നൈയില്‍ ആകുമെന്നു പ്രതീക്ഷിക്കുന്നു. അതു ചിലപ്പോള്‍ അടുത്ത വര്‍ഷമാകാം, അല്ലെങ്കില്‍ അഞ്ചു വര്‍ഷങ്ങള്‍ക്ക് അപ്പുറമാകാം.'' അഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് 2021 ല്‍ ചെന്നൈയിലെ ടീമിന്റെ വിജയാഘോഷങ്ങള്‍ക്കിടെയായിരുന്നു ധോണി ഇങ്ങനെ പറഞ്ഞത്. 
സണ്‍റൈസേഴ്‌സിനെതിരായ മത്സരത്തിനു മുമ്പ് ധോണിക്ക് വീണ്ടും പരുക്കേറ്റതാണ് അവസാനനിമിഷം തിരിച്ചടിയായത്.  ഞായറാഴ്ച വൈകിട്ട് അരമണിക്കൂറോളം ധോണി നെറ്റ്‌സില്‍ ചെലവഴിച്ചിരുന്നു. ചില വലിയ ഷോട്ടുകള്‍ കളിച്ചപ്പോള്‍ പോലും അസ്വസ്ഥതകളൊന്നും താരത്തിന് അനുഭവപ്പെട്ടില്ല. എങ്കിലും പൂര്‍ണമായി ഫിറ്റ് അല്ലെന്നു തോന്നിയതിനാല്‍ കളിക്കേണ്ടെന്ന് താരം തീരുമാനിക്കുകയായിരുന്നു. ലക്‌നൗവിനെതിരായ കഴിഞ്ഞ മത്സരത്തിനു മുന്‍പും ധോണിയുടെ വിരലിന് പരുക്കേറ്റിരുന്നു. ലക്‌നൗവിലേക്ക് ടീമിനൊപ്പം പോകാന്‍ തയാറെടുത്തിരുന്നെങ്കിലും പിന്നീട് ചെന്നൈയില്‍ തന്നെ തുടരുകയായിരുന്നു. ചെന്നൈയുടെ കഴിഞ്ഞ ഹോം മത്സങ്ങളില്‍ പരുക്ക് മൂലം ധോണി സ്‌റ്റേഡിയത്തിലേക്ക് പോലും എത്തിയിരുന്നില്ല. ഹോട്ടലില്‍ തന്നെ തുടരുകയായിരുന്നു. പരുക്കു മാറി പരിശീലനം തുടങ്ങിയെങ്കിലും കഴിഞ്ഞ മത്സരങ്ങളിലും ധോണി ഇംപാക്ട് പ്ലേയറായി പോലും ഇറങ്ങിയിരുന്നില്ല. 
നിലവിലെ പോയിന്റ് പട്ടികയില്‍ ചെന്നൈ ഏഴാം സ്ഥാനത്താണ്. പ്ലേഓഫ് സാധ്യത നിലനിര്‍ത്താന്‍ ഗുജറാത്ത് ടൈറ്റന്‍സിനെ വലിയ മാര്‍ജിനില്‍ തോല്‍പ്പിക്കേണ്ടതുണ്ട്. അതോടൊപ്പം മറ്റ് ടീമുകളായ രാജസ്ഥാന്‍ റോയല്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, ഡല്‍ഹി ക്യാപിറ്റല്‍സ്, പഞ്ചാബ് കിങ്‌സ് എന്നീ ടീമുകളുടെ മത്സരഫലങ്ങളും ചെന്നൈയുടെ ഭാവി നിര്‍ണയിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഏക സിവിൽ കോഡിലേക്ക് രാജസ്ഥാനും; കരട് തയ്യാറാക്കാൻ അഞ്ചംഗ സമിതിയെ നിയോഗിച്ചു

National
  •  12 days ago
No Image

വിജ്ഞാപനത്തിന് മുൻപുള്ള ആരോപണങ്ങൾ നിലനിൽക്കില്ല; കെ.സി വേണുഗോപാലിനെതിരെ എ.എം ആരിഫിന്റെ ഹരജി ഹൈക്കോടതി ഫയലിൽ സ്വീകരിക്കാതെ തള്ളി

Kerala
  •  12 days ago
No Image

തിരിച്ചറിയാനാകാത്ത രൂപം, മാറ്റിവെച്ച തലയോട്ടി; ഇസ്റാഈൽ ജയിൽ പീഡനത്തിന്റെ ഭീകരത തുറന്നുപറഞ്ഞ് ഫലസ്തീൻ മാധ്യമപ്രവർത്തകൻ

International
  •  12 days ago
No Image

വടകരയിൽ ബൈക്ക് തടഞ്ഞുനിർത്തി യുവാവിന് നേരെ ആക്രമണം; ഇരുമ്പ് വടി കൊണ്ടുള്ള അടിയിൽ കൈ ഒടിഞ്ഞു, പിന്നിൽ വ്യക്തിവൈരാഗ്യമെന്ന് പൊലിസ്

Kerala
  •  12 days ago
No Image

യുഎഇയിൽ രാജ്യവ്യാപക ലഹരിവിരുദ്ധ കാമ്പയിൻ; സഹായത്തിനായി ഹെൽപ്പ്‌ലൈൻ, പുനരധിവാസത്തിന് ലക്ഷങ്ങളുടെ സർക്കാർ ധനസഹായം

uae
  •  12 days ago
No Image

ഒരേ ജേഴ്സി, ഒരേ പത്താം നമ്പർ, ഒരേ തീയതി! അർജന്റീനയുടെ 'ജൂൺ 22' മാന്ത്രികതയ്ക്ക് 40 വയസ്സ്...

Football
  •  12 days ago
No Image

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ആദ്യ ജാമ്യം; പ്രതികളിൽ ഒരാൾ വിദേശത്തേക്ക് കടന്നതായി സൂചന

Kerala
  •  12 days ago
No Image

പാസ്‌പോർട്ടും ആധാറും വോട്ടർ ഐഡിയും പൗരത്വ രേഖകളല്ലെങ്കിൽ പിന്നെ ഏതാണ് പൗരത്വ തെളിവ്? കേന്ദ്ര നിലപാടിനെതിരെ വിമർശനം

National
  •  12 days ago
No Image

കോലിയെ വീഴ്ത്തിയ ഗില്ലാട്ടം; ഇന്ത്യൻ നായകൻ പുത്തൻ നേട്ടത്തിൽ!

Cricket
  •  12 days ago
No Image

ഹോർമുസ് കടലിടുക്കിനെ സംബന്ധിച്ച തർക്കം പരിഹരിക്കാൻ നീക്കം; ഇറാൻ-ഗൾഫ് അനുരഞ്ജന ചർച്ചകൾക്ക് സഊദി വേദിയായേക്കും

uae
  •  12 days ago